Month: November 2020

  • NEWS

    രാഷ്ട്രീയ പ്രതികാരവുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും:  രമേശ് ചെന്നിത്തല

    തിരുവനന്തപുരം: അറസ്റ്റ് കൊണ്ടും കള്ളക്കേസുകൊ ണ്ടും യു ഡി എഫിനെ തകര്‍ക്കാമെന്ന് ഈ സര്‍ക്കാര്‍ വിചാരിക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍  തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷന്‍ കൊടുക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായി നടത്തിയ അറസ്റ്റിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതികാരവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് ഉദ്യേഗസ്ഥരില്‍ സമ്മര്‍ദ്ധം ചെലുത്തി അറസ്റ്റ് ചെയ്യാനും കള്ളക്കേസെടുക്കാനും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയാണ്.  ഇത്തരത്തില്‍ കള്ളക്കേസുകൊണ്ട് യു ഡി എഫിനെ  തര്‍ക്കാരമെന്നാണ് ഇടതു മുന്നണിയും സര്‍ക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി.  സര്‍ക്കാരിന്റെ അഴിമതിക്കഥകളും കൊള്ളകളും കൂടുതല്‍ ശക്തിയോടെ  പ്രതിപക്ഷം പുറത്ത് കൊണ്ടുവരും.  കൂടുതല്‍ ശക്തിയോടെ സര്‍ക്കാരിനെതിരായ പോരാട്ടം  പ്രതിപക്ഷം നയിക്കുകയും ചെയ്യും. പാര്‍ട്ടി സെക്രട്ടറിയായിയിരുന്ന   ആളുടെ  മകന്‍ മയക്ക് മരുന്ന് കള്ളക്കടത്ത് കേസില്‍  ജയിലില്‍ പോയ സംഭവത്തിലും, സ്വര്‍ണ്ണക്കള്ളക്കടത്തിലും…

    Read More »
  • NEWS

    കോവിഡ് വാക്‌സിന്‍ അടുത്ത 4 മാസത്തിനുളളില്‍ വിതരണം

    കോവിഡ് വാക്‌സിന്‍ അടുത്ത നാല്മാസത്തിനുളളില്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. 135 കോടി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനുളള മുന്‍ഗണന ശാസ്ത്രീയമായി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് ശേഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന. പിന്നീട് 50-65 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസ്സില്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങള്‍ക്ക് 400-500 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • NEWS

    ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു

    ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു. മന്ത്രി മേവ്‌ലാല്‍ ചൗധരിയാണ് രാജിവെച്ചത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവ്‌ലാലിനെതിരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു മേവ്ലാലിനെതിരായ ആരോപണം. ഈ സംഭവത്തില്‍ മേവ്ലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ജെ.ഡി.യു അംഗമായ മേവ്ലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. പിന്നീട് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു.

    Read More »
  • NEWS

    ഡല്‍ഹിയില്‍ മാസ് ധരിക്കാത്തവര്‍ക്ക് ഇനി 2000 രൂപ പിഴ

    ഡല്‍ഹിയില്‍ മാസ് ധരിക്കാത്തവര്‍ക്ക് പിഴ ഉയര്‍ത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 500ല്‍ നിന്ന് 2000 രൂപയാണ് ഉയര്‍ത്തിയത്. ഡല്‍ഹിയിലെ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധ കാണിക്കുന്നുവെന്നും ദീപാവലി ആഘോഷവേളയില്‍ പലരും മാസ്‌ക് ധരിക്കുകയോ ഷോപ്പിങ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച പുതിയതായി 7486 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 131 പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ 131 കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 7943 ആയി ഉയര്‍ന്നു.

    Read More »
  • NEWS

    കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു; ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

    കോഴിക്കോട്: കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. കൊടുവളളി നഗരസഭ പതിനഞ്ചാം ഡിവിഷനായചുണ്ടക്കുന്നില്‍ സ്വതന്ത്രനായാണ് കരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. കൊടുവളളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നും കാരാട്ട് ഫൈസല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഫൈസല്‍ വാര്‍ഡില്‍ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതിനെ തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കി പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.

    Read More »
  • LIFE

    ആദിപുരുഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

    പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകന്‍ ഓം ട്വിറ്ററിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. രാമായണകഥയെ ആസ്പദമാക്കി ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ കൂടാതെ നിരവധി വിദേശ ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നുമുണ്ട്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം താന്‍ഹാജിയിലും സെയ്ഫ് അലിഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. #Adipurush in theatres 11.08.2022#Prabhas #SaifAliKhan #BhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/EL4WZUkyni — Om Raut (@omraut) November 19, 2020

    Read More »
  • NEWS

    ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം: മുല്ലപ്പള്ളി

    ജയിലില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇപ്പോള്‍ കേരള പോലീസിന്റേയും ജയില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇന്ധിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശബ്ദസന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണം.ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കണം.ജയില്‍ നിന്നും ഇത്തരമൊരു സന്ദേശം അയക്കാന്‍ സ്വപ്‌നയ്ക്ക് ആരാണ് സഹായം നല്‍കിയതെന്നത് കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.ജയില്‍ ഡിജിപിയും കേരള പോലീസ് മേധാവിയും ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം തട്ടിപ്പാണ്.കുറ്റക്കാര്‍ക്ക് രക്ഷപെടാനുള്ള പഴുത് കണ്ടെത്താനാണ് ഇരുവരും അന്വേഷണം പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ഗുരുതര അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് കേസുകളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ കപടതന്ത്രത്തിന്റെ…

    Read More »
  • NEWS

    സംസ്ഥാനത്ത് തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര സംഘടനകളുടെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകള്‍ യോജിച്ചു. മന്ത്രി എ.കെ. ബാലന്‍, ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. നേരത്തെ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലും തത്കാലം തിയറ്ററുകള്‍ തുറക്കേണ്ടെന്ന ധാരണയായിരുന്നു.

    Read More »
  • NEWS

    ചരിത്രനിമിഷം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ക്രിക്കറ്റ് മത്സരവും

    വനിത ക്രിക്കറ്റില്‍ ഇനി പുതുചരിത്രം. ഐസിസി 2022 ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതാദ്യമായാണ് കോണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്നത്. 2022ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ യോഗ്യത നേടിക്കഴിഞ്ഞു. ബര്‍മിങ്ങാമായിരിക്കും വേദി. 2022 ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ആകെ എട്ട് ടീമുകളാണുളളത്. 2021 ഏപ്രിലില്‍ ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി 20 റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവര്‍ നേരിട്ട് ടൂര്‍ണമെന്റിന് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം. 1998ലാണ് ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അന്ന് പുരുഷ വിഭാഗമാണ് മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഇടം പിടിക്കുന്നത്.

    Read More »
  • NEWS

    പാലാരിവട്ടം പാലം അഴിമതി; കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍

    കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷാണ് അറസ്റ്റിലായത്. ഇന്നലെ മുതല്‍ നാഗേഷിനെ വിജിലന്‍ കോട്ടയത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. നാഗേഷിനെ ഇന്ന് തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്ഡ ഹാജരാക്കും. സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ വിജിലന്‍സ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി പാലത്തിന്റെ രൂപകല്‍പ്പനയ്ക്കായി കൈപ്പറ്റിയത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അതിന്റെ രൂപകല്‍പ്പനയാണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതിയുടെ രൂപകല്‍പനയിലെ അഴിമതിയും മറ്റും വിജിലന്‍സ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നത്.

    Read More »
Back to top button
error: