Month: November 2020
-
NEWS
24 മണിക്കൂറിനിടെ 45,576 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി ഉയര്‍ന്നു. ഒറ്റ ദിവസം 585 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,31,578 ആയി. രാജ്യത്ത് നിലവില്‍ 4,43,303 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 48,493 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 83,83,603 ആയി. ഇന്നലെ മാത്രം 10,28,203 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 12,85,08,389 സാംപിളുകള്‍ പരിശോധിച്ചു.
Read More » -
LIFE
പുതിയ ചിത്രവുമായി വെങ്കട്ട് പ്രഭുവും ചിമ്പുവും
തമിഴ് സിനിമാ ലോകത്ത് വെങ്കട്ട് പ്രഭു എന്ന സംവിധായകനെ അടയാളപ്പെടുത്തുവാന്‍ മങ്കാത്ത എന്ന ഒറ്റ ചിത്രം മാത്രമേ ആവശ്യമുള്ളു. തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. തമിഴ്‌നാടിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അജിത്ത് എന്ന താരത്തിന്റെ കരിയറിലേയും ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരുന്നു. ഇപ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വെങ്കട്ട് പ്രഭു. യുവതാരം ചിമ്പുവിനെ നായകനാക്കിയാണ് വെങ്കട്ട് പ്രഭു പുതിയ ചിത്രം ഒരുക്കുന്നത്. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടാഗ് ലൈനില്‍ നിന്നും അറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 21 ന് രാവിലെ 10.44 നാണ് പുറത്തിറങ്ങുക. ചിത്രം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന എന്നാല്‍ സാധാരണ പ്രേക്ഷകരെ രസിപ്പിക്കുന്ന കൊമേഴ്ഷ്യല്‍ എന്റര്‍ടൈനര്‍ തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Read More » -
NEWS
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കും; സുരേന്ദ്രനെതിരെ ഋഷിരാജ് സിങ്
തിരുവനനന്തപുരം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കിയത്. സന്ദര്‍ശനകൂട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ആളുകളുണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ,മക്കള്‍ , സഹോദരന്‍,ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ ശനത്തിന് അനുമതി നല്‍കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം ഈ വിവരങ്ങള്‍ ജയിലിലെ രജിസറ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.
Read More » -
NEWS
കോവിഡ് വാക്സിൻ 95 %ഫലപ്രദമെന്ന് ഫൈസർ ,നിർമാണ -വിതരണ ലൈസൻസിനായി ഉടൻ അപേക്ഷിക്കും
തങ്ങൾ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 95 % ഫലപ്രദമെന്ന് മരുന്ന് കമ്പനി ഭീമൻ ഫൈസർ .വാക്സിന് പാർശ്വഫലങ്ങൾ തുലോം കുറവാണ് .നിർമാണ -വിതരണ ലൈസൻസിനായി അമേരിക്കൻ ഏജൻസികളെ ഉടൻ സമീപിക്കുമെന്നും ഫൈസർ പറയുന്നു . “എട്ടു മാസത്തെ ചരിത്രപരമായ പര്യടനം വിജയത്തിലേക്ക് .ഈ മഹാമാരിയെ ചെറുക്കാൻ ഒടുവിൽ വാക്സിൻ .”ഫൈസർ സി ഇ ഒ ആൽബർട്ട് ബോർള പറഞ്ഞു . പ്രായം ,വംശം തുടങ്ങിയവയിൽ വ്യത്യാസം പ്രതിഫലിപ്പിക്കാത്ത വാക്സിൻ ആണിതെന്നു ഫൈസറിന്റെ ഗവേഷക പങ്കാളിയായ ജർമൻ മരുന്ന് കമ്പനി ബയോടെക് എസ് ഇയും പറഞ്ഞു .65 വയസിനു മുകളിൽ ഉള്ളവരിൽ 94 %മാണ് ഫലപ്രാപ്തി എന്നും കമ്പനി അവകാശപ്പെട്ടു .
Read More » -
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ നിർബന്ധിച്ചു ,സ്വപ്നയുടെ പേരിൽ സന്ദേശം
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത് .ഒരു സ്വകാര്യ വെബ് പോർട്ടൽ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു .മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു . മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടെന്ന് മറിച്ചു ഒപ്പിടാൻ ആണ് നിർബന്ധിക്കുന്നത് .ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ശിവശങ്കറിനൊപ്പം യു എ ഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക വിലപേശൽ നടത്തി എന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞെന്നും ശബ്ദരേഖയിൽ പറയുന്നു . താൻ അങ്ങിനെ ഒരിക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയിൽ ഉണ്ട് .
Read More » -
NEWS
കേരളത്തെ വൻകടക്കെണിയിൽ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ കിഫ്‌ബി പദ്ധതികളെന്ന് മുൻ എ ജി
കിഫ്‌ബിയുടെ കാണാക്കെണിയുടെ കാണാചരടുകളുടെ കെട്ടഴിക്കുന്നു മുൻ എ ജി ജെയിംസ് കെ ജോസഫ്. കിഫ്‌ബി പദ്ധതികളുടെ പണം കണ്ടെത്തൽ സംസ്ഥാനത്തെ കടക്കെണിയിൽ പെടുത്തുമെന്ന് വിലയിരുത്തൽ.ജെയിംസ് കെ ജോസഫുമായി അഭിമുഖം. https://youtu.be/bPTvfpRYrsU
Read More » -
NEWS
സ്ഥാനാർഥികളെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ നടപടി
വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക…
Read More » -
സ്വപ്നയെ 6 മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയ കസ്റ്റംസ് സംഘം രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്.
Read More »
