NEWS

ഇന്ത്യന്‍ അതിര്‍ത്തിയെ തെറ്റായി ചിത്രീകരിച്ചു: സൗദി കറന്‍സി പിന്‍വലിച്ചു

ന്ത്യയുടെ അതിര്‍ത്തികളെ തെ്റ്റായി ചിത്ര്ീകരിച്ചു സൗദി പുറത്തിറക്കിയ കറന്‍സി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കശ്മീരിനയെും ലഡാക്കിനെയും ഇന്ത്യയില്‍ നിന്നും വേര്‍തിരിച്ച് കാണിച്ചിട്ടുള്ള കറന്‍സിയാണ് സൗദി പിന്‍വലിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കറന്‍സി പിന്‍വലിച്ചത്. കാശ്മീരിനെ പ്രത്യേക രാജ്യമായ ചിത്രകരിച്ചാണ് സൗദി 20 റിയാല്‍ കറന്‍സി പുറത്തിറക്കിയത്. കറന്‍സിയിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ സൗദി അംബാസിഡറോട് ഔദ്യോഗകമായി
ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കറന്‍സി പിന്‍വലിച്ചതും പ്രിന്റിംഗ് നിര്‍ത്തിവെച്ചതും.

Back to top button
error: