Month: November 2020
-
LIFE
സമവായം ലക്‌ഷ്യം ,അഞ്ച് നേതാക്കളെ സമിതികളിൽ ഉൾപ്പെടുത്തി സോണിയ ഗാന്ധി
ബീഹാർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കളിൽ നിന്ന് വീണ്ടും വിമത ശബ്ദം ഉയർന്ന സാഹചര്യത്തിൽ സമവായ നീക്കവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .അഞ്ച് പ്രധാന നേതാക്കളെ വിവിധ സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയ ഗാന്ധി സമവായ നീക്കം ആരംഭിച്ചിരിക്കുന്നത് . നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 4 പേർ ഈ പട്ടികയിൽ ഉണ്ട് .ദേശീയ സുരക്ഷ,വിദേശ കാര്യം ,സാമ്പത്തിക കാര്യം തുടങ്ങിയവയിലെ കോൺഗ്രസ് സമിതികളിൽ ആണ് നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത് .വിദേശകാര്യത്തിനുള്ള സമിതിയിൽ ശശി തരൂരും ആനന്ദ് ശർമയും ഇടം പിടിച്ചു .ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയിൽ ഗുലാം നബി ആസാദ് ,വീരപ്പ മൊയ്‌ലി എന്നിവരും ഇടം പിടിച്ചു .കലാപമുയർത്തിയ നേതാക്കളുടെ ഒപ്പം ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ കപിൽ സിബൽ ഉയർത്തിയ പാർട്ടി വിമർശനങ്ങളെ പിന്തുണച്ച പി ചിദംബരം സാമ്പത്തിക കാര്യ സമിതിയിൽ ഇടം നേടി . ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാർട്ടി പുനർവിചിന്തനം നടത്തണമെന്നും കോൺഗ്രസ് ബിജെപിയ്ക്ക് ബദൽ…
Read More » -
NEWS
ഡോക്ടർ പ്രവീൺ റാണയും നടി സനൂഷയും ഒന്നിച്ചെത്തുന്ന “ദ ടാർഗറ്റ് “
ഒരിടവേളയ്ക്ക് ശേഷം നടി സനൂഷ പ്രേക്ഷകരുടെ മുമ്പിലേക്ക് .ഇത്തവണ സിനിമയിലൂടെ അല്ല എത്തുന്നത് .സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിയുടെ “ദ ടാർഗറ്റ് “എന്ന ഷോർട്ട് വീഡിയോയിലൂടെ ആണ് സനൂഷ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് .നടനും നിർമ്മാതാവുമായ ഡോ .പ്രവീൺ റാണയ്‌ക്കൊപ്പമാണ് സനൂഷ സ്‌ക്രീൻ പങ്കിടുന്നത് . ഡോ പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസി ആണ് വീഡിയോ ഒരുക്കിയത് .ഷിബു അന്തിക്കാട് ആണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .ദീപു അന്തിക്കാട് ആണ് ക്രിയേറ്റിവ് പ്രൊഡ്യൂസർ . ഡോ പ്രവീൺ റാണ നിർമ്മാതാവും സംവിധായകനുമായ “അനാൻ “എന്ന ചിത്രത്തിലെ ഗാനവും ടീസറും നേരത്തെ പുറത്ത് വന്നിരുന്നു .
Read More » -
LIFE
എൽഡിഎഫ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം ,ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന് എ വിജയരാഘവൻ
എൽ ഡി എഫ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് അട്ടിമറി ശ്രമം .മുഖ്യമന്ത്രിയെ ആണ് ലക്ഷ്യമിടുന്നത് .അന്വേഷണ രീതികൾ നോക്കുമ്പോൾ മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത് . മറ്റു സംസ്ഥാനങ്ങളിലെ പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം വിലപ്പോവുന്നില്ല .ഈ സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് .അധികാര ദുർവിനിയോഗം നടത്താൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറക്കുന്നു .രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളത്തെളിവ് ഉണ്ടാക്കാൻ ആണ് ശ്രമമെന്നും എ വിജയരാഘവൻ ആരോപിച്ചു . തെറ്റായ രീതികൾ ഉപയോഗിച്ച് മൊഴികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം കോടതിയുടെ മുമ്പാകെ തന്നെ വന്നിട്ടുണ്ട് .സ്വർണക്കടത്ത് കേസിൽ ശരിയയായ അന്വേഷണം വേണം എന്നതുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത് .സത്യം കണ്ടുപിടിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത് .ഇതിനെയാണ് എതിർത്തത് .സ്വപ്നയുടേത് എന്ന പേരിൽ പുറത്ത് വന്ന…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍…
Read More » -
LIFE
‘കുറുപ്പ്’ ഒടിടി റിലീസിന് ?
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം ചെയ്യുന്ന കുറുപ്പ് പെരുന്നാള്‍ റിലീസായി എത്തുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ, റെക്കോഡ് തുകയ്ക്ക് ചിത്രം ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രം 35 കോടി മുതല്‍മുടക്കിലാണ് പൂര്‍ത്തിയാക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനെടുത്തത്. ജിതിന്‍ കെ ജോസ് കഥയും ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള…
Read More » -
NEWS
കരുനാഗപ്പള്ളി എ. സി. പിക്കെതിരെ അച്ചടക്കനടപടിയെടുക്കണം: അഭിഭാഷകനെതിരെ കേസെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. അദ്ദേഹത്തെ മാത്യകാപരമായി ശിക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എ. സി പിക്ക് കൂട്ടു നിന്ന അഭിഭാഷകനും വക്കീൽ ഗുമസ്തനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി അൻവർ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തിൽ കരുനാഗപ്പള്ളി എ. സി. പി, വിദ്യാധരൻ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം. കമ്മീഷൻ കൊല്ലം ജില്ലാ പോലീസ്…
Read More » -
NEWS
ബനീഷിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കണമെന്ന് എകസ്‌ക്യൂട്ടീവ് യോഗത്തിലെ അംഗങ്ങള്‍
കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളൂ.
Read More » -
NEWS
പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്ന് വീണ ജോയെ ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More »

