NEWS

ബാർ കോഴയിൽ തെളിവില്ലെന്ന് വിൻസൻ എം പോൾ

ബാർ കോഴയിൽ തെളിവില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ .തന്റെ നിലപാടിൽ നിന്ന് മുന്നോട്ട് പോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു .

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ് വിൻസൻ എം പോൾ വിവരവാകാശ കമ്മീഷണർ ആയത് .ബാർ കോഴ കേസിലെ നിലപാടുകൾ ആയിരുന്നു അതിനു കാരണം .കേസെടുക്കാൻ തെളിവില്ലെന്ന് വിൻസൻ എം പോൾ ഫയലിൽ കുറിച്ചു .

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ,ഡി ജി പി ലോക്നാഥ് ബെഹ്‌റ ,നെതർലാൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവരാണ് പുതിയ വിവരാവകാശ കമ്മീഷണർ ആകാനുള്ള സാധ്യതാ പട്ടികയിൽ ഉള്ളത് .

Back to top button
error: