Month: November 2020
-
LIFE
സോളാർ കേസിലെ ഇരയെ കൊണ്ട് പറയിപ്പിച്ചതും എഴുതിച്ചതും ഗണേഷ് കുമാറെന്ന് സി മനോജ് കുമാർ
സോളാർ കേസിലെ ഇരയെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ് കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പി എയും ആണെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ് കുമാർ .ഇനിയെങ്കിലും ഇത് പറയാതിരുന്നാൽ ദൈവദോഷം കിട്ടും എന്നതിനാൽ ആണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും മനോജ് കുമാർ .പത്തനാപുരത്ത് കോൺഗ്രസ് റാലിയിൽ സംസാരിക്കവെ പറഞ്ഞു . “സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്ന് മനസിലാക്കിയ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് എന്നോട് പറഞ്ഞു .പിന്നീട് ദൈവം പൊറുക്കാത്ത രീതിയിൽ ആ സ്ത്രീയെ കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു .” മനോജ് കുമാർ പറഞ്ഞു . ഒരുകാലത്ത് ആർ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും വിശ്വസ്തൻ ആയിരുന്നു മനോജ് കുമാർ .അടുത്തിടെയാണ് മനോജ് കുമാർ കോൺഗ്രസിൽ ചേർന്നത് .
Read More » -
NEWS
ജലപീരങ്കി ഓഫ് ചെയ്ത കർഷകരുടെ ഹീറോ നവദീപ് സിങ്ങിനെതിരെ വധ ശ്രമത്തിന് കേസ്
“ദില്ലി ചലോ” എന്ന കർഷക മാർച്ചിന് ഊർജം പകർന്ന സംഭവമാണ് വിദ്യാർത്ഥി വാഹനത്തിനു മുകളിൽ കയറി പോലീസിന്റെ ജല പീരങ്കി ഓഫ് ചെയ്ത സംഭവം .അംബാലയിലെ ജയ്‌സിംഗ് എന്ന കർഷകന്റെ മകൻ ആണ് ജലപീരങ്കി ഓഫ് ചെയ്ത വിദ്യാർത്ഥി നവദീപ് സിങ് . ഇരുപത്തിയാറുകാരനായ നവദീപ് സിങ്ങിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത് .ജീവപര്യന്തം തടവ് വരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് .കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മറ്റൊരു കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട് . അംബാലയിലെ പ്രതിഷേധത്തിനിടെ കൊടും തണുപ്പിൽ പ്രക്ഷോഭകർക്കെതിരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റുന്നതിനിടെയാണ് നവദീപ് സിങ് വാഹനത്തിൽ കയറി ജലപീരങ്കി ഓഫ് ചെയ്തത് .ഈ വീഡിയോ വൈറൽ ആകുകയും നവദീപ് സിങ് കർഷകരുടെ ഹീറോ ആകുകയും ചെയ്തിരുന്നു .
Read More » -
NEWS
ഇറാൻറെ ആണവ ശാസ്ത്രജ്ഞനെ വെടിവെച്ചുകൊന്നു
ഇറാന്റെ ആണവ ,മിസൈൽ ശാസ്ത്രജ്ഞനെ വെടിവെച്ചു കൊന്നു .തലസ്ഥാനമായ ടെഹ്റാനിൽ വച്ചാണ് മൊഹ്‌സിൻ ഫക്രിസദേയെ വെടിവെച്ചു കൊന്നത് .കാറിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം .അജ്ഞാത സംഘമാണ് വെടിവച്ചത് . പരുക്കേറ്റ മൊഹ്‌സിനെ അംഗരക്ഷകർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇറാന്റെ ആണവ ,മിസൈൽ പദ്ധതികളുടെ തലച്ചോർ എന്നാണ് മൊഹ്‌സിൻ അറിയപ്പെടുന്നത് .അമേരിക്കയുടെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളി ആണ് മൊഹ്‌സിൻ. ഇസ്രായേൽ ആണ് കൊലപാതകം നടത്തിയത് എന്ന് ഇറാൻ ആരോപിച്ചു .പ്രതികാരം ചെയ്യുമെന്നും ഇറാൻ ആരോപിച്ചു .
Read More » -
NEWS
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ ജെ വിൽസൺ ചുമതലയേറ്റു
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ ജെ വിൽസൺ ചുമതലയേറ്റു .വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു . അഞ്ച് വർഷത്തേക്കാണ് കാലാവധി . .
Read More » -
NEWS
നടൻ ബാലയുടെ പിതാവ് അന്തരിച്ചു
നടൻ ബാലയുടെ പിതാവ്, നിർമാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ.ജയകുമാര്‍ ചെന്നൈയിൽ അന്തരിച്ചു.72 വയസായിരുന്നു. മൂന്നു മക്കള്‍.മൂത്ത മകൻ ചലച്ചിത്ര സംവിധായകൻ ശിവ.ഒരു മകള്‍. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ.
Read More » -
LIFE
തല അജിത്തിന്റെ ബൈക് സ്റ്റണ്ട് രംഗം ട്വീറ്റ് ചെയ്ത് സംവിധായകൻ ,ലൈക്കും റീട്വീറ്റുമായി ആരാധകർ
തമിഴകത്ത് ശക്തമായ ആരാധക വൃന്ദം ഉള്ള നടൻ ആളാണ് “തല ” എന്നറിയപ്പെടുന്ന അജിത് .അജിത്തിൻറെ വാഹനയോട്ട പ്രാന്ത് പ്രശസ്തമാണ് .ഇപ്പോഴിതാ ആരാധകരെ കോരിത്തരിപ്പിക്കാൻ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അജിത് ഇപ്പോൾ അഭിനയിക്കുന്ന വാലിമെയ് എന്ന ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദ് . “ഇതാ നിങ്ങൾക്കായൊരു ചിത്രം “എന്ന അടിക്കുറിപ്പോടെയാണ് ബൈക് സ്റ്റണ്ട് രംഗം സംവിധായകൻ പങ്കുവെച്ചിരിക്കുന്നത് . Here is the Pic for you guys !! #Valimai #ThalaAjith pic.twitter.com/gY9Z5je4uU — H Vinoth (@HvinothDir) November 26, 2020 49 കാരൻ അജിത്തിന്റെ അസാധാരണമായ വാഹന വഴക്കമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ഇതോടെ ആരാധകർ കൂട്ടത്തോടെ ഇളകിയിരിക്കുകയാണ് . Viral & Trending Picture on all Social media platforms 🔥👌🏻 #Valimai 🌟 One of the finest posters from @a2studoffl 💥 One more version is on the…
Read More » -
NEWS
പൊലീസുമന്ത്രിയെ ചീത്ത വിളിപ്പിക്കരുത്-അഡ്വ .ഹരീഷ് വാസുദേവൻ
ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: പൊലീസുമന്ത്രിയെ ചീത്ത വിളിപ്പിക്കരുത്. പൗരന്മാരുടെ ഡിഗ്നിറ്റി സംരക്ഷിക്കാൻ വേണ്ടി കൂടി, പൗരന്മാർ നികുതി പണത്തിൽ നിന്ന് ചെല്ലും ചെലവും ശമ്പളവും അലവൻസും കൊടുത്തു നിർത്തിയിരിക്കുന്ന സംവിധാനത്തിന്റെ പേരാണ് പോലീസ്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നതൊക്കെ അവരുടെ മറ്റു ഉത്തരവാദിത്തങ്ങളാണ്. കുറച്ചുകാലമായി കുറച്ചു പൊലീസുകാർ കേരളത്തിൽ പൗരന്മാർക്ക് എതിരെ അഴിഞ്ഞാടുകയാണ്. ലോക്കപ്പിൽ കൊല, ഷാഡോ പൊലീസ്, തെറിവിളി, മർദ്ദനം… വീട്ടിൽ കാവൽ നിർത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്. പട്ടിയുടെ ട്രെയിനിങ്ങും നിയന്ത്രണവും ചുമതല ഏൽപ്പിച്ച ആളാകട്ടെ, പട്ടിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നുമില്ല !! പകരം പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതിൽ കുപ്രസിദ്ധി ആർജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണ് !! പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാർ വീഡിയോ തെളിവുകൾ സഹിതം രംഗത്ത് വന്നിട്ടും അത്തരം പോലീസ് ഓഫീസർമാർക്ക് എതിരെ ഗൗരവമായ ഒരു നടപടിയുമില്ല. ചെറുപുഴയിൽ വിനീഷ്…
Read More » -
NEWS
പാസ്സ് വേർഡിന് തുടക്കമായി
ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന “പാസ്സ് വേർഡ്” എന്ന ചിത്രം മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു. ‘ തിരകളുടെ രഹസ്യങ്ങൾ’ എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ബാനർ – ജെറോമാ ഇന്റർനാഷണൽ , നിർമ്മാണം – ജീനാ ജോമോൻ , സംവിധാനം – മഞ്ജീത് ദിവാകർ , രചന – മോൻസി സ്കറിയ, ഛായാഗ്രഹണം –…
Read More » -
NEWS
ഐ ഫോൺ 12 പ്രോയുടെ പാർട്സിനെല്ലാം കൂടി വില 30,000 ,ആപ്പിൾ വിൽക്കുന്നതോ 1,19,900 രൂപയ്ക്കും
ആപ്പിളിൻറെ ഐ ഫോൺ നിർമ്മാണ ചെലവും ഫോണിന് ഈടാക്കുന്ന വിലയും എപ്പോഴും ചർച്ചാ വിഷയമാണ് .ഇപ്പോഴിതാ ആപ്പിളിന്റെ ഐ ഫോൺ 12 പ്രോയുടെ പാർട്സിന്റെ വില കണക്കു കൂട്ടി ഒരു പഠനം പുറത്ത് വന്നിരിക്കുന്നു .ഏതാണ്ട് 30,000 രൂപ മാത്രമാണ് പാർട്സിനുള്ള വിലയത്രെ .ആപ്പിൾ ഇന്ത്യയിൽ ഈടാക്കുന്നതോ 1,19,900 രൂപയും . ജപ്പാനിലെ ഫോർമൽഹോട്ട് ടെക്‌നോ സൊലൂഷൻസ് ആണ് ഞെട്ടിക്കുന്ന നിർമ്മാണ -വില്പന വില അന്തരം ചൂണ്ടിക്കാട്ടിയിരിക്കുന്നത് .ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും വിലക്കൂടുതൽ ഉള്ള വസ്തു ക്വൽകോം എക്സ് 50 മോഡം ആണത്രേ . അതാകട്ടെ 5 ജി കണക്ടിവിറ്റിയ്ക്ക് വേണ്ടിയുള്ളതാണ് താനും . ഇങ്ങിനെ നോക്കിയാൽ ഐ ഫോൺ 12 ന്റെ പാർട്സിന്റെ ചിലവ് 27,500 ആണ് .ഇന്ത്യയിലെ വിലയോ 79,900രൂപയും .
Read More » -
NEWS
ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി ,തൃണമൂലിൽ മമത കഴിഞ്ഞാൽ അടുത്ത നേതാവ് സുവേന്ദു അധികാരി ഗതാഗത മന്ത്രിസ്ഥാനം രാജിവച്ചു
2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ഭരണ കക്ഷി തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയിലെ മുതിർന്ന നേതാവ് സുവേന്ദു അധികാരി രാജിവച്ചു .ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുമെന്ന് കാട്ടി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാങ്കറിന്റെ ട്വീറ്റിലൂടെ ആണ് ഏവരും രാജി വിവരം അറിഞ്ഞത് . Today at 1:05 pm a resignation letter of Mr. Suvendu Adhikari from office as minister addressed to Hon’ble Chief Minister has been forwarded to me. The issue will be addressed from constitutional perspective. pic.twitter.com/cxjF68uomH — Governor West Bengal Jagdeep Dhankhar (@jdhankhar1) November 27, 2020 ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്‌സ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുവേന്ദു അധികാരിയെ വ്യാഴാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു .തൃണമൂൽ എംപി കല്യാൺ ബാനർജിയെ ആണ് മമത…
Read More »