LIFETRENDING

തല അജിത്തിന്റെ ബൈക് സ്റ്റണ്ട് രംഗം ട്വീറ്റ് ചെയ്ത് സംവിധായകൻ ,ലൈക്കും റീട്വീറ്റുമായി ആരാധകർ

തമിഴകത്ത് ശക്തമായ ആരാധക വൃന്ദം ഉള്ള നടൻ ആളാണ് “തല ” എന്നറിയപ്പെടുന്ന അജിത് .അജിത്തിൻറെ വാഹനയോട്ട പ്രാന്ത് പ്രശസ്തമാണ് .ഇപ്പോഴിതാ ആരാധകരെ കോരിത്തരിപ്പിക്കാൻ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അജിത് ഇപ്പോൾ അഭിനയിക്കുന്ന വാലിമെയ് എന്ന ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദ് .

“ഇതാ നിങ്ങൾക്കായൊരു ചിത്രം “എന്ന അടിക്കുറിപ്പോടെയാണ്‌ ബൈക് സ്റ്റണ്ട് രംഗം സംവിധായകൻ പങ്കുവെച്ചിരിക്കുന്നത് .

49 കാരൻ അജിത്തിന്റെ അസാധാരണമായ വാഹന വഴക്കമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ഇതോടെ ആരാധകർ കൂട്ടത്തോടെ ഇളകിയിരിക്കുകയാണ് .

ചിത്രത്തിന്റെ ഷൂട്ടിൽ ബൈക് സ്റ്റണ്ടിനിടെ അജിത്തിന് പരിക്കേറ്റതായി വാർത്തകൾ ഉണ്ടായിരുന്നു .അജിത്തിന്റെ പരിക്ക് മൂലം ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button