NEWS

ജലപീരങ്കി ഓഫ് ചെയ്ത കർഷകരുടെ ഹീറോ നവദീപ് സിങ്ങിനെതിരെ വധ ശ്രമത്തിന്‌ കേസ്

“ദില്ലി ചലോ” എന്ന കർഷക മാർച്ചിന് ഊർജം പകർന്ന സംഭവമാണ് വിദ്യാർത്ഥി വാഹനത്തിനു മുകളിൽ കയറി പോലീസിന്റെ ജല പീരങ്കി ഓഫ് ചെയ്ത സംഭവം .അംബാലയിലെ ജയ്‌സിംഗ് എന്ന കർഷകന്റെ മകൻ
ആണ് ജലപീരങ്കി ഓഫ് ചെയ്ത വിദ്യാർത്ഥി നവദീപ് സിങ് .

ഇരുപത്തിയാറുകാരനായ നവദീപ് സിങ്ങിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത് .ജീവപര്യന്തം തടവ് വരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് .കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മറ്റൊരു കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട് .

Signature-ad

അംബാലയിലെ പ്രതിഷേധത്തിനിടെ കൊടും തണുപ്പിൽ പ്രക്ഷോഭകർക്കെതിരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റുന്നതിനിടെയാണ് നവദീപ് സിങ് വാഹനത്തിൽ കയറി ജലപീരങ്കി ഓഫ് ചെയ്തത് .ഈ വീഡിയോ വൈറൽ ആകുകയും നവദീപ് സിങ് കർഷകരുടെ ഹീറോ ആകുകയും ചെയ്തിരുന്നു .

Back to top button
error: