Month: November 2020

  • LIFE

    രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിൽ

    ജൂലൈ – സെപ്റ്റംബർ പാദത്തിൽ കൂടി കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് രേഖപ്പെടുത്തിയതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായി .ഏപ്രിൽ -ജൂൺ പാദത്തിലും മുൻവർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് ആണ് രേഖപ്പെടുത്തിയത് .തുടർച്ചയായി രണ്ട് പാദങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് ജിഡിപി നിരക്കിൽ ഇടിവുണ്ടാകുക ആണെങ്കിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലായി എന്നാണ് അർഥം .1947 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നത് . ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത് .ലോക്ഡൗൺ അനന്തര കാലത്ത് അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ തിരിച്ചു വന്ന മാതൃകയിൽ ഇന്ത്യയും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി .കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ സർവേ പ്രവചിച്ചിരുന്നു .

    Read More »
  • NEWS

    “ഒരു രാജ്യം ഒരു പെരുമാറ്റം നടപ്പാക്കൂ മോഡി “

    കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും .”ഒരു രാജ്യം ഒരു പെരുമാറ്റം നടപ്പാക്കൂ മോഡീ”യെന്നു പ്രിയങ്ക ഗാന്ധി പരിഹസിച്ചു .മോദിയുടെ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് “മുദ്രാവാക്യത്തെ ആണ് പ്രിയങ്ക പരിഹസിച്ചത് . “കർഷകരുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ് .അവരെ വെള്ളത്താൽ നനയ്ക്കുന്നു .അവരെ തടയാൻ റോഡുകൾ കുഴിക്കുന്നു .എന്നാൽ താങ്ങുവിലയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല .”ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് “മുദ്രാവാക്യത്തിൽ ആകുലനായ മോഡി എന്ത് കൊണ്ട് “ഒരു രാജ്യം ഒരു പെരുമാറ്റം” നടപ്പാക്കുന്നില്ല .”പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു . किसानों की आवाज दबाने के लिए 👉पानी बरसाया जा रहा है👉सड़कें खोदकर रोका जा रहा है लेकिन सरकार उनको ये दिखाने और बताने के लिए तैयार नहीं है कि MSP का कानूनी हक होने की बात…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്‍. ബാലന്‍ (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി…

    Read More »
  • NEWS

    സി എം രവീന്ദ്രനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

    കോവിഡ് അനന്തര ചികില്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു .ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയിരുന്നു .എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സി എം രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി . നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ തനിയ്ക്ക് കോവിഡ് ആണെന്ന് രവീന്ദ്രൻ ഇ ഡിയെ അറിയിച്ചിരുന്നു .രവീന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാൻ ഇ ഡി തയ്യാറെടുക്കവെയാണ് രവീന്ദ്രൻ ആശുപത്രി വിട്ടത് . ഇതിനിടെ വടകരയിലെ ചില കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി .സി എം രവീന്ദ്രന് ബിനാമി ഇടപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കാനായിരുന്നു റെയ്ഡ് എന്നാണ് സൂചന .

    Read More »
  • LIFE

    ജയസൂര്യ, നാദിര്‍ഷ ചിത്രം തുടങ്ങി

    ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ലാല്‍ മീഡിയ സ്റ്റുഡിയോവില്‍ വെച്ച് നടന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്.

    Read More »
  • NEWS

    പോലീസ് നിയമ ഭേദഗതിയിൽ തെറ്റ് ഏറ്റുപറഞ്ഞ് സിപിഐഎം ,പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് എ വിജയരാഘവൻ

    പോലീസ് നിയമഭേദഗതിയിൽ തെറ്റ് സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .ഇക്കാര്യത്തിൽ പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായി .സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിലാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത് . പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായ പശ്ചാത്തലത്തിലാണ് തിരുത്തൽ നടപടികൾ സ്വീകരിച്ചത് .മുഖ്യമന്ത്രിയ്‌ക്കോ ഉപദേശകർക്കോ ആണോ ജാഗ്രതക്കുറവ് ഉണ്ടായത് എന്ന ചോദ്യത്തിന് പാർട്ടിയ്ക്കാണ് ജാഗ്രതക്കുറവ് എന്നായിരുന്നു വിജയരാഘവന്റെ ഉത്തരം .ഇതാദ്യമായാണ് പോലീസ് നിയമ ഭേദഗതിയിൽ സിപിഎം വീഴ്ച സമ്മതിക്കുന്നത് .

    Read More »
  • NEWS

    നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ എല്ലാ വിഭാ​ഗം ജനങ്ങളെയും ബി.ജെ.പിയോട് അടുപ്പിച്ചു: കെ.സുരേന്ദ്രൻ

    പത്തനംത്തിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാ​ഗങ്ങളെയും ബി.ജെപിയോട് അടുപ്പിച്ചെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എല്ലാ തിരഞ്ഞെടുപ്പിലും ചെയ്യുന്ന പോലെ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്താൻ ഇത്തവണ ഇടത്-വലത് മുന്നണികൾക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികൾ കാരണമാണ്. സംസ്ഥാനത്ത് ക്രൈസ്തവർ മോദി അനുകൂല നിലപാടിലേക്ക് വരുന്നത് എൻ.ഡി.എയുടെ മുന്നേറ്റത്തിന് കാരണമാവുമെന്നും പത്തനംത്തിട്ടയിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ മുസ്ലിം ലീ​ഗിന്റെ അപ്രമാദിത്വവും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട്കെട്ടും ലൗജിഹാദും വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളും ക്രൈസ്തവ വിഭാ​ഗത്തിന് കോൺ​ഗ്രസിനോട് അസംതൃപ്തിക്ക് കാരണമാവുന്നുണ്ട്. സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ മുസ്ലിം വർ​ഗീയവാദികളുടെ അസഹിഷ്ണുത ക്രിസ്ത്യാനികളെ ആശങ്കയിലാക്കുന്നുണ്ട്. മോദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലുൾപ്പെടെ മുസ്ലിം സ്ത്രീകളെ പോലും ബി.ജെ.പിയിലേക്ക് എത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പിൽ ബീഫ് ആയിരുന്നു ഇടതുപക്ഷത്തിന്റെ പ്രാധാന പ്രചരണവിഷയം. എന്നാൽ ഇത്തവണ അതിന് അവർക്ക് കഴിയുന്നില്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും…

    Read More »
  • NEWS

    ഇടതുപക്ഷത്തിന്റേത് നുണപ്രചാരണം ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി

    സാമൂഹിക ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും ഇക്കാര്യത്തില്‍ അവര്‍ അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും പെന്‍ഷന്‍കാരുടെ എണ്ണവും കുത്തനെ കൂട്ടി. പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമായി. ആദ്യവര്‍ഷം 300 രൂപയില്‍ നിന്ന് 400 രൂപയാക്കി (GO (ms) 60/2011, SWD-13/12/2011). 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി. അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ…

    Read More »
  • NEWS

    ശിവശങ്കറിന്‌ ജാമ്യം കിട്ടും വരെ ആശുപത്രിവാസം ?രവീന്ദ്രനെ പൂട്ടാൻ ഇ ഡി രണ്ടും കല്പിച്ച്

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് യഥാർത്ഥത്തിൽ അസുഖം ഉണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി .രണ്ടു തവണ ഇ ഡി രവീന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു .ആദ്യ തവണ കോവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ ആകില്ല എന്നായിരുന്നു രവീന്ദ്രന്റെ വിശദീകരണം .രോഗം മാറിയപ്പോൾ നോട്ടീസ് നൽകിയപ്പോൾ കോവിഡ് അനന്തര ചികിത്സയിൽ ആയതിനാൽ ഹാജരാകാൻ ആകില്ല എന്നതായിരുന്നു രവീന്ദ്രന്റെ മറുപടി .ഈ പശ്ചാത്തലത്തിൽ രവീന്ദ്രൻ അസുഖം അഭിനയിക്കുകയാണോ എന്ന് പരിശോധിക്കാൻ നടപടികൾ എടുക്കാൻ ആലോചിക്കുകയാണ് ഇ ഡി . കോടതിയുടെ സഹായം തേടാൻ ആണ് ഇ ഡിയുടെ പദ്ധതി എന്നാണ് സൂചന .കോവിഡ് ബാധിച്ച ആൾക്ക് ശരീരത്തിൽ ആന്റി ബോഡി ഉണ്ടാകും .ഈ പശ്ചാത്തലത്തിൽ രവീന്ദ്രന്റെ ശരീരത്തിൽ ആന്റിബോഡി ഉണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി തയ്യാറായേക്കും .മാത്രമല്ല ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രവീന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാനും ഇ ഡി സാധ്യത തേടിയേക്കും…

    Read More »
  • NEWS

    ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാര്‍ക്ക്

    ലക്‌നൗ: ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാര്‍ക്ക്. ഉത്തര്‍പ്രദേശിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ എട്ടു ജില്ലകളിലാണ് നടപ്പാക്കുന്നതെന്നും പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ അറിയിച്ചു. സ്വയംപര്യാപ്തത നേടാനും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ഇതു സഹായിക്കുമെന്ന് അനന്ദ് കുമാര്‍ അറിയിച്ചു. സീതാപൂര്‍, ലക്കിംപുര്‍ ഖേരി, ഷാജഹാന്‍പൂര്‍, ഒറായ്, ബരബങ്കി, ലളിത്പുര്‍, വാരാണസി, ഫറൂഖാബാദ് എന്നീ ജില്ലകളിലെ തടവുകാരോടാണ് അതാത് ജില്ലകളിലെ ഗോശാലകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. തടവുകാരുടെ സേവനത്തിന് അവര്‍ക്ക് പ്രതിഫലവും നല്‍കും. ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതിനും മടക്കികൊണ്ടു പോകുന്നതിനും പൊലീസിനെയും ജയില്‍ അധികൃതരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവര്‍ക്കും മൃഗങ്ങളെ പരിപാലിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുമാണ് മുന്‍ഗണന. സംസ്ഥാനത്ത് നിലവില്‍ അഞ്ച് സെന്‍ട്രല്‍ ജയിലുകളിലും ആറു ജില്ലാ ജയിലുകളിലും ഗോശാലകളുണ്ട്.

    Read More »
Back to top button
error: