LIFENEWS

സോളാർ കേസിലെ ഇരയെ കൊണ്ട് പറയിപ്പിച്ചതും എഴുതിച്ചതും ഗണേഷ് കുമാറെന്ന് സി മനോജ് കുമാർ

സോളാർ കേസിലെ ഇരയെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ് കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പി എയും ആണെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ് കുമാർ .ഇനിയെങ്കിലും ഇത് പറയാതിരുന്നാൽ ദൈവദോഷം കിട്ടും എന്നതിനാൽ ആണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും മനോജ് കുമാർ .പത്തനാപുരത്ത് കോൺഗ്രസ് റാലിയിൽ സംസാരിക്കവെ പറഞ്ഞു .

“സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്ന് മനസിലാക്കിയ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് എന്നോട് പറഞ്ഞു .പിന്നീട് ദൈവം പൊറുക്കാത്ത രീതിയിൽ ആ സ്ത്രീയെ കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു .” മനോജ് കുമാർ പറഞ്ഞു .

ഒരുകാലത്ത് ആർ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും വിശ്വസ്തൻ ആയിരുന്നു മനോജ് കുമാർ .അടുത്തിടെയാണ് മനോജ് കുമാർ കോൺഗ്രസിൽ ചേർന്നത് .

Back to top button
error: