NEWS

ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി ,തൃണമൂലിൽ മമത കഴിഞ്ഞാൽ അടുത്ത നേതാവ് സുവേന്ദു അധികാരി ഗതാഗത മന്ത്രിസ്ഥാനം രാജിവച്ചു

2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ഭരണ കക്ഷി തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയിലെ മുതിർന്ന നേതാവ് സുവേന്ദു അധികാരി രാജിവച്ചു .ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുമെന്ന് കാട്ടി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാങ്കറിന്റെ ട്വീറ്റിലൂടെ ആണ് ഏവരും രാജി വിവരം അറിഞ്ഞത് .

ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്‌സ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുവേന്ദു അധികാരിയെ വ്യാഴാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു .തൃണമൂൽ എംപി കല്യാൺ ബാനർജിയെ ആണ് മമത ആ സ്ഥാനത്ത് നിയമിച്ചത് .

അതേസമയം സുവേന്ദു അധികാരി ബുധനാഴ്ച തന്നെ തൽസ്ഥാനം രാജിവെച്ചിരുന്നു എന്നാണ് വിവരം .ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമിൽ നിന്ന് താൻ നിലപാട് പ്രഖ്യാപിക്കുമെന്ന് സുവേന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു .”

Back to top button
error: