Month: November 2020
-
LIFE
എബ്രിഡ് ഷെെന്‍ ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യമുണ്ട്
നിവിന്‍ പോളി എബ്രിഡ് ഷൈൻ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനയതാക്കാളെ തേടുന്നു. ആഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിലേക്കാണ് 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്. ആൺകഥാപാത്രങ്ങള്‍ക്ക് [email protected] എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് [email protected] എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കിന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
LIFE
കിം കിം കിം… പാടി മഞ്ജു; ഏറ്റെടുത്ത് ആരാധകര്‍
മഞ്ജുവാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജുവാര്യര്‍ പാടിയിരിക്കുന്ന കിം കിം കിം എന്ന ഈ ഗാനം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം പ്രേകഷകരെയാണ് പാട്ട് നേടിയത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദര്‍ ആണ്. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ മലയാള ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമേ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബേസില്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്‌സ് ബിജോയ്യും ചിതത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് ആണ്.
Read More » -
NEWS
കുതിച്ചുയര്‍ന്ന് ഇന്ധനവില
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധനവില വീണ്ടും കൂടുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വീണ്ടും വില വര്‍ധനയുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡോയില്‍ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
Read More » -
NEWS
24 മണിക്കൂറിനിടെ 41,322 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് നിരക്കില്‍ ദിനംപ്രതി വര്‍ധനവാണ് കാണാന്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 93.51 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 485 പേര്‍ മരണപ്പെട്ടു. ഇതോടെ ഇന്ത്യയില്‍ 1,36,200 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലിവില്‍ 4,54,940 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 87,59,969 പേര്‍ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
Read More » -
NEWS
ലൈഫ് മിഷന്‍ പദ്ധതി; പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍
കൊച്ചി: ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പ്രതികളുടെ വാട്‌സാപ്പ് പരിശോധിക്കാനുള്ള നീക്കവുമായി വിജിലന്‍സ് കോടതിയില്‍. ശിവശങ്കര്‍,സ്വപ്ന സുരേഷ്,സന്ദീപ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തുടങ്ങിയവരുടെ വാട്‌സാപ്പ് ചാറ്റുകളാണ് പരിശോധിക്കാന്‍ ഒരുങ്ങുന്നത്.കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്‌സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്. വാട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുകയുള്ളു.
Read More » -
NEWS
ശോഭയെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ
തിരുവനന്തപുരം: ബിജെപി നേതൃത്വം അവഗണിച്ചെന്ന പരാതി പരസ്യമായി പറഞ്ഞ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍. അംഗീകാരം ലഭിക്കാത്തത് തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമാകുമെന്നും വാനതി ശ്രീനിവാസന്‍ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഒതുക്കിയെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്ന് പറഞ്ഞതോടെയാണ് ബിജെപിയിലെ ഗ്രൂപ്പ് ഭിന്നത വീണ്ടും പരസ്യമായത്. ശോഭാ സുരേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും അവര്‍ രംഗത്തിറങ്ങിയില്ല. അതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ ശോഭാ സുരേന്ദ്രന് പിന്തുണയുമായി എത്തിയത്. ശോഭാ സുരേന്ദ്രന്‍ തനിക്കുളള പരാതി തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് വാനതി പറഞ്ഞു. ബിജെപി വലിയ കുടുംബമാണെന്നും അസംതൃപ്തി പ്രകടിപ്പിച്ചത് അച്ചടക്കലംഘനമല്ലെന്നും അവര്‍ പിന്തുണച്ചു. ശോഭാ സുരേന്ദ്രനെ ബിജെപി നേതൃത്വം ചുമതല നല്‍കുമെന്ന് വാനതി വിശദീകരിച്ചു. പാര്‍ട്ടിയില്‍…
Read More » -
NEWS
“രാജ്യത്തിന് തന്നെ അഭിമാനമാണ് ടീച്ചർ “വ്‌ളോഗ് ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
പ്രമുഖ ഫാഷൻ ലൈഫ് സ്റ്റൈൽ മാഗസിൻ വ്‌ളോഗിന്റെ “ലീഡർ ഓഫ് ദ ഇയർ “പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് .നടൻ ദുൽഖർ സൽമാൻ ആണ് പ്രഖ്യാപനം നടത്തിയത് .രാജ്യത്തിനാകെ അഭിമാനമാണ് ടീച്ചർ എന്ന് ദുൽഖർ പറഞ്ഞു . https://fb.watch/21tOc83Nmd/ കോവിഡ് ,നിപ തുടങ്ങിയ മഹാമാരികൾക്കെതിരായ പോരാട്ടത്തെ കുറിച്ച് ദുൽഖർ എടുത്തു പറഞ്ഞു .”ഞങ്ങളുടെ സംസ്ഥാനം മികച്ച കൈകളിൽ ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു .ഒരു മാഗസിൻ ടീച്ചറെ റോക്ക്സ്റ്റാർ എന്നാണ് വിളിച്ചത് .ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല .ആദരവോടെ സന്തോഷത്തോടെ ഈ പ്രഖ്യാപനം നടത്തുകയാണ് .”ദുൽഖർ അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു . പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു .പുരസ്‌കാരം തന്റെ ടീമിന് സമർപ്പിക്കുക ആണെന്നും അവർ വ്യക്തമാക്കി .
Read More » -
LIFE
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി, ഇരയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു, ഗണേഷ് അറിയാതെ പി എ “ദിലീപ് കേസിൽ” ഇടപെടില്ല, NewsThen – നോട് വെളിപ്പെടുത്തൽ-വീഡിയോ
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ് കുമാർ. കേസിലെ ഇരയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നുവെന്നു ഇര തന്നോട് പറഞ്ഞുവെന്നും മനോജ് കുമാർ NewsThen – നോട് പറഞ്ഞു. ദിലീപ് കേസിൽ ഗണേഷ് അറിയാതെ പി എ ഇടപെടില്ലെന്നും മനോജ് കുമാർ വ്യക്തമാക്കി. ആലുവ ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി അടച്ചിട്ട മുറിയിൽ സംസാരിച്ചത് എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി സൂചന നൽകിയാൽ താനത് വെളിപ്പെടുത്താം. ആരോടും ആത്മാർത്ഥത ഇല്ലാത്ത നേതാവാണ് ഗണേഷ് കുമാർ.സോളാർ കേസിൽ ഇര അറസ്റ്റിൽ ആയപ്പോൾ താനായിരിക്കും പ്രതി എന്ന് ഗണേഷ് കുമാർ സംശയിച്ചു. സഹായിക്കണം എന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഗണേഷ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രവർത്തിക്കുന്നതാണ് കണ്ടതെന്നും സി മനോജ് കുമാർ പറഞ്ഞു. ഇരയെ വിവാഹം ചെയ്യാമെന്ന് ഗണേഷ് കുമാർ…
Read More » -
LIFE
ആരും എന്നോട് ദയ കാണിച്ചില്ല, എനിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരു പെൺകുട്ടിക്കും സംഭവിക്കരുത്, ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ ഇതാദ്യമായി ഒരു മാധ്യമത്തിൽ
“പെട്ടെന്ന് ആംബുലന്‍സ് കുണ്ടുംകുഴിയും നിറഞ്ഞ ഒരു വഴിയിലേക്ക് കടന്നു. വണ്ടി നിന്നു. അയാള്‍ പിന്‍വാതിലിലൂടെ അകത്തേക്ക് കയറി. പി.പി.ഇ. കിറ്റൊക്കെ അയാള്‍ ഊരിമാറ്റി. അതൊരു വിജനമായ മൈതാനമാണെന്ന് എനിക്ക് മനസ്സിലായി. ചുറ്റുവട്ടത്തൊന്നും ലൈറ്റോ വീടുകളോ ഉണ്ടായിരുന്നില്ല. ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വാതില്‍ വലിച്ചടച്ചു. ഫോണില്‍ അമ്മയെ വിളിക്കാന്‍ നോക്കിയപ്പോള്‍ കോവിഡ് മുന്നറിയിപ്പാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞതും കോള്‍ കട്ടായി. അയാള്‍ അടുത്തേക്ക് വന്നതും ഞാന്‍ ഒച്ചവെച്ചു. അയാളെന്റെ ശരീരത്തില്‍ തൊടാന്‍ നോക്കിയതും ഞാനയാളെ അടിച്ചു. അയാളെന്നെ തിരിച്ചടിച്ചു. സീറ്റില്‍ നിന്ന് വലിച്ചു താഴെയിട്ട് വയറ്റില്‍ ചവിട്ടി. മുഖത്തും കൈയിലും കാലിലുമൊക്കെ അടിച്ചു. എങ്ങനെയോ ചാടിയെഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടാന്‍ നോക്കിയപ്പോള്‍ ലോക്കാണ്. അയാളപ്പോള്‍ മുടിയില്‍ ചുറ്റിപ്പിടിച്ച് സീറ്റില്‍ എന്റെ മുഖം ഇടിച്ചു. തലപെരുത്ത് അനങ്ങാന്‍ പറ്റാതായി. അയാളെന്നെ പിടിച്ചുവലിച്ച് സീറ്റിലേക്കിട്ടു. കുതറാന്‍ നോക്കിയപ്പോള്‍ വയറ്റില്‍ മുട്ടമര്‍ത്തി. ചെകിട്ടിലടിച്ചു. തെറിച്ചുപോയ ഫോണില്‍ അമ്മ വിളിക്കുന്നത് എനിക്ക് കാണാം. എതിര്‍ക്കാന്‍ ആവുന്നതും ശ്രമിച്ചു.…
Read More » -
NEWS
ആവേശം ചോരാതെ ദില്ലി ചലോ കർഷക മാർച്ച് മൂന്നാം ദിനം
കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിനവും ആവേശത്തോടെ മുന്നോട്ട് .വെള്ളിയാഴ്ച വൈകീട്ട് മാർച്ച് ദില്ലിയിൽ പ്രവേശിച്ചു .ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് . ദില്ലി അതിർത്തികൾ അടച്ചിട്ടിരുന്ന പോലീസ് കർഷകരെ ദില്ലിയിൽ പ്രവേശിപ്പിക്കില്ലെന്നു നിർബന്ധം പിടിച്ചെങ്കിലും പിന്നീട് വഴങ്ങേണ്ടി വന്നു .ബുറാടിയിലെ നിരങ്കാര മൈതാനത്തെത്തി ധർണ നടത്താൻ പോലീസ് കർഷകരെ അനുവദിച്ചു . ദില്ലി- ഹരിയാന അതിർത്തിയിൽ വച്ച് കർഷകർക്കെതിരെ നിരവധി തവണ പോലീസ് കണ്ണീർ വാതക പ്രയോഗം നടത്തി .എന്നിട്ടും പിരിഞ്ഞു പോകാൻ കർഷകർ തയ്യാറായില്ല . ഇതിനിടെ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കട്ടി കേന്ദ്ര സർക്കാർ രംഗത്ത് വന്നു .ഡിസംബർ 3 ന് ചർച്ച നടത്താം എന്നാണ് വാഗ്ദാനം .എന്നാൽ കർഷക നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല .
Read More »