Month: November 2020

  • NEWS

    “സോളാറിൽ സത്യം പുറത്ത് വരും ,പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഇത് സ്വാഭാവികം “

    സോളാർ കേസിൽ സത്യം പുറത്ത് വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .കേസിൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുക ആയിരുന്നു ഉമ്മൻ ചാണ്ടി . പൊതുപ്രവർത്തനത്തിനു ഇറങ്ങുമ്പോൾ ഇത്തരം ആരോപണം നേരിടേണ്ടി വരും .തനിക്കാരോടും പരാതിയില്ല .ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി . സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിരപരാധി ആണെന്നും കെ ബി ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രെട്ടറി സി മനോജ് കുമാർ എന്ന ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു .

    Read More »
  • LIFE

    ‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? ഡിജിറ്റൽ റൈറ്റ്സ് വന്‍ തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്

    വിജയ് – വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച്‌ പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങി എന്ന വാര്‍ത്തയാണ്‌ പുറത്തു വരുന്നത്. വന്‍ തുകയ്ക്ക് നെറ്റ്ഫ്ളിക്‌സ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നതെന്നും അതേസമയം ഡയറക്‌ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് “മാസ്റ്റര്‍” സിനിമ തിയറ്ററില്‍ തന്നെ കാണണം, ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നാണ് വിജയ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. #MasterOnlyOnTheaters എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇതിനകം ട്രെന്‍ഡിങ് ആയി…

    Read More »
  • NEWS

    “ഞാൻ കളിപ്പാവ അല്ല “മനോജിന്റെ ആരോപണം നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി

    സോളാർ കേസിൽ കെ ബി ഗണേഷ് കുമാറിനെതിരെയുള്ള സി മനോജ്‌കുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരി .യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുത് എന്ന് സമ്മർദ്ദമുണ്ടായിരുന്നു .താൻ ആരുടെയും കളിപ്പാവ അല്ല .മനോജ്‌കുമാർ കേസ് അട്ടിമറിയ്ക്കാൻ കൂട്ട് നിന്ന ആൾ .ഗണേഷ് കുമാറുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു . മനോജ് കുമാറിന്റെ ഫോൺ രേഖകൾ പരിശോധിക്കണം .തെളിവ് പുറത്ത് വിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു .എല്ലാം അന്വേഷിക്കട്ടെ എന്നും പരാതിക്കാരി പറഞ്ഞു . ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ ശരി വെച്ചിരുന്നു .ഇത് നിഷേധിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത് .

    Read More »
  • NEWS

    കെ എസ് എഫ് ഇ റെയ്ഡ് :തോമസ് ഐസക് പിണറായിയുടെ വിജിലൻസുമായി ഇടയുന്നു ,റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ല

    കെ എസ് എഫ് ഇയിലെ റെയ്‌ഡിൽ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയൻറെ കീഴിലുള്ള വിജിലൻസിനോട് ഇടയുന്നു .റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു . വിജിലൻസ് കണ്ടെത്തലുകൾ തോമസ് ഐസക് തള്ളി .കെ എസ് എഫ് ഇയുടെ വരുമാനം എല്ലാ ദിവസവും ട്രെഷറിയിൽ അടക്കാൻ ആകില്ല .റെയ്ഡ് നടത്താനുള്ള തീരുമാനം അസംബന്ധമാണ് .പല ഓഡിറ്റ് ഉള്ള സ്ഥാപനമാണ് കെ എസ് എഫ് ഇ എന്നുംതോമസ് ഐസക് പറഞ്ഞു . സംസ്ഥാനത്തെ കെ എസ് എഫ് ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് .20 ഓഫീസുകളിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നതായാണ് കണ്ടെത്തൽ .ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും തട്ടിപ്പ് നടത്തിയതായി വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തി . കെഎസ്എഫ്ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് .നാല് ഓഫീസുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽ…

    Read More »
  • NEWS

    സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി

    നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് എഎസ്ഐ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ല അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എഎസ്ഐയ്ക്ക് സംഭവത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല യൂണിഫോമിൽ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡി ഐ ജി പറഞ്ഞു. സംഭവത്തിൽ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. ഞായറാഴ്ചയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനെ നെയ്യാര്‍ ഡാം പോലീസ് അധിക്ഷേപിച്ചത്. പരാതിയില്‍ അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലം മാറ്റിയത്‌.

    Read More »
  • LIFE

    “കണ്ണേ പൊന്നേന്ന് ” മ്യൂസിക് ആല്‍ബം റിലീസ്

    പരുന്ത്,എന്തിനാടീ പൂങ്കൊടി എന്നി നാടന്‍ പാട്ടുകള്‍ക്കു ശേഷം മണികണ്ഠന്‍ പെരുമ്പടപ്പ് ആലപിക്കുന്ന പുതിയ ഗാനം ” കണ്ണേ പൊന്നേന്ന് ” ഇന്ന് വെെകീട്ട് ആറ് മണിക്ക് മക്കല്‍ ശെവന്‍ വിജയ് സേതുപതി റിലീസ് ചെയ്യും. ഗാനരചനയും സംഗീത സംവിധാനവും ആലാപനവും മണികണ്ഠന്‍ പെരുമ്പടപ്പ് തന്നെ നിര്‍വ്വഹിക്കുന്ന ഇൗ ആല്‍ബത്തില്‍ രാജേഷ് ചേര്‍ത്തല പുല്ലാങ്കുഴല്‍ വായിക്കുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രമായ രണസിങ്കത്തിലെ ” പറവെെകളെ ” എന്ന ഗാനം മണികണ്ഠന്‍ പെരുമ്പടപ്പാണ് പാടിയിട്ടുള്ളത്. ക്യാമറ-വിദ്യാസാഗര്‍,എഡിറ്റര്‍-സൂര്യ ദേവ്,പ്രൊജ്കറ്റ് ഡിസെെനര്‍-ദിനേശ് നായര്‍ മുംബെെ,റിലീസ്- ഒ കെ എം മ്യൂസിക്.

    Read More »
  • NEWS

    ഇ ഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി ,ഇ ഡി രാഷ്ട്രീയ ഉപകരണമായെന്ന് തോമസ് ഐസക്കിന്റെ ആക്ഷേപം

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകാരണമായിരിക്കുന്നുവെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക് .കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുക ആയിരുന്നു ധനമന്ത്രി . ഇ ഡി ആദ്യം ചെയ്യേണ്ടത് റിസർവ് ബാങ്കിൽ അന്വേഷിക്കുക എന്നതാണ് .എന്നിട്ട് വേണം പത്രങ്ങളിൽ സന്ദേശം അയക്കാൻ .മസാല ബോണ്ടിന് ആർ ബി ഐ അനുവാദം ഉണ്ടെന്ന് നിരവധി തവണ പറഞ്ഞു .രേഖകൾ കാണിക്കാനും തയ്യാറാണ് .എന്തിനാണ് ‘കിഫ്‌ബി ആൾസോ അണ്ടർ ദ റഡാർ’ എന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക മെസ്സേജ് അയച്ചത് ?അങ്ങിനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇ ഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല .ഇ ഡിയുടേത് രാഷ്ട്രീയക്കളി ആണെന്ന് തെളിഞ്ഞിരിക്കുക ആണെന്നും ധനമന്ത്രി പറഞ്ഞു . ആർ ബി ഐയുടെ എല്ലാ അനുവാദവും കിഫ്ബിയ്ക്ക് കിട്ടിയിട്ടുള്ളതാണ് .എൻ ഒ സി തരികയും നീട്ടിത്തരികയും ചെയ്തിട്ടുണ്ട് .വായ്പ എടുത്തതിനു ശേഷം ചിലവഴിക്കുന്ന വിവരങ്ങളും റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട് .ഒരു ഘട്ടത്തിലും നിങ്ങൾക്കിതിന് അവകാശമില്ലെന്ന് ആർ ബി ഐ പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി…

    Read More »
  • LIFE

    24 അടി ഉയരത്തില്‍ മാരന്റെ വീട്: സൂററൈ പോട്ര് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

    ആകാശവും അവിടേക്ക് പറന്നുയരുന്ന വിമാനങ്ങളും മാത്രമാണ് മാരന്റെ ജീവിതം. അവന്റെ സ്വപ്‌നവും ഈ ദൃശ്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സംവിധായിക സുധ കൊങ്കര മാരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ആദ്യം പറഞ്ഞ വാക്യമിതാണ്. സുര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂററൈ പോട്ര് എന്ന സിനിമ പ്രേക്കര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യത നേടിയിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മാരന്‍ എന്ന കഥാപാത്രത്തിന് വിമാനങ്ങളോടുള്ള അഭിനിവേഷം എത്രത്തോളമുണ്ടെന്ന് കഥയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ മാരന്റെ വീടും എയര്‍പോര്‍ട്ടിന് അടുത്ത് തന്നെയാവണമെന്ന് സംവിധായിക നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് പരിസരത്ത് അ്ത്തരമൊരു വീട് കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍ട് ഡയറക്ടര്‍ ജാക്കിയും സംഘവും എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് 24 അടി ഉയരമുള്ള മാരന്റെ വീടിന്റെ ടെറസ് കൃത്രിമമയാി സൃഷ്ടിച്ചത്. എന്നാല്‍ ഇരുമ്പ് കമ്പികളില്‍ ഉയര്‍ത്തിയ ബില്‍ഡിംഗ് എയര്‍പോര്‍ട്ട് അധികൃതരുടെ…

    Read More »
  • LIFE

    കെ എസ് എഫ് ഇയിൽ ഗുരുതര ക്രമക്കേട്,വിജിലൻസ് റെയ്‌ഡിൽ ലഭിച്ചത് നിർണായക വിവരങ്ങൾ

    സംസ്ഥാനത്തെ കെ എസ് എഫ് ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ .20 ഓഫീസുകളിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നതായാണ് കണ്ടെത്തൽ .ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും തട്ടിപ്പ് നടത്തിയതായി വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തി . കെഎസ്എഫ്ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് .നാല് ഓഫീസുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത് .സ്വർണം സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും കണ്ടെത്തൽ ഉണ്ട് . പുതുതായി ചേർക്കുന്ന ചിട്ടികളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് .ചിട്ടി ലേലങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ട് .ചിട്ടിക്ക് ആളെണ്ണം തികയാതെ വന്നാൽ കെ എസ് എഫ് ഇയുടെ പണം തന്നെ ഇറക്കി ആളെ ചേർക്കുന്നതായി ബോധിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമുണ്ട് . ചിട്ടികളിൽ ഒത്തുകളി ,ബിനാമികളെ വച്ച് ചിട്ടി നടത്തൽ തുടങ്ങി വ്യാപക പരാതികൾ ആണ് കെ എസ് എഫ് ഇയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത് .ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയുമായി സർക്കാരിന്…

    Read More »
  • LIFE

    പാവ കഥൈകളുമായി നാല് സംവിധായകര്‍

    തമിഴ്‌സിനിമ ലോക സിനിമയില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. കേവലം പാണ്ടി പടങ്ങള്‍ എന്ന് ഒരു കാലത്ത് തമിഴ് സിനിമയെ വിശേഷിപ്പിച്ചിരുന്നവര്‍ തന്നെ തങ്ങളുടെ അഭിപ്രായം മാറ്റിപ്പറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ കഥയിലും അവതരണത്തിലും എത്രത്തോളം പുതുമ കൊണ്ടു വരാം എന്നതാണ് തമിഴ്‌സിനിമാ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ചിന്ത. ഒരു വശത്ത് കലാമൂല്യമുള്ള വ്യത്യസ്ത അവതരണ രീതിയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോഴും മറുവശത്ത് തീര്‍ത്തും കച്ചവട താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മിക്കപ്പെടുന്ന കൊമേഴ്ഷ്യല്‍ സിനിമകളും സംഭവിക്കുന്നുണ്ട്. ഒരു മുഴുനീള സിനിമ എന്ന സങ്കല്‍പ്പത്തെ മാറ്റിക്കൊണ്ട് തമിഴില്‍ ചെറിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആന്തോളജി മൂവികള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്ന കാലഘട്ടം കൂടിയാണ് ഈ ലോക്ഡൗണ്‍ കാലം. തമിഴിലെ പ്രമുഖ സംവിധായകരാണ് ഇത്തരം കുട്ടി ചിത്രങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പാവ കഥൈകള്‍ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി മൂവി. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍,…

    Read More »
Back to top button
error: