LIFETRENDING

‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? ഡിജിറ്റൽ റൈറ്റ്സ് വന്‍ തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്

വിജയ് – വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ചിത്രത്തിന്റെ റിലീസിനെ കുറിച്ച്‌ പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ വ്യക്തമാക്കിയിരുന്നത്.

Signature-ad

എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങി എന്ന വാര്‍ത്തയാണ്‌
പുറത്തു വരുന്നത്. വന്‍ തുകയ്ക്ക് നെറ്റ്ഫ്ളിക്‌സ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നതെന്നും അതേസമയം ഡയറക്‌ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തങ്ങള്‍ക്ക് “മാസ്റ്റര്‍” സിനിമ തിയറ്ററില്‍ തന്നെ കാണണം, ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നാണ് വിജയ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. #MasterOnlyOnTheaters എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇതിനകം ട്രെന്‍ഡിങ് ആയി കഴിഞ്ഞു.

ചിത്രത്തിന്‍റെ നിര്‍മ്മതാക്കളോ സംവിധായകനോ ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Back to top button
error: