ആകാശവും അവിടേക്ക് പറന്നുയരുന്ന വിമാനങ്ങളും മാത്രമാണ് മാരന്റെ ജീവിതം. അവന്റെ സ്വപ്‌നവും ഈ ദൃശ്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സംവിധായിക സുധ കൊങ്കര മാരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ആദ്യം പറഞ്ഞ വാക്യമിതാണ്.
സുര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂററൈ പോട്ര് എന്ന സിനിമ പ്രേക്കര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യത നേടിയിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മാരന്‍ എന്ന കഥാപാത്രത്തിന് വിമാനങ്ങളോടുള്ള അഭിനിവേഷം എത്രത്തോളമുണ്ടെന്ന് കഥയില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ മാരന്റെ വീടും എയര്‍പോര്‍ട്ടിന് അടുത്ത് തന്നെയാവണമെന്ന് സംവിധായിക നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് പരിസരത്ത് അ്ത്തരമൊരു വീട് കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍ട് ഡയറക്ടര്‍ ജാക്കിയും സംഘവും എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് 24 അടി ഉയരമുള്ള മാരന്റെ വീടിന്റെ ടെറസ് കൃത്രിമമയാി സൃഷ്ടിച്ചത്. എന്നാല്‍ ഇരുമ്പ് കമ്പികളില്‍ ഉയര്‍ത്തിയ ബില്‍ഡിംഗ് എയര്‍പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ കൊണ്ട് എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും സമ്മതം വാങ്ങുകയായിരുന്നു.
ചിത്രത്തിനായി നിര്‍മ്മിച്ച സെറ്റില്‍ തന്നെയാണ് പിന്നീടുള്ള ചിത്രീകരണം നടന്നതും. സൂര്യയും അപര്‍ണ മുരളിയും അഭിനയിച്ച രംഗത്തില്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങളെല്ലാം ഈ സെറ്റില്‍ വെച്ച് ചിത്രീകരിച്ചതാണ്.