Month: November 2020

  • NEWS

    ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ,5275 പേര്‍ രോഗമുക്തി നേടി

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത്…

    Read More »
  • NEWS

    രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ ഭാവവും സ്വരവും മാറി ,മുഖ്യമന്ത്രിയ്ക്ക് തന്നെ ഒന്നും ചെയ്യാനാവില്ല ,വെല്ലുവിളിച്ച് ചെന്നിത്തല

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി .തൃശൂരിൽ മീറ്റ് ദ പ്രസിലാണ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത് . സ്വർണക്കടത്ത് അന്വേഷിക്കാൻ കത്തയച്ചത് മുഖ്യമന്ത്രിയാണ് .അന്വേഷണം ആരിലേയ്ക്ക് വേണമെങ്കിലും എത്തട്ടെ എന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ് എന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു . എന്നാൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി .ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കുകൂടി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം .ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ പിന്നെന്തിനു അന്വേഷണത്തെ ഭയപ്പെടണം എന്നും രമേശ് ചെന്നിത്തല ചോദിച്ചു . കേരളത്തിലെ ഒരു ഡസനോളം യു ഡി എഫ് എംഎൽഎമാർക്കെതിരെ കേസ് എടുക്കാൻ ആണ് പാർട്ടി തീരുമാനം .ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയുടെ ചെളിയിൽ കുളിച്ചു കിടക്കുകയാണ് .ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ മേൽ കൂടി ചെളി പുരട്ടാനുള്ള…

    Read More »
  • NEWS

    കോണ്‍ഗ്രസിന്റെ ദേശീയ ട്രഷററായി പവന്‍കുമാര്‍ ബന്‍സാല്‍

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ ട്രഷററായി പവന്‍കുമാര്‍ ബന്‍സാലിനെ നിയമിച്ചു. എഐസിസി ട്രഷറര്‍ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത്. നിയമനം ഉടന്‍ പ്രാബല്യത്തില്‍ നിലവില്‍ വന്നതായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ക.സെി വേണുഗോപാല്‍ അറിയിച്ചു. മുന്‍കേന്ദ്രമന്ത്രിയായിരുന്ന ബന്‍സാലിന് അധിക ചുമതലയായാണ് ഇടക്കാല ട്രഷറര്‍ പദവിയും നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പവന്‍കുമാര്‍ ബന്‍സാല്‍ മന്‍മോഹന്‍ സിങ് മന്ത്രി സഭയില്‍ റെയില്‍വേ റെയില്‍വേ മന്ത്രിയായിരുന്നിട്ടുണ്ട്. ഛണ്ഡിഘട്ടില്‍ നിന്ന് നാലുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. Hon'ble Congress President Smt. Sonia Gandhi has assigned the additional responsibility of AICC treasurer (Interim) to Shri @pawanbansal_chd with immediate effect. pic.twitter.com/4eDYLBjun2 — Congress (@INCIndia) November 28, 2020

    Read More »
  • NEWS

    ചുവപ്പിൻെറ കോട്ടയിൽ പാലമിട്ട് യുഡിഎഫ് -പഞ്ചായത്തങ്കം കോഴിക്കോട്-വീഡിയോ

    നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. ഇത്തവണ കോഴിക്കോട് ആണ്  പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം കോഴിക്കോടിന്റെ പൊതുചിത്രം നോക്കാം .ജില്ലാ പഞ്ചായത്തിൽ മൊത്തം 27 ഡിവിഷൻ ആണുള്ളത് .അതിൽ 18 എണ്ണത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് ജയിച്ചത് .9 എണ്ണത്തിൽ യുഡിഎഫും .കോഴിക്കോട് കോർപറേഷനിൽ 75 വാർഡ് ആണുള്ളത് .ഇതിൽ അമ്പതെണ്ണം എൽഡിഎഫിന്റെ പക്കലും 18 എണ്ണം യുഡിഎഫിന്റെ പക്കലും 7 എണ്ണം ബിജെപിയുടെ പക്കലുമാണുള്ളത് .7 മുനിസിപ്പാലിറ്റികളിൽ 6 എണ്ണവും ഇടതിനൊപ്പം ആണ് .ഒരെണ്ണത്തിൽ യുഡിഎഫ് ആണ് .ബ്ലോക്ക് പഞ്ചായത്തുകൾ 12 എണ്ണമാണ് .ഇതിൽ പത്തിലും ഭരിക്കുന്നത് എൽഡിഎഫ് ആണ് .2 എണ്ണതിൽ യുഡിഎഫും .മൊത്തം 70 ഗ്രാമ പഞ്ചായത്തുകൾ ആണ് കോഴിക്കോട് ജില്ലയിൽ ഉള്ളത് .48 ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ് .21…

    Read More »
  • NEWS

    സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം, പ്രായോഗികം സബര്‍ബന്‍: ഉമ്മന്‍ ചാണ്ടി

    ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കില്‍ അത് ഇതിനോടകം യാഥാര്‍ത്ഥ്യമാകുമായിരുന്നു. സില്‍വര്‍ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്. മര്‍മപ്രധാനമായ കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല. സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. 2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍…

    Read More »
  • NEWS

    സംഘപരിവാറില്‍ നിന്ന് വധഭീഷണി: ബിന്ദു അമ്മിണി

    കൊച്ചി: സംഘപരിവാര്‍ തനിക്കെതിരെ നടത്തിയ വധ ഭീഷണിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബിന്ദു അമ്മിണി. കോഴിക്കോട് വര്‍ത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണി ഇക്കാര്യം ആരോപിച്ചത്. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി അറിയിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്നും എന്നാല്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ഇനി പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു. 18ന് രാത്രി ഫോണിലൂടെ ദിലീപ് വേണുഗോപാല്‍ ഭീഷണിപ്പെടുത്തി. കത്തിച്ചു കളയും എന്നാണ് ഭീഷണി. ഡിജിപിക്ക് പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കുന്നില്ല. എന്നാല്‍ പൊലീസ് തന്റെ ഫോണ്‍ നല്‍കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ബിന്ദു…

    Read More »
  • LIFE

    സിനിമ കൂടുതല്‍ ആളുകളിലേക്കെത്താന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കും: വിജയ് സുബ്രഹ്മണ്യം

    ലോക്ഡൗണ്‍ കാലത്ത് തീയേറ്റര്‍ റിലീസ് അപ്രാപ്യമായിരുന്ന പുതിയ ചിത്രങ്ങളെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. നമ്മുടെ വീട്ടിലേക്ക് സിനിമയെത്തുന്നു എന്ന പ്രത്യേകതയും ഒടിടി റിലീസിങ്ങിന്റെ പ്രത്യേകതയാണ്. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ റിലീസായി എത്തിയിരുന്നു. ഒടിടി സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആമസോണ്‍ പ്രൈം വീഡിയോ ഡയറക്ടര്‍ ആന്റ് ഹെഡ് കണ്ടന്റായ വിജയ് സുബ്രഹ്മണ്യം. ടെക്‌സ്‌പേറ്റേഷന്‍ 2020 ല്‍ സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം എന്ന സെഷനിലെ ചര്‍ച്ചയിലാണ് വിജയ് സുബ്രഹ്മണ്യം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് ജനസംഖ്യയ്ക്ക് ആനുപാതികമായി വേണ്ടത്ര തീയേറ്റര്‍ സംവിധാനങ്ങളില്ല. 150 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഏകദേശം 9500 തീയേറ്ററുകള്‍ മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്ന സൗകര്യം വളരെ വലുതാണ്. 150 കോടി ജനങ്ങളിലേക്കും ഒരു സിനിമ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തരം റിലീസിനുണ്ട്. സ്മാര്‍ട്…

    Read More »
  • NEWS

    വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ടനിലയില്‍

    തിരുവനന്തപുരം: വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ടനിലയില്‍. വിതുര പട്ടംകുഴിച്ചപ്പാറയിലെ വീട്ടിനുള്ളിനുളളിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമസ്ഥാനായ താജുദ്ദീന്‍ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്.രണ്ട് ദിവസമായി മാധവനെ കാണാനില്ലായിരുന്നു. കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊന്ന് കുഴിച്ചിട്ട് വീടിന് അകത്തെ മുറിയിൽ ദുർഗന്ധം വമിച്ചതിനാൽ നാട്ടുകാർ വിതുര പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം കാലും കൈയും കെട്ടിയ നിലയിലായിരുന്നു തഹൽസിൽദാർ Sp എന്നിവർ സ്ഥലത്ത് എത്തി. ബോഡി ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളെജിലേക്ക് മാറ്റും

    Read More »
  • NEWS

    മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊളളലേറ്റ് മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

    ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊളളലേറ്റ് മരിച്ചനിലയില്‍. മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ അതീവ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ ഇരുവരേയും ഉടന്‍ തന്നെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബല്‍റാംപുര്‍ കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിക്കുള്ളിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടര്‍ന്നുപിടിച്ചിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

    Read More »
  • LIFE

    എസ് പി ബിയുടെ പേരില്‍ സ്റ്റഡി ചെയര്‍

    അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വ്വകലാശാലയില്‍ സ്റ്റഡി ചെയര്‍. ഇതിനായി അമ്പത് ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചു ധാരണയായത്. സംഗീതസംവിധായകന്‍ ഹംസലേഖ വിസിറ്റിങ് ഫാക്കല്‍റ്റിയാകാന്‍ സമ്മതിച്ചതായും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്‌നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാന്‍സലര്‍ ജി.ഹേമന്ദ കുമാര്‍ പറയുന്നു. സെപ്റ്റംബര്‍ 25നാണ് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടര്‍ചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.

    Read More »
Back to top button
error: