സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി
നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് എഎസ്ഐ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി.
പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ല അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എഎസ്ഐയ്ക്ക് സംഭവത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല
യൂണിഫോമിൽ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡി ഐ ജി പറഞ്ഞു.
സംഭവത്തിൽ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. ഞായറാഴ്ചയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനെ നെയ്യാര്‍ ഡാം പോലീസ് അധിക്ഷേപിച്ചത്.
പരാതിയില്‍ അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലം മാറ്റിയത്.