NEWS

ഇ ഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി ,ഇ ഡി രാഷ്ട്രീയ ഉപകരണമായെന്ന് തോമസ് ഐസക്കിന്റെ ആക്ഷേപം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകാരണമായിരിക്കുന്നുവെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക് .കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുക ആയിരുന്നു ധനമന്ത്രി .

ഇ ഡി ആദ്യം ചെയ്യേണ്ടത് റിസർവ് ബാങ്കിൽ അന്വേഷിക്കുക എന്നതാണ് .എന്നിട്ട് വേണം പത്രങ്ങളിൽ സന്ദേശം അയക്കാൻ .മസാല ബോണ്ടിന് ആർ ബി ഐ അനുവാദം ഉണ്ടെന്ന് നിരവധി തവണ പറഞ്ഞു .രേഖകൾ കാണിക്കാനും തയ്യാറാണ് .എന്തിനാണ് ‘കിഫ്‌ബി ആൾസോ അണ്ടർ ദ റഡാർ’ എന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക മെസ്സേജ് അയച്ചത് ?അങ്ങിനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇ ഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല .ഇ ഡിയുടേത് രാഷ്ട്രീയക്കളി ആണെന്ന് തെളിഞ്ഞിരിക്കുക ആണെന്നും ധനമന്ത്രി പറഞ്ഞു .

ആർ ബി ഐയുടെ എല്ലാ അനുവാദവും കിഫ്ബിയ്ക്ക് കിട്ടിയിട്ടുള്ളതാണ് .എൻ ഒ സി തരികയും നീട്ടിത്തരികയും ചെയ്തിട്ടുണ്ട് .വായ്പ എടുത്തതിനു ശേഷം ചിലവഴിക്കുന്ന വിവരങ്ങളും റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട് .ഒരു ഘട്ടത്തിലും നിങ്ങൾക്കിതിന് അവകാശമില്ലെന്ന് ആർ ബി ഐ പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു .

Back to top button
error: