പരുന്ത്,എന്തിനാടീ പൂങ്കൊടി എന്നി നാടന്‍ പാട്ടുകള്‍ക്കു ശേഷം മണികണ്ഠന്‍ പെരുമ്പടപ്പ് ആലപിക്കുന്ന പുതിയ ഗാനം ” കണ്ണേ പൊന്നേന്ന് ” ഇന്ന് വെെകീട്ട് ആറ് മണിക്ക് മക്കല്‍ ശെവന്‍ വിജയ് സേതുപതി റിലീസ് ചെയ്യും.
ഗാനരചനയും സംഗീത സംവിധാനവും ആലാപനവും മണികണ്ഠന്‍ പെരുമ്പടപ്പ് തന്നെ നിര്‍വ്വഹിക്കുന്ന ഇൗ ആല്‍ബത്തില്‍ രാജേഷ് ചേര്‍ത്തല പുല്ലാങ്കുഴല്‍ വായിക്കുന്നു
വിജയ് സേതുപതിയുടെ പുതിയ ചിത്രമായ രണസിങ്കത്തിലെ ” പറവെെകളെ ” എന്ന ഗാനം മണികണ്ഠന്‍ പെരുമ്പടപ്പാണ് പാടിയിട്ടുള്ളത്.
ക്യാമറ-വിദ്യാസാഗര്‍,എഡിറ്റര്‍-സൂര്യ ദേവ്,പ്രൊജ്കറ്റ് ഡിസെെനര്‍-ദിനേശ് നായര്‍ മുംബെെ,റിലീസ്- ഒ കെ എം മ്യൂസിക്.