മുംബൈ വന്‍കിട ലഹരി ഇടപാടുകാരന് അറസ്റ്റില്‍, ദീപികയുടെ മാനേജറെ ചോദ്യം ചെയ്തു
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ലഹരിമരുന്ന് കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ വന്‍കിട ലഹരി ഇടപാടുകാരന് അബ്ദുല്‍ വാഹിതാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 650 ഗ്രാം കഞ്ചാവ്, ചെറിയ അളവില്‍ മെഫഡ്രോണ്‍,ചരസ് എന്നിവയും കൂടാതെ 1.75 ലക്ഷം രൂപയും പിടിച്ചെടുത്തതായി അന്വേഷണ സംഘം വെളിപ്പെടുത്തി. അന്ധേരി ആസാദ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.
അതേസമയം, ലഹരിക്കേസില്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ എന്‍സിബി ചോദ്യം ചെയ്തു. തുടര്‍ച്ചയായി രണ്ട് ദിവസമാണ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എന്‍സിബി തയ്യാറായിട്ടില്ല. കരിഷ്മയുടെ ഫ്ളാറ്റില്‍ നിന്ന് ചെറിയ അളവില്‍ ലഹരി കണ്ടെത്തിയരുന്നതിനെ തുടര്‍ന്ന് എന്‍സിബി കേസെടുത്തിരുന്നു.
അതേസമയം, വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന പേരില്‍ നടി റിയ ച്ക്രവര്ത്തിയെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്ങും മീട്ടു സിങ്ങും ബോംബെ ഹൈക്കോടതിയെ സമീപിച്ചു.