NEWS

ട്രംപിന് പിടി വിടുന്നു ,ബൈഡൻ മുന്നോട്ട്

ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് മുന്നിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കാലിടറുന്നു .നിലവിലെ സ്ഥിതിയിൽ ബൈഡന് 264 ഇലക്ടറൽ വോട്ടുകളും ട്രംപിന് 214 ഇലക്ടറൽ വോട്ടുകളും ആണുള്ളത് .ചാഞ്ചാടുന്ന നാല് സംസ്ഥാനങ്ങൾ ആണ് സുപ്രധാനം .

Signature-ad

പെനിസിൽവാനിയ

മൊത്തം 20 ഇലക്ടറൽ സീറ്റുകൾ ആണ് ഈ സംസ്ഥാനത്ത് ഉള്ളത് .97 % വോട്ടെണ്ണിയപ്പോൾ ട്രമ്പിന് 49 .56 % ഉം ബൈഡന് 49 .29 %ഉം വോട്ടാണ് ലഭിച്ചത് .ഇരുവരും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തത് .

നെവാഡ

മൊത്തം 6 വോട്ടുകൾ ആണ് നെവാഡയിൽ ഉള്ളത് .ഇവിടെ ബൈഡൻ ആണ് മുന്നിൽ .49 .43 % വോട്ട് .ട്രംപിന് 48 .5 % വോട്ട് ആണുള്ളത് .മൊത്തം 84 % വോട്ടാണ് ഇവിടെ എണ്ണിയത് .ലീഡ് നേർത്തത് .

നോർത്ത് കരോലിന

15 ഇലക്ടറൽ വോട്ടാണ് ഇവിടെ ഉള്ളത് .ട്രംപ് ആണ് മുന്നിൽ .50 .09 % വോട്ട് .ബൈഡന് 48 .69 % .മൊത്തം 94 % വോട്ടാണ് ഇതുവരെ എണ്ണിയത് .ഇവിടെയും ലീഡ് നേർത്തത് .

ജോർജിയ

16 ഇലക്ടറൽ വോട്ടുള്ള സംസ്ഥാനം .ബൈഡന് 49 .39 % വോട്ടും ട്രംപിന് 49 .37 % വോട്ടും ആണ് ഉള്ളത് .99 % വോട്ട് ഇവിടെ എണ്ണിക്കഴിഞ്ഞു .ഇരുവരും തമ്മിൽ വളരെ നേരിയ വ്യത്യാസം മാത്രം .

ഏതെങ്കിലും ഒരു സംസ്ഥാനത്ത് വിജയിക്കാനായാൽ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആവും .എല്ലാ സംസ്ഥാനങ്ങളും വിജയിക്കാനായാൽ മാത്രമേ ട്രംപിന് സാധ്യത ഉള്ളൂ .

Back to top button
error: