NEWS

എന്റെ തീരുമാനം എന്റേത് മാത്രമാണ്: വിജയ് യേശുദാസ്

ലയാള സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതില്‍ ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പ്രതിഷേധിച്ചിരുന്നു. ഈ വാര്‍ത്ത തരംഗമായതിനെ തുടര്‍ന്ന് അദ്ദേഹം പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ഈ വിവാദങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വിജയ്‌യുടെ മറ്റൊരു വെളിപ്പെടുത്തലുകൂടി പുറത്ത് വന്നിരിക്കുകയാണ്.

സര്‍വ്വമത വിശ്വാസിയായ യേശുദാസിന്റെ മകനിപ്പോള്‍ ദൈവവിശ്വാസം ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ ഞാനും അച്ഛനും ചേരില്ലെന്ന് വിജയ് പറയുന്നു. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് കുഞ്ഞുനാളിലെ അപ്പയും അമ്മയും പഠിപ്പിച്ചത്. പണ്ടൊക്കെ വീട്ടിലെ പൂജാമുറിയില്‍ നിന്നായിരുന്നു എന്റെ ദിനങ്ങള്‍ ആരംഭിച്ചിരുന്നത്. പിന്നീട് തോന്നി ഇതൊക്കെ വെറും മിഥ്യയെന്ന് വിജയ് പറയുന്നു. ഇപ്പോള്‍ അഞ്ച് വര്‍ഷമായി വിജയ് ക്ഷേത്രത്തിലോ പളളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്നും വിജയ് പറയുന്നു.

Signature-ad

നമ്മുടെ കൈയ്യില്‍ നിന്ന് ഒരു സാധനം നഷ്ടപ്പെട്ടാല്‍ അത് എവിടെയാമോ നഷ്ടപ്പെട്ടത് അവിടെ നന്നായി പരിശോധിക്കുകയാണ് വേണ്ടത് അല്ലാതെ വഴിപാടോ നേര്‍ച്ചയോ കഴിപ്പിക്കുകയല്ല വിജയ് പറയുന്നു. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെ പോസ്റ്റീവാക്കുന്ന എനര്‍ജി എന്താണോ അതാണ് എന്റെ ദൈവം. വിജയ് പറയുന്നു. എന്റെ തീരുമാനങ്ങള്‍ എന്റേതുമാത്രമാണ്.

അപ്പ എന്ന വ്യക്തി വര്‍ഷങ്ങളായി ആര്‍ജിച്ചെടുത്ത സ്ഥാനമാണ് അദ്ദേഹത്തിന് ഇപ്പോഴുമുളളത്. അതിന് ഞാന്‍ എന്ത് ചെയ്താലും ഒരു പോറല്‍ പോലും ഏല്‍ക്കില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊളളാറുണ്ട് പക്ഷേ പക്ഷേ എല്ലാത്തിനും അനുവാദം ചോദിക്കാറില്ലെന്നും വിജയ് യേശുദാസ് പറയുന്നു.

മലയാളസിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം എടുത്തത് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. തനിക്ക് മാത്രമല്ല പലഗായകരും വലിയ അവഗണനയാണ് മലയാള സിനിമയില്‍ നേരിടുന്നതെന്ന് വിജയ് പറയുന്നു. കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവര്‍ താരങ്ങള്‍ക്കും മറ്റും ഉയര്‍ന്ന പ്രതിഫലം കൊടുത്താലും സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുന്നില്ല. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നതല്ല . ഈ ഇന്‍സ്ട്രി ഇങ്ങനെയാണ് അതുകൊണ്ട് അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു.

സിനിമ മാത്രമല്ലല്ലോ സംഗീത്തിനുളള വഴി. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതയുണ്ട്. പുതിയ ടാലന്റുകള്‍ക്ക് വേദിയൊരുക്കാനാകും ഇനി എന്റെ പരിശ്രമം. വിജയ് യേശുദാസ് പറയുന്നു.

Back to top button
error: