NEWS

10 കോടി പരിശോധന ,വാക്സിൻ ഉടൻ ,പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞത്

രാജ്യത്ത് അടിയന്തിരമായി 10 കോടി പേരിൽ കോവിഡ് പരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ്‌ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് .

കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി .എല്ലാവർക്കും വാക്സിൻ എന്നതാണ് രാഷ്ട്രം ലക്‌ഷ്യം വക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

ജാഗ്രത കൈവിടരുത് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .ചിലർ കോവിഡിനെ ലഘുവായി കാണുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .മാസ്ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു .തന്റെ പ്രസംഗത്തിലുടനീളം ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു .

Back to top button
error: