Month: September 2020

  • LIFE

    എനിക്കേറ്റവും പ്രീയപ്പെട്ട ചിത്രം ഇതാണ്- മനസ് തുറന്ന് ഗൗതം വാസുദേവ് മോനോന്‍

    തമിഴ് സിനിമ ലോകത്ത് ഇന്നേറ്റവും സ്വീകാര്യതയുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചിത്രം എന്ന ലേബലില്‍ നിന്നും ഗൗതം വാസുദേവ് മേനോന്റെ ചിത്രം എന്ന നിലയില്‍ ചിന്തിക്കാന്‍ ആളുകളെ എത്തിക്കുന്ന തരത്തിലേക്ക് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അനൗണ്‍സ് ചെയ്ത ചിത്രങ്ങള്‍ പലതും തുടങ്ങാത്തതും, ഷൂട്ട് തീര്‍ത്തവ റിലീസ് ചെയ്യാതിരിക്കുന്നതും ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ച് ചില മുറുമുറുപ്പുകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന മലയാള ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതും ഗൗതം വാസുദേവ് മേനോന്‍ ആണ്. ലോക് ഡൗണ്‍ സമയത്ത് ത്‌ന്റെ തന്നെ വിണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത് ഹൃസ്വചിത്രത്തിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ തമിഴിലെ ചില പ്രമുഖ സംവിധായകരുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെബ് സീരിസിന്റെ പണിപ്പുരയിലാണ് അദ്ദേഹം.…

    Read More »
  • NEWS

    സോണിയ ഗാന്ധി വിരുദ്ധ ഗ്രൂപ്പിൽ വിള്ളൽ ,ശശി തരൂർ സോണിയ പക്ഷത്തേക്ക്

    ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ വിള്ളൽ .പാർട്ടിയിലെ സമരം മുന്നോട്ട് കൊണ്ട് പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രവർത്തക സമിതിയിലെ പ്രമേയം മുൻനിർത്തി പഴയ കാര്യങ്ങൾ മറക്കാം എന്നാണ് ഒരു വിഭാഗം പറയുന്നത് . രണ്ടഭിപ്രായങ്ങൾ ശക്തമായ സ്ഥിതിക്ക് ഈ ആഴ്ചയിൽ ചേരാനിരുന്ന യോഗത്തിന്റെ സ്ഥിതി എന്താവുമെന്ന് വ്യക്തമല്ല .യോഗം വിളിച്ചാലും വിട്ടുനിൽക്കാൻ ആണ് ഒരു വിഭാഗത്തിന്റെ തീരുമാനം .ഭാവി പദ്ധതികൾ ആലോചിക്കാൻ ആണ് യോഗം വിളിച്ചിരിക്കുന്നത് ,കത്തിലെ ഒരു ആവശ്യവും നേതൃത്വം പരിഗണിച്ചില്ലെന്നു ഒരു വിഭാഗം പറയുന്നു . വിവാദം അവസാനിപ്പിക്കണം എന്നാണ് ശശി തരൂരിന്റെ നിലപാട് .എന്നാൽ ഗുലാം നബി ആസാദ് ,കപിൽ സിബൽ തുടങ്ങിയവർ ഉന്നയിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യപ്പെടും വരെ നിലപാടിൽ ഉറച്ചു നിൽക്കണം എന്ന് പറയുന്നവർ ആണ് . തരൂരിന്റെ നിലപാടിനു പിന്തുണ ഏറുകയാണ് .ഉത്തർപ്രദേശിൽ നിന്നുള്ള ജിതിൻ പ്രസാദയും ബിഹാറിൽ നിന്നുള്ള…

    Read More »
  • NEWS

    മുഖ്യമന്ത്രി അമേരിക്കയിൽ ഇരിക്കെ ഫയലിൽ വ്യാജ ഒപ്പിട്ടു ,ആരോപണവുമായി ബിജെപി

    മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത് .മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ആയിരിക്കെ അദ്ദേഹത്തിന്റെ കള്ള ഒപ്പു ഫയലിൽ ഇട്ടത് സ്വപ്ന സുരേഷ് ആണോ ശിവശങ്കർ ആണോ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു . 2018 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയത് തിരിച്ചു വരുന്നത് 23 നും .സെപ്റ്റംബർ 3 നു ഓഫീസിൽ എത്തിയ ഒരു ഫയലിൽ സെപ്തംബർ 9 നു മുഖ്യമന്ത്രിയുടേതായി ഒരു ഒപ്പു പതിയുന്നു .മുഖ്യമന്ത്രി മായോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് ഇവിടെ ഫയലിൽ ഒപ്പുവച്ചിരിക്കുന്നത് .അത് ഡിജിറ്റൽ സിഗ്നേച്ചർ അല്ല എന്നും സന്ദീപ് വാര്യർ ആരോപിക്കുന്നു . മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ള ഒപ്പിടുന്നവർ ഉണ്ടോ എന്ന് സന്ദീപ് വാര്യർ ചോദിച്ചു .അതോ ഇതിനും കൺസൽറ്റൻസിയെ നിയോഗിച്ചോ എന്നും സന്ദീപ് വാര്യർ ചോദിച്ചു .

    Read More »
  • രാഹുൽ ഗാന്ധി തിരിച്ചു വരുന്നു , കോൺഗ്രസിൽ പിടി മുറുക്കി ടീം രാഹുൽ

    കോൺഗ്രസിൽ യുവതുർക്കികൾ കളം പിടിക്കുന്നു .രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് പുതുതലമുറ നേതാക്കൾ പാർട്ടിയിൽ പിടിമുറുക്കുന്നത് .രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനാകുന്നതിന്റെ ആദ്യപടിയാണ് ഇതെന്നാണ് വിലയിരുത്തൽ . 23 നേതാക്കൾ നേതൃത്വത്തെ ചോദ്യം ചെയ്ത് കത്തയച്ചതിനു പിന്നാലെ പാർട്ടി നടത്തിയ ചില നിയമനങ്ങൾ കൃത്യമായ ചില സൂചനകൾ നൽകുന്നു .37 കാരനായ ഗൗരവ് ഗോഗോയ് കോൺഗ്രസിന്റെ ലോക്സഭാ ഉപനേതാവായതും 44 കാരനായ രവനീത് സിങ് ബിട്ടു പാർട്ടി വിപ്പായതും യാദൃശ്ചികമല്ല .ശശി തരൂർ ,മനീഷ് തിവാരി എന്നീ രണ്ടു മുതിർന്ന എംപിമാർ ഉള്ളപ്പോഴാണ് പുതുതലമുറയ്ക്ക് പ്രൊമോഷൻ . രണ്ട്  പാര്ലമെന്ററി സമിതികൾ കോൺഗ്രസ് രുപീകരിച്ചിരുന്നു .ഇതിൽ ഗോഗോയ് ,ബിട്ടു ,ലോക്സഭാ നേതാവ് അധിർ  രഞ്ജൻ ചൗധരി ,ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ,മാണിക്കം ടാഗോർ ,കെ സി വേണുഗോപാൽ ,ജയറാം രമേശ് .അഹമ്മ്ദ് പട്ടേൽ ,രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് ,ഉപ നേതാവ് ആനന്ദ് ശർമ്മ എന്നിവർ ഉൾപ്പെടുന്നു . രാഹുൽ…

    Read More »
  • NEWS

    ലഹരിക്കടത്ത് പാവകള്‍ക്കുളളില്‍; അനിഖയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

    ബെംഗളൂരു: സിനിമ മേഖലയിലെ ലഹരി കടത്ത് ബന്ധത്തില്‍ അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അനിഖ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തപാല്‍ സ്റ്റാംപിനു പിന്നില്‍ തേച്ച് പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. പിന്നീട് ഈ പാവകള്‍ കുറിയറില്‍ അയയ്ക്കുകയായിരുന്നു. ഈ രീതില്‍ പാര്‍ട്ടികള്‍ക്കു വിതരണം ചെയ്തിരുന്ന സമ്മാനപ്പൊതികള്‍ എന്നു തോന്നിപ്പിക്കുന്ന പെട്ടികളിലായിരുന്നു ലഹരിക്കടത്ത്. രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴി ബിറ്റ്കോയിന്‍ നല്‍കി വിദേശത്തുനിന്നാണ് അനിഖ ലഹരിമരുന്ന് എത്തിച്ചിരുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് അനിഖ നല്‍കിയിരിക്കുന്ന അഞ്ച് പേജ് മൊഴിയില്‍ കന്നഡയിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും വിഐപിമാരുടെ മക്കളുടെയും പേരുണ്ട്. ഇവരില്‍ പലരും എന്‍സിബിയുടെ നിരീക്ഷണത്തിലാണെന്നാണു സൂചന. നടന്മാരെക്കാള്‍ കൂടുതല്‍ നടിമാരാണ് ലോക്ഡൗണില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. 2000 മുതല്‍ 5000 രൂപ വരെ വാങ്ങി മെതലീന്‍ ഡയോക്സി മെത് ആംഫ്റ്റമൈന്‍ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിരുന്നതായി അനിഖ സമ്മതിച്ചു.…

    Read More »
  • TRENDING

    ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടം പിടിച്ച് പ്രമുഖര്‍

    ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സര്‍ക്കാര്‍, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളില്‍ സ്വാധീനംചെലുത്തിയവര്‍ക്ക് വേണ്ടിയുളള ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടം നേടി റിലയന്‍സ് ജിയോ ഡയറക്ടര്‍മാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയില്‍ പരിഗണിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവുംവലിയ എജ്യുടെക് സ്ഥാപനത്തിന്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടംനേടിയത്. ലോകത്തതന്നെ മുന്‍നിര വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ മികച്ച ഉയരത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഫോര്‍ച്യൂണിന്റെ വിലയിരുത്തല്‍. കോവിഡ് 19നെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനും സ്ഥാപനം മുന്‍നിരയിലാണ്.

    Read More »
  • TRENDING

    ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ അക്രിലോസോര്‍ബ് സാങ്കേതികവിദ്യയുമായി ശ്രീചിത്ര

    ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുടെ ശ്വസന നാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ അതതുസമയം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൊറോണാ, ഫ്‌ളൂ, ക്ഷയം തുടങ്ങിയ ശ്വാസകോശങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ പിടിപെട്ട രോഗികളുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍, തീവ്രപരിചരണ വിഭാഗങ്ങളിലും വാര്‍ഡുകളിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തു. സക്ഷന്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോട് കൂടിയ ബാഗുകളാണ് ശ്രീചിത്ര നിര്‍മ്മിച്ചിരിക്കുന്നത്. ‘അക്രിലോസോര്‍ബ്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങള്‍ ഖരാവസ്ഥയില്‍ എത്തുന്നതിനാല്‍ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിര്‍മാര്‍ജ്ജന രീതി വഴി നശിപ്പിക്കാം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കി…

    Read More »
  • LIFE

    അജു വർഗീസിന്റെ സാജൻ ബേക്കറി….

    അജു വർഗീസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. കെ ബി ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, ലെന, ഗ്രേസ് ആന്റണി എന്നീ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും അഭിനയിക്കുന്നു. തലമുറകളായി കൈമാറി കിട്ടിയ സാജൻ ബേക്കറി നോക്കി നടത്തുന്നകയാണ് ബെറ്റ്‌സിയും സഹോദരൻ ബോബിയും. വളരെക്കാലമായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ബോബി, മെറിൻ എന്ന പെണ്‍ക്കുട്ടിയെ കണ്ടുമുട്ടുന്നു. തന്റെ ഭർത്താവിൽ നിന്ന് പിരിഞ്ഞു ജീവിക്കുന്ന ബെറ്റ്‌സിയുടെ ജീവിതത്തിൽ മെറിന്റെ വരവോടെയുള്ള പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മാറ്റങ്ങളാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസർഅനീഷ് മേനോന്‍. ഗോകുൽ സുരേഷും ധ്യാൻ…

    Read More »
  • NEWS

    അടൂർ പ്രകാശ് നുണ പറയുന്നു, അഡ്വ.എസ്.വിജയൻ വെഞ്ഞാറമൂട് എഴുതുന്നു

    അഡ്വ.എസ്.വിജയൻ വെഞ്ഞാറമൂടിന്റെ കുറിപ്പ് – D K. മുരളി എം.എൽ.എ.യുടെ മകനെതിരെ രണ്ടു ഡി.വൈഎഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുള്ളവരെ സഹായിച്ചു എന്നു ആരോപണം നേരിടുന്ന എം.പി അതിൽ നിന്നും രക്ഷപ്പെടാൻ ഒരാരോപണം നടത്തിയിരിക്കുന്നു. ഇന്ന് DK മുരളിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഇല്ലാത്ത ഒരാളാണ് ഞാൻ. ഞാൻ സി.പി.ഐ.(M) ൽ പ്രവർത്തിച്ചിരുന്ന കാലത്ത് D K മുരളിയുടെ നിലപാടുകൾക്കെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ഡി.കെ.മുരളിയുൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ പ്രവർത്തനങ്ങളാൽ സംഘടനയിൽ നിന്നും പുറത്തുപോകേണ്ടിയും വന്ന നൂറു കണക്കിനു കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തകരിൽ ഒരാളാണ് ഞാൻ. തുടർന്ന് ഡി.കെ. മുരളിയുമായി പലപ്പോഴും രാഷ്ട്രീയമായി ഏറ്റുമുട്ടുകയും ഇപ്പോഴും എൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഞാൻ പാർടി യിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എടുത്ത നിലപാടുകളാണ് ശരി എന്നും ഡി.കെ.മുരളിയുടെ നിലപാടുകൾ തെറ്റായിരുന്നു എന്നും ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. എന്നാൽ രണ്ടു ഡി.വൈ.എഫ് ഐ .സഖാക്കളെ അരുംകൊല ചെയ്തിട്ട് ആ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ രക്ഷപ്പെടുത്താനും ആ…

    Read More »
  • NEWS

    ബെംഗളൂരു മയക്കുമരുന്ന് കേസിനു കേരളവുമായും ബന്ധം ,നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും

    ബെംഗളൂരു മയക്കുമരുന്നു കേസ് സിനിമാ താരങ്ങളിലേക്കും നീളുന്നു .കന്നഡ നടി രാഗിണി ദ്വിവേദിയും ഭർത്താവും ചോദ്യം ചെയ്യലിനായി ഇന്ന് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും .നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടിയെ ചോദ്യം ചെയ്യും . കന്നഡ ചലച്ചിത്ര മേഖലയുമായി മയക്കുമരുന്ന് റാക്കറ്റിനു അടുത്ത ബന്ധം ഉണ്ടെന്നാണ് വിവരം .ഇന്ദ്രജിത്ത് ലങ്കേഷ് അടക്കമുള്ള സംവിധായകർ ക്രൈം ബ്രാഞ്ചിന് ചില വിവരങ്ങൾ കൈമാറിയിരുന്നു . രാജ്യവ്യാപകമായി എൻ സി ബി പരിശോധനകൾ നടത്തുന്നുണ്ട് .കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി അടക്കമുള്ള പത്ത് പേർ സാമ്പത്തിക സഹായം നൽകിയത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .അനൂപിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം . മയക്കുമരുന്ന് മാഫിയ രാഷ്ട്രീയത്തിലും ഇടപെട്ടിരുന്നു എന്നാണ് സൂചന .ജെ ഡി എസ് – കോൺഗ്രസ്സ് മന്ത്രിസഭയെ വലിച്ചു താഴെയിടാൻ മയക്കുമരുന്ന് മാഫിയ ഇടപെട്ടിരുന്നു എന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച്…

    Read More »
Back to top button
error: