ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടം പിടിച്ച് പ്രമുഖര്‍
ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സര്‍ക്കാര്‍, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളില്‍ സ്വാധീനംചെലുത്തിയവര്‍ക്ക് വേണ്ടിയുളള ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടം നേടി റിലയന്‍സ് ജിയോ ഡയറക്ടര്‍മാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍.
വിവിധ മേഖലകളില്‍ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയില്‍ പരിഗണിക്കുക.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവുംവലിയ എജ്യുടെക് സ്ഥാപനത്തിന്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടംനേടിയത്. ലോകത്തതന്നെ മുന്‍നിര വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ മികച്ച ഉയരത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഫോര്‍ച്യൂണിന്റെ വിലയിരുത്തല്‍.
കോവിഡ് 19നെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനും സ്ഥാപനം മുന്‍നിരയിലാണ്.