എനിക്കേറ്റവും പ്രീയപ്പെട്ട ചിത്രം ഇതാണ്- മനസ് തുറന്ന് ഗൗതം വാസുദേവ് മോനോന്‍
തമിഴ് സിനിമ ലോകത്ത് ഇന്നേറ്റവും സ്വീകാര്യതയുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചിത്രം എന്ന ലേബലില്‍ നിന്നും ഗൗതം വാസുദേവ് മേനോന്റെ ചിത്രം എന്ന നിലയില്‍ ചിന്തിക്കാന്‍ ആളുകളെ എത്തിക്കുന്ന തരത്തിലേക്ക് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അനൗണ്‍സ് ചെയ്ത ചിത്രങ്ങള്‍ പലതും തുടങ്ങാത്തതും, ഷൂട്ട് തീര്‍ത്തവ റിലീസ് ചെയ്യാതിരിക്കുന്നതും ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ച് ചില മുറുമുറുപ്പുകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന മലയാള ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതും ഗൗതം വാസുദേവ് മേനോന്‍ ആണ്.
ലോക് ഡൗണ്‍ സമയത്ത് ത്‌ന്റെ തന്നെ വിണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത് ഹൃസ്വചിത്രത്തിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ തമിഴിലെ ചില പ്രമുഖ സംവിധായകരുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെബ് സീരിസിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഇപ്പോള്‍ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഗൗതം മേനോന്‍ തന്നെ സിനിമാ ജീവിതത്തില്‍ സ്വാധീനിച്ച അഞ്ച് ചിത്രങ്ങളെപ്പറ്റി മനസു തുറന്ന് സംസാരിച്ചിരിക്കുന്നത്.
ഗോഡ്ഫാദര്‍ ആണ് കൂട്ടത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നത്. അദ്ദേഹത്ത ഏറ്റവുമധികം സ്വാധീനിച്ച സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് മനസ് തുറന്നത്. ആ സിനിമ എനിക്ക് മുന്‍പില്‍ ഇപ്പോഴും ഒരു അത്ഭുതമായി നില്‍ക്കുകയാണ്. സെന്റ് ഓഫ് എ വുമണ്‍, നായകന്‍, തേവര്‍ മകന്‍, തുടങ്ങിയ ചിത്രങ്ങളാണ് പ്രീയപ്പെട്ട ചിത്രങ്ങളഉടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങളിലോ, മനസ്സ് അസ്വസ്ഥമാകുമ്പോഴോ ഞാനീ ചിത്രങ്ങളിലെ ഏതെങ്കിലും രംഗങ്ങളെടുത്ത് കാണാറുണ്ട്. എനിക്ക് സ്വയം റീഫ്രഷ് ചെയ്യാനുള്ള വഴിയാണ് ഇത്തരം ചിത്രങ്ങള്‍