സോണിയ ഗാന്ധി വിരുദ്ധ ഗ്രൂപ്പിൽ വിള്ളൽ ,ശശി തരൂർ സോണിയ പക്ഷത്തേക്ക്
ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ വിള്ളൽ .പാർട്ടിയിലെ സമരം മുന്നോട്ട് കൊണ്ട് പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രവർത്തക സമിതിയിലെ പ്രമേയം മുൻനിർത്തി പഴയ കാര്യങ്ങൾ മറക്കാം എന്നാണ് ഒരു വിഭാഗം പറയുന്നത് .
രണ്ടഭിപ്രായങ്ങൾ ശക്തമായ സ്ഥിതിക്ക് ഈ ആഴ്ചയിൽ ചേരാനിരുന്ന യോഗത്തിന്റെ സ്ഥിതി എന്താവുമെന്ന് വ്യക്തമല്ല .യോഗം വിളിച്ചാലും വിട്ടുനിൽക്കാൻ ആണ് ഒരു വിഭാഗത്തിന്റെ തീരുമാനം .ഭാവി പദ്ധതികൾ ആലോചിക്കാൻ ആണ് യോഗം വിളിച്ചിരിക്കുന്നത് ,കത്തിലെ ഒരു ആവശ്യവും നേതൃത്വം പരിഗണിച്ചില്ലെന്നു ഒരു വിഭാഗം പറയുന്നു .
വിവാദം അവസാനിപ്പിക്കണം എന്നാണ് ശശി തരൂരിന്റെ നിലപാട് .എന്നാൽ ഗുലാം നബി ആസാദ് ,കപിൽ സിബൽ തുടങ്ങിയവർ ഉന്നയിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യപ്പെടും വരെ നിലപാടിൽ ഉറച്ചു നിൽക്കണം എന്ന് പറയുന്നവർ ആണ് .
തരൂരിന്റെ നിലപാടിനു പിന്തുണ ഏറുകയാണ് .ഉത്തർപ്രദേശിൽ നിന്നുള്ള ജിതിൻ പ്രസാദയും ബിഹാറിൽ നിന്നുള്ള അഖിലേഷ് പ്രസാദ് സിങ്ങും വിവാദങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ് .
നേതൃത്വത്തിന് എതിരായ കത്ത് കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിനു മുന്നോടിയായി മാധ്യമങ്ങൾക്ക് ചോർന്നിരുന്നു .പാർട്ടിയിൽ ചർച്ച ചെയ്യേണ്ട കത്ത് മാധ്യമങ്ങൾക്ക് ചോർന്നതിൽ പ്രവർത്തക സമിതിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു .കത്ത് ബിജെപിയെ സഹായിക്കുകയെ ഉള്ളൂ എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഗുലാം നബി ആസാദ് രാജിസന്നദ്ധത അറിയിച്ചിരുന്നു .
ഇതിനു പിന്നാലെ നടന്ന പാര്ലമെന്ററി സമിതി രൂപവൽക്കരണത്തിൽ കത്തെഴുതിയവരെ ഹൈക്കമാൻഡ് കാര്യമായി പരിഗണിച്ചില്ല .തരൂർ അടക്കമുള്ളവർ ഉള്ളപ്പോൾ താരതമ്യേന ജൂനിയർ ആയവരെ ഉപനേതാവും വിപ്പും ആക്കിയിരുന്നു .