Month: September 2020
-
24 മണിക്കൂറിനിടെ 83,883 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനിടെ 1,043 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 67,376. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,15,538 പേര്‍ ചികിത്സയിലാണ്. ഇതുവരെ 29,70,493 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും മഹാരാഷ്ട്ര.8,25,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 4,55,531 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 4,39,959 പേര്‍ക്കും കര്‍ണാടകയില്‍ 3,61,341 പേര്‍ക്കുമാണ് രോഗം.
Read More » -
TRENDING
സായി ശ്വേതയെ അപമാനിച്ചു എന്ന ആരോപണം ,അഡ്വ .ശ്രീജിത്ത് പെരുമനയ്ക്ക് പറയാൻ ഉള്ളത്
ഓൺലൈൻ ക്ലാസിലൂടെ വൈറലായ സായി സ്വെതയെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി അഡ്വ .ശ്രീജിത്ത് പെരുമന .ഫേസ്ബുക് കുറിപ്പിലൂടെയാണ് പ്രതികരണം . അഡ്വ.ശ്രീജിത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ് – “സിനിമ ഓഫർ നിരസിച്ചതിന് അപമാനിച്ചു” എന്നൊക്കെ ക്യാപ്ഷ്യനിട്ട് ചില വാർത്തകൾ പറന്നു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചില വസ്‌തുതകൾ പറയാതെ വയ്യ…. ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്. എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യൽ മീഡിയയിൽ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറൽ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങൾക്ക് മുൻപ് എഴുതിയ ഫെയിസ്ബുക്ക്…
Read More » -
NEWS
ജോസ് കെ മാണിയെ യു ഡി എഫിലെത്തിക്കാൻ നിർണായക നീക്കം ,ലക്‌ഷ്യം 14 നിയമസഭാ സീറ്റുകൾ ,ജോസ് കെ മാണിയെ പിടിക്കാൻ സിപിഎമ്മും
പാർട്ടി ചിഹ്നം കിട്ടിയതോടെ കേരള കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ജോസ് കെ മാണി ശക്തനായി .പിന്നാലെ ചിഹ്നവും “എമ്മും “പി ജെ ജോസഫ് ഉപേക്ഷിച്ചു . രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിന്റെ ഭീതിയിൽ ആണ് പി ജെ ജോസഫ് .ജോസ് തുനിഞ്ഞിറങ്ങിയാൽ ജോസഫ് അടക്കമുള്ളവർക്ക് അയോഗ്യത വരെ വരാം .പി ജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ പരാതി നൽകാനാണ് ജോസിന്റെ തീരുമാനം . ഇതിനിടെ ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തി വന്ന സമരത്തിലെ പന്തലിൽ നിന്ന് രണ്ടില ചിഹ്നവും “എമ്മും “അപ്രത്യക്ഷമായി .ജോസഫ് പഴയ പാർട്ടി പുനരുജ്ജീവിപ്പിക്കുന്നതിന്റെ സൂചന ആണിത് . ചിഹ്നം കിട്ടിയതോടെ കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ 14 സീറ്റിൽ ജോസ് വിഭാഗത്തിന്റെ സ്വാധീനം ശക്തമാകും .ഇത് മുന്നിൽ കണ്ടാണ് ജോസ് വിഭാഗത്തെ പുറത്താക്കാൻ ചേരാൻ ഇരുന്ന യുഡിഎഫ് യോഗം മാറ്റിവച്ചത് .മുന്നണിയിൽ കൂട്ടായ തീരുമാനം ഉണ്ടാകട്ടെ എന്നാണ് കോൺഗ്രസ്സ് നിലപാട് .ജോസ്…
Read More » -
NEWS
യുപിഎസ്എ :കൺഫർമേഷൻ ലഭിക്കുന്നില്ല ,അപേക്ഷകർ ആശങ്കയിൽ
യുപി സ്‌കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷ നൽകിയവർക്ക് കൺഫർമേഷൻ ലഭിക്കുന്നില്ലെന്ന് പരാതി .അപേക്ഷിച്ചവർ പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിൽ ആണ് . 2019 ലാണ് വിജ്ഞാപനം ക്ഷണിച്ചത് .കാറ്റഗറി നമ്ബർ 517 / 2019 യുപിഎസ്എ ഒഴിവിലേക്ക് സ്വന്തം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയത് .പ്രൊഫൈലിൽ അപേക്ഷ സ്വീകരിച്ചതായി കണ്ടുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത് .എന്നാൽ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചതിനു ശേഷം പ്രൊഫൈലിൽ നോക്കിയപ്പോൾ അപേക്ഷ പോലും കാണുന്നില്ല എന്നാണ് പരാതി .പരീക്ഷ എഴുതാനുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു . സർക്കാർ ജോലിയെന്ന സ്വപ്നത്തെ പിന്തുടരുന്നവർക്കാണ് ഈ പ്രതിസന്ധി .പി എസ് സി ചെയർമാൻ ,ചീഫ് സെക്രട്ടറി എന്നിവർക്കൊക്കെ നിവേദനം നൽകിയിട്ടും ഫലം ഉണ്ടായിട്ടില്ല . ദുരിതങ്ങളെ കുറിച്ച് ഒരു ഉദ്യോഗാര്ഥി പറയുന്നു –
Read More » -
NEWS
സോണിയയ്ക്കും രാഹുലിനും പകരക്കാരില്ല ,നയം വ്യക്തമാക്കി അധിർ രഞ്ജൻ ചൗധരി
നേതൃപ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്ത് .കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ ആയിരുന്നെങ്കിൽ പ്രതിഷേധ സ്വരം ഉയരുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തയച്ചവരിൽ ഗുലാം നബി ആസാദ് ,കപിൽ സിബൽ ,ആനന്ദ് ശർമ്മ,ശശി തരൂർ എന്നിവരും ഉൾപ്പെടുന്നു . “ചലനാത്മകമാണ് രാഷ്ട്രീയ പാർട്ടി .മാറ്റങ്ങൾ ഉണ്ടാകും .ഞങ്ങൾ അധികാരത്തിൽ ഇല്ലാത്തത് കൊണ്ടാണ് വിമത ശബ്ദങ്ങൾ ഉയരുന്നത് .അധികാരത്തിൽ ആയിരുന്നെങ്കിൽ ഈ ശബ്ദങ്ങൾ ഉയരുമായിരുന്നില്ല .”ഒരു വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അധിർ രഞ്ജൻ ചൗധരി പറഞ്ഞു . പതിറ്റാണ്ടുകളായി കൂടെ ഉള്ളവരാണ് ഇപ്പോൾ വിമർശിക്കുന്നത് .അവർക്ക് ഗുണവും കിട്ടിയിട്ടുണ്ട് .പ്രധാന പ്രശ്നം കത്ത് മാധ്യമങ്ങൾക്ക് ചോർന്നു എന്നതാണ് .”ഇപ്പോൾ എതിർപ്പ് ഉയർത്തിയിട്ടുള്ളവർ പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൂടെ നിന്ന് ആനുകൂല്യം പറ്റിയവരാണ് .പ്രധാന പ്രശ്നം കത്ത് മാധ്യമങ്ങൾക്ക് ചോർന്നു…
Read More » -
TRENDING
നല്ല ലൈംഗികതയുടെ 7 പാഠങ്ങൾ
ലൈംഗികതയിൽ നമ്മൾ മികച്ചവരാണെന്ന ബോധമാണ് മിക്കവർക്കും .എന്നാൽ എത്രയൊക്കെ അറിഞ്ഞാലും ലൈംഗികതയുടെ അറിയാക്കഥകൾ ബാക്കിയാവും .തീർച്ചയായും ലൈംഗികതയിൽ അറിഞ്ഞിരിക്കേണ്ട 7 പാഠങ്ങൾ . 1 .പങ്കാളി തയ്യാറാണോ ? ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചലനങ്ങൾക്ക് മുതിരുമ്പോൾ ഒരു കാര്യം ഉറപ്പു വരുത്തുക .നിങ്ങളുടെ പങ്കാളി തയ്യാറാണോ എന്ന് .അല്ലെങ്കിൽ തീർത്തും വിരസവും വേദനാജനകവുമാവും ലൈംഗികത . 2 .നല്ല സ്ഥലം പങ്കാളി തയ്യാറായാൽ പിന്നെ വേണ്ടത് ഏറ്റവും മികച്ച സ്ഥലം തെരഞ്ഞെടുക്കലാണ് .മൂഡിനൊത്ത പ്രകാശവും അന്തരീക്ഷവും ഉള്ള സ്ഥലം ലൈംഗികതയ്ക്ക് കൂടുതൽ ആനന്ദം പകരും . 3 .ധൃതി പാടില്ല ഒന്നിനും തിരക്ക് വേണ്ട .ചുംബനവും തലോടലും വിരസത അകറ്റും .ലൈംഗിക പൂർവ കേളികൾക്ക് വലിയ പ്രാധാന്യം ഉണ്ട് . 4 .സമയവും സന്ദർഭവും രണ്ടു പേരും തയ്യാറായി കഴിഞ്ഞ് മാത്രം ലൈംഗിക ക്രിയയിലേക്ക് പ്രവേശിക്കുക .പതിഞ്ഞ താളത്തിൽ വേണം തുടങ്ങാൻ . 5 .ഒരേ പൊസിഷൻ വേണ്ട പതിവ് ശൈലികൾ…
Read More » -
TRENDING
അക്രമ രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായി ജോയ് മാത്യു
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് – ഊരിയ വാളുകൾ വലിച്ചെറിയാൻ നേരമായില്ലേ ? ———————— ക്രിമിനലുകൾ രാഷ്ട്രീയം കൈയ്യാളുമ്പോൾ കൊലപാതകങ്ങൾ അത്ഭുതങ്ങളല്ല. ഒരു രാഷ്ട്രീയ സംഘടനയിൽപ്പെട്ട രണ്ടു യുവാക്കൾ അരുംകൊല ചെയ്യപ്പെട്ടതു അതീവ ദുഖകരം തന്നെയാണ് ,പ്രതിഷേധാര്ഹവുമാണ്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,അതിനെ ആശയപരമായി നേരിടാൻ കഴിയാതെ വരുമ്പോഴാണ് തലച്ചോറിന് പകരം തലക്കുള്ളിൽ കളിമണ്ണുള്ളവർ കൊലക്കത്തിയെടുക്കുക. ഇതിൽ നഷ്ടം കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും തന്നെ, അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും ! വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഹക്കിന്റെ ഭാര്യയുടെ വയറ്റിൽ കിടക്കുന്ന ,ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥനാക്കാൻ പോന്ന ക്രൗര്യത്തിന്റെ പേര് പൈശാചികം എന്നല്ലാതെ മറ്റെന്താണ് ? ഓണസമ്മാനം കാത്തിരുന്ന മിഥിലാജിന്റെ രാജിന്റെ മക്കൾക്ക് വെട്ടിനുറുക്കപ്പെട്ട പിതാവിന്റെ ജഡം സമ്മാനമായി നല്കാൻ തോന്നിയ കുടിലതയുടെ പേരും പൈശാചികം എന്ന് തന്നെ . ഇതൊന്നും മനസ്സിലാക്കാത്തവരല്ല നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് നടിക്കുന്ന നമ്മൾ ,മലയാളികൾ . എന്നിട്ടുമെന്തേ നമ്മൾ നന്നാകാത്തത് എന്നതാണ് എനിക്ക് പിടികിട്ടാത്തത് . രാഷ്ട്രീയ…
Read More » -
TRENDING
തകർപ്പൻ വർക്ക് ഔട്ടുമായി പാർവതി -ചിത്രങ്ങൾ
നടീനടന്മാർ ഇപ്പോൾ ഫിറ്റ്നസ് കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നു .കോവിഡ് ഭീഷണി മൂലം സിനിമ ഇല്ലെങ്കിലും സ്വയം തയ്യാറാവുന്നവരുടെ കൂട്ടത്തിൽ നടി പാർവതി തിരുവോത്തും .പാർവതിയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ വൈറൽ ആണ് . നടന്മാരായ പൃഥ്വിരാജ് ,ടോവിനോ തോമസ് എന്നിവരുടെ വർക്ക് ഔട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു .കഠിനമായ വർക്ക് ഔട്ടിന്റെ പാതയിലാണ് പാർവതിയും .
Read More » -
NEWS
പ്രധാനമന്ത്രിയുടെ ട്വിറ്റെർ അക്കൗണ്ട് ഹാക്ക് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെർ ഹാക്ക് ചെയ്തു .മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത് . പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു .ക്രിപ്റ്റോ കറന്‍സിയാണ് ഹാക്കർമാർ ആവശ്യപ്പെട്ടത് . അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചു .ഹാക്കർമാരുടെ ട്വീറ്റുകൾ നീക്കം ചെയ്തു .
Read More » -
TRENDING
സായി ശ്വേതയുടെ ആരോപണം ,സിനിമ ഓഫർ നിരസിച്ചതിന് സെലിബ്രിറ്റി അപമാനിച്ചു
സിനിമയിൽ അഭിനയിക്കാൻ ഓഫർ നിരസിച്ചതിന് തന്നെ അപമാനിച്ചു എന്ന ആരോപണവുമായി സായി ശ്വേതാ .മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെയാണ് സായി ശ്വേതാ ശ്രദ്ധേയയാകുന്നത് . സായി ശ്വേതയുടെ ഫേസ്ബുക് കുറിപ്പ് – പ്രിയപ്പെട്ടവരെ , ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത് . മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ ക്ലാസ്സിന് നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകൾക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട് . അതിൽ പ്രാദേശികമായ ഒട്ടേറെ പരിപാടികളിൽ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാൻ പങ്കെടുക്കാറുള്ളത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ . കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു . അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല . പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു . ഒരു സിനിമയിൽ…
Read More »