Month: September 2020

  • ആ ഒപ്പ് എന്റേത് തന്നെ,അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകളിൽ വരെ ഇ ഒപ്പ് ഇട്ടിട്ടുണ്ട് ,ബിജെപി ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രതികരണം

    മുഖ്യമന്ത്രി അമേരിക്കയിൽ ആയിരുന്നപ്പോൾ മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലിൽ വ്യാജ ഒപ്പിട്ടു എന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി .ആ ഒപ്പ് വ്യാജമല്ല ,തന്റേത് തന്നെയെന്ന് പിണറായി വിജയൻ വ്യക്തമാക്കി .ഒരു ദിവസം 39 ഫയൽ വരെ ഇ ഒപ്പു വഴി താൻ ഒപ്പിട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി . ഫയൽ പരിശോധന ഇലൿട്രോണിക് സംവിധാനത്തിലൂടെ ആണ് .ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള ഒരു വിശദീകരണം വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് .തന്റെ കയ്യിൽ ഐ പാഡ് ഉണ്ടെന്നും യാത്രകളിൽ താനത് കൈയ്യിൽ കരുതാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . ബിജെപിയുടെ ആരോപണം ഏറ്റെടുത്ത മുസ്ലിം ലീഗിനെയും പിണറായി വിമർശിച്ചു .ബിജെപിയുടെ ആരോപണം ഗുരുതരമാണെന്ന് ലീഗ് നേതാവിന്റെ പരാമർശത്തെ അദ്ദേഹം ചിരിച്ചു തള്ളി .ഒക്കചങ്ങാതിമാർ പറയുമ്പോൾ എങ്ങനെ ഏറ്റെടുക്കാതിരിക്കും എന്നത് കൊണ്ടാവും ലീഗ് ബിജെപിയുടെ ആരോപണം ഏറ്റെടുത്തത് എന്ന് അദ്ദേഹം പരിഹസിച്ചു .

    Read More »
  • ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍…

    Read More »
  • NEWS

    ഇനി പരാതിയുള്ളവർക്ക് സോണിയ ഗാന്ധിയെ നേരിൽ കാണാം :കോൺഗ്രസ്സ്

    ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തുമായി ബന്ധപ്പെട്ടു നേതാക്കൾക്ക് പരാതി ബാക്കി ഉണ്ടെങ്കിൽ സോണിയ ഗാന്ധിയെ നേരിട്ട് കാണാമെന്നു കോൺഗ്രസ് .കത്ത് നൽകിയ മുതിർന്ന നേതാക്കൾ വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിൽ ആണ് പാർട്ടിയുടെ പ്രതികരണം .കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ആണ് ഇക്കാര്യം അറിയിച്ചത് . കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി എല്ലാവരെയും കേട്ടിരുന്നു .എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകാൻ പാർട്ടി തയ്യാറാണ് താനും .എന്നാൽ ഇനിയും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് സോണിയ ഗാന്ധിയെ കണ്ട് സംസാരിക്കാം . കത്ത് നൽകിയതിന് തങ്ങളെ ഒറ്റപ്പെടുത്താൻ പാർട്ടിയിൽ ശ്രമം നടന്നുവെന്ന് ചില നേതാക്കൾ പരാതിപ്പെട്ടിരുന്നു .ഈ പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം .നേതൃമാറ്റം അടക്കമുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ ആണ് ഉന്നയിക്കേണ്ടത് എന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കിയിരുന്നു .

    Read More »
  • TRENDING

    ചരിത്ര തീരുമാനം; വേതനം തുല്യമാക്കി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍

    റിയോ ഡി ജനീറോ: ഇന്ന് ലോകത്ത് എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം കാണാം. സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വേര്‍തിരിവുകളും ഇല്ലെന്ന് പറഞ്ഞ് വെക്കുമ്പോഴും ആ സത്യം നിലനില്‍ക്കുന്നു എന്നതിന് ഒരു ഉദാഹരണമായിരുന്നു ബ്രസീലില്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനിന്ന വേര്‍തിരിവ്. എന്നാല്‍ ഇപ്പോഴിതാ ഈ വേര്‍തിരിവ് മാറ്റിയിരിക്കുകയാണ് ബ്രസീല്‍. പുരുഷ താരങ്ങള്‍ക്കു നല്‍കുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നല്‍കുമെന്നാണ് കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം. ന്യൂസീലന്‍ഡ്, നോര്‍വേ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ പ്രതിഫലം നല്‍കാന്‍ ബ്രസീലും മുന്നോട്ടുവരുന്നത്. പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കുമുള്ള പ്രൈസ് മണിയും അലവന്‍സുകളും തുല്യമാക്കിയിട്ടുണ്ട്. അതായത് ഇനിമുതല്‍ ബ്രസീലിലെ പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ലഭിക്കും’ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് റൊജേരിയോ കബോക്ലോ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ദേശീയ വനിതാ ടീം മാനേജരെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.…

    Read More »
  • NEWS

    ബിഹാറിൽ വൻ രാഷ്ട്രീയ പരീക്ഷണം ,കനയ്യ കുമാർ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തും

    ബിഹാറിൽ ആർ ജെ ഡി – കോൺഗ്രസ് മഹാസഖ്യത്തിൽ ഇടതു പാർട്ടികൾ അണിചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ കനയ്യ കുമാർ ആകുമെന്നുറപ്പായി .ആർ ജെ ഡി – കോൺഗ്രസ്സ് – സിപിഐ എംഎൽ -സിപിഐ -സിപിഎം കക്ഷികളുടെ മുന്നണിയാവും എൻഡിഎ മുന്നണിയെ നേരിടുക . ക്ഷണിച്ചാൽ കനയ്യ കുമാർ പ്രചാരണം നടത്തുക ഇടതു പാർട്ടികൾക്ക് വേണ്ടി മാത്രമല്ലെന്ന് സി പി ഐ വ്യക്തമാക്കി കഴിഞ്ഞു .സി പി ഐ നാഷണൽ കൗൺസിൽ അംഗമാണ് കന്നയ്യ കുമാർ . 2019 ൽ തന്നെ മഹാസഖ്യത്തിനു ശ്രമങ്ങൾ നടന്നിരുന്നു .എന്നാൽ കനയ്യ കുമാറിനെതിരെ ആർ ജെ ഡി സ്ഥാനാർത്ഥിയെ നിർത്തിയതോടെ ആ സാധ്യത ഇല്ലാതായി .ത്രികോണ മത്സരത്തിൽ ബിജെപി ജയിക്കുകയും ചെയ്തു . സഖ്യം നിലവിൽ വരാതിരിക്കാനുള്ള പ്രധാന കാരണം ജെ എൻ യു വിഷയത്തിന് ശേഷം കനയ്യ കുമാറിന് ലഭിച്ച ജനസമ്മിതി ആയിരുന്നു .ആർ ജെ ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി…

    Read More »
  • LIFE

    ആന്റണി പെരുമ്പാവൂരിന്റെ മകൾ വിവാഹിതയാകുന്നു

    പാലാ മുൻ നഗരസഭാ ചെയർമാൻ ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ കൊച്ചുമകൻ ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിന്റെ മകളെ വിവാഹം ചെയ്യുന്നു. ജോസ് പടിഞ്ഞാറെക്കരയുടെ പുത്രി സിന്ധുവിന്റെയും ഡോ. വിൻസെന്റിന്റെയും മകൻ ഡോ.എമിൽ വിൻസെന്റാണ് ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനീഷയെയെ വിവാഹം ചെയ്യുന്നത്. രാജഗിരിയിൽ ആണ് ഡോ. എമിൽ പ്രാക്ടീസ് ചെയ്യുന്നത്. അനീഷ അമൃതയിലും. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം ഉറപ്പിച്ചു. ഡിസംബർ അവസാനം വിവാഹം നടക്കും.നടൻ മോഹൻലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു

    Read More »
  • NEWS

    ടോമിൻ ജെ തച്ചങ്കരി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ

    ഡിജിപിയായി പ്രമോട്ടു ചെയ്യപ്പെട്ട ടോമിൻ ജെ. തച്ചങ്കരിയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു. ആദ്യമായിട്ടാണ് ഒരു ഐ.പി.എസ് ഓഫീസറെ ഈ പോസ്റ്റിൽ നിയമിക്കുന്നത്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ ആയിരുന്നു 14 വർഷത്തോളം KSIDC യുടെ ചെയർമാൻ. ഇന്ത്യൻ പ്രസിഡന്റിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ് ആണ് കഴിഞ്ഞ 4 വർഷമായി ഈ സ്ഥാപനത്തിന്റെ ചെയർമാൻ. ഇതിനു മുമ്പും ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രം നിയമിതരായിരുന്ന തസ്തികയാണ് തച്ചങ്കരിയ്ക്ക് നൽകിയിരിക്കുന്നത്. ബിസിനസ് മാനേജ്മെന്റ് തലങ്ങളിലെ തച്ചങ്കരിയുടെ മികവ് കെ.എസ്. ആർ.ടി.സിയിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും തെളിയിച്ചതിന്റെ വെളിച്ചത്തിലാണ് കേരളത്തിന്റെ ഏറ്റവും മികച്ച വ്യവസായ സംരംഭത്തിന്റെ മേധാവിയായി ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. അടുത്തയിടെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ നിർമ്മിച്ച തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് വിവാദമായിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് ടോമിൻ ജെ തച്ചങ്കരി. 2023 ആഗസ്റ്റ്‌ വരെ…

    Read More »
  • NEWS

    കോടിയേരിയുടെത് പരസ്യകുറ്റസമ്മതം: മുല്ലപ്പള്ളി രാമചന്ദ്രൻ

    സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു മുല്ലപ്പള്ളി. പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതാകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. പെരിയ ഇരട്ടക്കൊല സി.പി.എം നടത്തിയതാണെന്നാണ് കോടിയേരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊലപാതക രാഷ്ട്രീയം കേരളത്തിന് അംഗീകരിക്കാന്‍ സാധ്യമല്ല. സി.പി.എം വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധിക്കും. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന…

    Read More »
  • NEWS

    എസ്.ഐ ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തു

    തൃശൂർ വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ വടക്കാഞ്ചേരി, പാലിയത്തുപമ്പിൽ മുനി ദാസ് എന്ന രതീഷാണ് (49) മരണമടഞ്ഞത്. കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു. വളരെക്കാലമായി ഭാര്യയുമായി അകന്നു ജീവിക്കുകയാണ്. കുട്ടികളില്ല. അഞ്ചു മാസമായി മെഡിക്കൽ ലീവിലാണ് മുനിദാസ്.

    Read More »
  • TRENDING

    നോർക്ക റിക്രൂട്ട്മെൻ്റ്: മാലിദ്വീപിൽ ഡോക്ടർ, നഴ്സ് അവസരം

    മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർ/ നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ/ വനിത നഴ്സുമാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 55 വയസ്.അപേക്ഷ www.norkaroots.org വെബ്സൈറ്റിൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 10. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പരിലും ലഭിക്കും.

    Read More »
Back to top button
error: