Month: September 2020

  • NEWS

    റവ. കെ.ഐ.ഫിലിപ്പ് റമ്പാൻ (86) അന്തരിച്ചു

    റവ. കെ.ഐ.ഫിലിപ്പ് റമ്പാൻ (86) അന്തരിച്ചു.മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീക ശ്രേഷ്ഠനും, ജീവകാരുണ്യ പ്രവർത്തകനുമാണ്. കേരളത്തിന് പുറത്ത് പ്രധാന പ്രവർത്തനമേഖലയായി തെരഞ്ഞെടുത്ത ഫിലിപ്പ് റമ്പാച്ചൻ 1977 ലെ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ ആന്ധ്രായിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. 1985-ൽ യാച്ചാരം ബാലഭവൻ്റെ ഡയറക്ടറായി കുഷ്ഠരോഗികളുടെ കുഷ്ഠമില്ലാത്ത കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തി.1994-ൽ ഒറീസായിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി 8 ഗ്രാമങ്ങളുടെ പുനർ നിർമ്മാണത്തിനും നേതൃത്വം നൽകി. 2000 ഗുജറാത്ത് ഭൂകമ്പത്തിലുണ്ടായ കെടുതികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. ബാംഗ്ലൂരിൽ എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് വേണ്ടി നിർമ്മിച്ച തുംകൂർ ദയാ ഭവന്റെ പ്രധാന ചുമതല വഹിച്ച റമ്പാച്ചൻ ഭാരതത്തിലുടനീളം സഞ്ചരിച്ച് അനാഥർക്കും, രോഗികൾക്കും, കുട്ടികൾക്കുമായി നിരവധി ആശ്രയ കേന്ദ്രങ്ങൾ നിർമ്മിച്ചു നൽകി. പ്രകൃതിക്ഷോഭത്താൽ തകർന്ന ഭാരതത്തിലെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനും നേത്യത്വം നൽകിയ റമ്പാനെ 2016 ൽ ഓർഡർ ഒഫ് സെന്റ് ജോർജ്ജ് ബഹുമതി നൽകി പുതുപ്പള്ളി പള്ളി ആദരിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച…

    Read More »
  • TRENDING

    വിജയ് ദേവറക്കോണ്ടയുമായി പ്രണയത്തിൽ ?ഒടുവിൽ മനസ്തുറന്ന് രശ്‌മിക

    തെലുങ്ക് സിനിമയിലെ യുവ ഹിറ്റ് ജോഡികൾ ആണ് രശ്‌മിക മന്ദാനയും വിജയ് ദേവറക്കോണ്ടയും.ഇരുവരും ഒരുമിച്ചഭിനയിച്ച ഗീത ഗോവിന്ദം, മൈ ഡിയർ കൊംറൈഡ് തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷിച്ച ചിത്രങ്ങൾ ആണ് . ഹിറ്റ് ജോഡികൾ ആയതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന ശ്രുതി പരന്നു .പേജ് 3 കോളങ്ങൾ ഇവരുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു .ഈ പശ്ചാത്തലത്തിൽ ആണ് രശ്‌മിക സത്യം തുറന്നു പറയുന്നത് .സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുകയായിരുന്നു താരം . താനറിയുന്ന എല്ലാവരോടും തന്റെ പേര് ചേർത്ത് വയ്ക്കുന്നവർ അറിയാനാണ് എന്ന മുഖവുരയോടെയാണ് താരം സത്യം വെളിപ്പെടുത്തുന്നത് .താൻ ഇപ്പോൾ ആരുമായും പ്രണയത്തിൽ അല്ലെന്നും സിംഗിൾ ആണെന്നും താരം വെളിപ്പെടുത്തുന്നു .സിംഗിൾ ആകുന്നതിൽ ആനന്ദം കണ്ടെത്തുമ്പോൾ കാമുകനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും വലുതാകും എന്ന് താരം പറയുന്നു .

    Read More »
  • ഇന്ത്യയില്‍ ഇതുവരെ 42,04614 കോവിഡ് കേസുകള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്കിനോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. 90,802 പുതിയ കേസുകളാണ് ഒറ്റദിവസം കൊണ്ട് രൂപപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1016 പേര്‍ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71,642 ആയി. ഇതുവരെ ഇന്ത്യയില്‍ 42,04614 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇപ്പോള്‍ ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ ദിസം യുഎസില്‍ 31,110 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഒരുലക്ഷത്തിനടുത്ത്(91,723) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1000ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലിലും 500ത്താഴെ മാത്രമാണുളളത്.

    Read More »
  • NEWS

    സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരന്‍ ഹാരിസ് അറസ്റ്റില്‍

    കൊട്ടിയം: വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃസഹോദരന്‍ ഹാരിസ് അറസ്റ്റില്‍. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കൊട്ടിയം സ്വദേശി റംസി ആണ് വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുന്നോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ റംസിയയുടെ മൃതദേഹം കണ്ടത്. ഹാരിസിന്റെ ലക്ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കല്‍ ,തെളിവായി ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു. കാമുകന്‍ ഹാരിസ് റംസിയെ രണ്ടാം കെട്ടായി പരിഗണിക്കാന്‍ നീക്കം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത് .പുറത്ത് വന്ന ഫോണ്‍ സംഭാഷണങ്ങളില്‍…

    Read More »
  • NEWS

    പ്രിയങ്ക ഉറച്ച് തന്നെ ,യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് സ്ഥാനമില്ല

    2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ്സ് രൂപം കൊടുത്ത സമിതിയിൽ നിന്ന് നേതൃത്വത്തിനെതിരെ കത്തെഴുതിയവർ പുറത്ത് .നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഉൾപ്പെട്ട ജിതിൻ പ്രസാദ ,രാജ് ബബ്ബാർ എന്നിവരാണ് സമിതികളിൽ നിന്ന് പുറത്തായത് . മുൻ കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവുമായ ആർ പി എൻ സിങ്ങും സമിതിയിൽ ഇല്ല .ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാർട്ടി നിലപാടിനോട് ആർ പി എൻ സിങ്ങ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു .ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .ഞായറാഴ്ച രാത്രിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് സമിതികൾ പ്രഖ്യാപിച്ചത് . ഗുലാം നബി ആസാദ് ,കപിൽ സിബൽ ,ശശി തരൂർ ,മനീഷ് തിവാരി എന്നിവരടക്കം 23 പേരാണ് നേതൃത്വത്തിനെതിരെ കത്തെഴുതിയത് .ഇത് മാധ്യമങ്ങൾക്ക് ചോർന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു .കത്തിൽ ഒപ്പിട്ട ജിതേന്ദ്ര പ്രസാദയെ പുറത്താക്കണമെന്ന്…

    Read More »
  • NEWS

    സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസിന്റെ ലക്‌ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കൽ ,തെളിവായി ഫോൺ സംഭാഷണം

    കാമുകൻ ഹാരിസ് റംസിയെ രണ്ടാം കെട്ടായി പരിഗണിക്കാൻ നീക്കം നടത്തിയിരുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു .പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ ഉള്ളത് . റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെൺകുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തിൽ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് പുതിയ പെൺകുട്ടിയുമായി അടുപ്പത്തിൽ ആയത് . ഇന്നലെ പുറത്ത് വന്ന ശബ്ദരേഖയിൽ മുഴുവൻ റംസിയുടെ നിസഹായത ആണ് തെളിഞ്ഞു നിന്നത് .തന്നെ ഉപേക്ഷിക്കരുതെന്നു റംസി കരഞ്ഞു പറയുന്നുണ്ട് .എന്നാൽ ഹാരിസാകട്ടെ വളരെ പരുഷമായാണ് റംസിയോട് പെരുമാറുന്നത് .തന്റെ മുമ്പിൽ രണ്ടു മാർഗങ്ങളെ ഉള്ളൂ എന്ന് റംസി പറയുന്നുണ്ട് .ഒന്നുകിൽ ഹാരിസിന്റെ കൂടെ ജീവിക്കുക അല്ലെങ്കിൽ സ്വയം ഇല്ലാതാക്കുക.എന്നാൽ ഹാരിസ് ഇതിനോട് പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത് .മാത്രമല്ല റംസിയെ ഹാരിസ് തെറി വിളിക്കുന്നുമുണ്ട് . തല്ക്കാലം കാത്തിരിക്കാനും പുതിയ കാമുകിയെ പറഞ്ഞു മനസിലാക്കിയ ശേഷം കൂടെ കൂട്ടാൻ…

    Read More »
  • മോദിയുടെ അവകാശവാദങ്ങൾ പൊളിയുന്നു , ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

    ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു കുതിക്കുന്നു .24 മണിക്കൂറിനുള്ളിൽ 90 ,632 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് .ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്കാണ് റെക്കോർഡ്‌. ലോക്‌ഡൗൺ നാലാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണ് .ഇന്ന് മുതൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുകയാണ് .നിലവിൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ളത് അമേരിക്കയിൽ ആണ് .അവിടെ പോലും ഒരു ദിവസം രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണത്തിലെ റെക്കോർഡ് 78 ,619 ആണ് .ജൂലൈ 24 നു ആണിത് രേഖപ്പെടുത്തിയത് . ജൂലൈ 29 നായിരുന്നു ബ്രസീലിൽ റെക്കോർഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയത് .70,869 പേർ .മറ്റു രാജ്യങ്ങളുടെ കോവിഡ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ നില ഉയർന്നു തന്നെ .

    Read More »
  • TRENDING

    69 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി പിറന്നാൾ ദിനത്തിലും മുടക്കാതെ ചെയ്യുന്നത് ഇതാണ്

    മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടൻ ആരെന്നു ചോദിച്ചാൽ യുവനടന്മാർക്കൊപ്പം ആളുകൾ പറയുന്ന പേരാണ് മമ്മൂട്ടി. കോവിഡ് കാലത്ത് മമ്മൂട്ടി ഇട്ട ഒരു ചിത്രം വൈറൽ ആകാനും കാരണം ഇതാണ്. ആ ചിത്രം സിനിമയിൽ നിന്നുള്ളത് ആയിരുന്നില്ല. ജിംനേഷ്യത്തിൽ നിന്ന് ഉള്ളതായിരുന്നു. ഒരു ദിവസം പോലും മമ്മൂട്ടി വ്യായാമം മുടക്കില്ല. ലോക്ഡൗൺ കാലത്ത് പോലും അത് തുടർന്നു. പിറന്നാൾ ദിനത്തിലും അത് മാറ്റമില്ല. അഭിനയം പോലെ വ്യായാമത്തിലും മമ്മൂട്ടി ആത്മ സമർപ്പണം ചെയ്യുന്നു. ഷൂട്ടിംഗിന് എവിടെ പോകുമ്പോഴും വ്യായാമത്തിന് സൗകര്യം മമ്മൂട്ടി ഉറപ്പ് വരുത്തിയിരിക്കും. മികച്ച ഒരു ജിം മമ്മൂട്ടിയുടെ വീട്ടിൽ തന്നെ ഉണ്ടെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ ഫിറ്റ്നസ് ട്രെയിനർ വിപിൻ സേവ്യർ പറയുന്നു. സിനിമയിലെ കഥാപാത്രത്തിന് അനുസരിച്ച് ആണ് വ്യായാമം എന്നതാണ് പ്രത്യേകത. സാധാരണ രാവിലെ 7 മുതൽ ഒന്നര മണിക്കൂർ നേരമാണ് മമ്മൂട്ടി ജിമ്മിൽ ചെലവിടുന്നത്. ലോക്ഡൗൺ കാലത്ത് വ്യായാമം 11 മണിക്കാണ്. വെയ്റ്റ് ട്രെയിനിങ്, കാർഡിയോ എന്നിവ ഇടകലർത്തിയാണ്…

    Read More »
  • NEWS

    മോദിക്ക് എട്ടിന്റെ പണി, ഡിസ്‌ലൈക്കുകളുടെ പ്രവാഹം, ഒടുവിൽ ഡിസ്‌ലൈക്ക് ബട്ടൺ മറച്ചു വച്ച് ബിജെപി

    ബിജെപി യൂട്യൂബ് ചാനലിന് ഡിസ്‌ലൈക് പ്രവാഹം. ഇതോടെ ഡിസ്‌ലൈക് ബട്ടൺ മറച്ചു വച്ചിരിക്കുകയാണ്. ലൈക്കോ ഡിസ്‌ലൈക്കോ ഇനി ചെയ്യാം. പക്ഷെ സ്‌ക്രീനിൽ തെളിയില്ല. പ്രധാനമന്ത്രിയുടെ കഴിഞ്ഞയാഴ്ചയിലെ മൻ കി ബാത്ത് വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ മുതലാണ് ഡിസ്‌ലൈക്കുകളുടെ പ്രവാഹം ആരംഭിച്ചത്. ലൈക്കുകളുടെ ഇരട്ടിയാണ് ഡിസ്‌ലൈക്കുകൾ. പ്രധാനമന്ത്രി ഹൈദരാബാദ് പോലീസ് അക്കാഡമിയിലെ വനിതാ പ്രോബെഷൻ ഓഫീസർക്ക് നൽകുന്ന മറുപടി, കോവിഡ് കാലത്തെ ഇടപെടലുകളെ കുറിച്ചുള്ള അനിമേഷൻ വീഡിയോ, അമേരിക്കൻ സ്ട്രാറ്റെജിക് ഫോറത്തിലെ മോദിയുടെ പ്രസംഗം തുടങ്ങിയ വീഡിയോകൾക്കാണ് ഏറ്റവുമധികം ഡിസ്‌ലൈക്ക്. ഡിസ്‌ലൈക് പ്രവാഹത്തിന് കാരണം പ്രതിപക്ഷ ഗൂഢാലോചന എന്നാണ് ബിജെപി ഐടി സെൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട വീഡിയോയുടെ ഡിസ്‌ലൈക്ക് ബട്ടനും ഓഫ്‌ ചെയ്തിട്ടുണ്ട്. ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലും കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത്. ജി ഡി പി തകർച്ചയെ ന്യായീകരിച്ച് ഇട്ട അനിമേഷൻ വീഡിയോക്ക് താഴെ വിമർശനത്തിന്റെ പൂരമാണ്. യുവാക്കളാണ് കൂടുതൽ പ്രതികരിക്കുന്നത്. അതും തൊഴിലില്ലായ്മയെ കുറിച്ച്.

    Read More »
  • NEWS

    നടി ലക്ഷ്മി പ്രമോദ് ആരോപണം നേരിട്ട കേസിൽ നിർണായക വഴിത്തിരിവ്, ആത്മഹത്യ ചെയ്ത റംസി കാമുകൻ ഹാരിസുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്

    നടി ലക്ഷ്മി പ്രമോദ് ആരോപണം നേരിട്ട കേസിൽ നിർണായക വഴിത്തിരിവ്,ആത്മഹത്യ ചെയ്ത റംസി ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. ഹാരിസ് റംസിയെ വഞ്ചിക്കുകയാണ് എന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. തന്നെ സ്വീകരിച്ചില്ലെങ്കിൽ താൻ ഉണ്ടാവില്ല എന്നും റംസി കരഞ്ഞ് പറയുന്നുണ്ട്. അബോർഷൻ നടത്തിയ സംഭവവും പറയുന്നുണ്ട്. എന്നാൽ ലക്ഷ്മി പ്രമോദിനെ കുറിച്ച് ഒരു പരാമർശവും ശബ്ദരേഖയിൽ ഇല്ല. ശബ്ദരേഖ കേൾക്കുക

    Read More »
Back to top button
error: