വിജയ് ദേവറക്കോണ്ടയുമായി പ്രണയത്തിൽ ?ഒടുവിൽ മനസ്തുറന്ന് രശ്‌മിക

തെലുങ്ക് സിനിമയിലെ യുവ ഹിറ്റ് ജോഡികൾ ആണ് രശ്‌മിക മന്ദാനയും വിജയ് ദേവറക്കോണ്ടയും.ഇരുവരും ഒരുമിച്ചഭിനയിച്ച ഗീത ഗോവിന്ദം, മൈ ഡിയർ കൊംറൈഡ് തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷിച്ച ചിത്രങ്ങൾ ആണ് .

ഹിറ്റ് ജോഡികൾ ആയതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന ശ്രുതി പരന്നു .പേജ് 3 കോളങ്ങൾ ഇവരുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു .ഈ പശ്ചാത്തലത്തിൽ ആണ് രശ്‌മിക സത്യം തുറന്നു പറയുന്നത് .സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുകയായിരുന്നു താരം .

താനറിയുന്ന എല്ലാവരോടും തന്റെ പേര് ചേർത്ത് വയ്ക്കുന്നവർ അറിയാനാണ് എന്ന മുഖവുരയോടെയാണ് താരം സത്യം വെളിപ്പെടുത്തുന്നത് .താൻ ഇപ്പോൾ ആരുമായും പ്രണയത്തിൽ അല്ലെന്നും സിംഗിൾ ആണെന്നും താരം വെളിപ്പെടുത്തുന്നു .സിംഗിൾ ആകുന്നതിൽ ആനന്ദം കണ്ടെത്തുമ്പോൾ കാമുകനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും വലുതാകും എന്ന് താരം പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *