Month: September 2020
-
NEWS
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മൂന്ന് കോൺഗ്രസ്സ് എംപിമാർ കൂടി
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്താൻ താല്പര്യം പ്രകടിപ്പിച്ച് മൂന്നു കോൺഗ്രസ് എംപിമാർ കൂടി .ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിന്റെ പിന്നാലെയാണ് മൂന്ന് കോൺഗ്രസ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ താല്പര്യം വ്യക്തമാക്കുന്നത് . കെ സുധാകരൻ ,കെ മുരളീധരൻ ,അടൂർ പ്രകാശ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിരിക്കുന്നത് . സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കെ സുധാകരൻ എംപി കോൺഗ്രസ്സ് ഹൈക്കമാൻഡിനെ സമീപിച്ചു കഴിഞ്ഞു .കെ മുരളീധരനും അടൂർ പ്രകാശും താമസിയാതെ ഹൈക്കമാൻഡിനെ സമീപിക്കും .എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാണിച്ചിട്ടില്ല . ലീഗ് തീരുമാനമാണ് ഈ എംപിമാരുടെ വഴികാട്ടി .കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃ യോഗം കുഞ്ഞാലിക്കുട്ടി എംപിയെ സംസ്ഥാന തെരെഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചിരുന്നു .
Read More » -
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം…
Read More » -
NEWS
വായിൽ തോർത്ത് തിരുകി കാലുകൾ കട്ടിലിൽ കെട്ടിയിട്ട് ,അതിക്രൂരം ജൂനിയർ ഹെൽത് ഇൻസ്പെക്ടറിന്റെ പീഡനം
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചത് അതിക്രൂരമായെന്നു എഫ് ഐ ആർ .ഭാരതന്നൂരിലെ കെട്ടിടത്തിലേക്ക് ഇയാൾ യുവതിയെ വിളിച്ചു വരുത്തിയത് വ്യക്തമായ ഉദ്ദേശത്തോടെ . മൂന്നാം തിയതി ഉച്ചക്ക് രണ്ടാം നിലയിലെ വീട്ടിലെത്തിയ യുവതിയെ പ്രതി ബലം പ്രയോഗിച്ചാണ് അകത്ത് തള്ളിയിട്ടത് .പിന്നീട് ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി .കാലുകൾ കട്ടിലിൽ കെട്ടിയിട്ടായിരുന്നു പീഡനം . ക്വറന്റൈൻ ലംഘിച്ചത് പോലീസിനെ വിളിച്ചു പറയുമെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ വിവരിക്കുന്നത് . യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ് .പീഡനത്തെ തുടർന്ന് വെള്ളനാട് പോലീസിലാണ് ഇവർ പരാതി നൽകിയത്.പിന്നാലെ പാങ്ങോട് പോലീസ് ഭരതന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോൾ ആണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത് . .
Read More » -
NEWS
അന്വേഷണ പരിധിയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും ,ആരോപണങ്ങൾ നിഷേധിച്ച് നടി ,ഭർതൃ സഹോദരൻ അഴിക്കുള്ളിൽ
റംസി സംഭവത്തിന്റെ അന്വേഷണ പരിധിയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും .റംസിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം . ഉറപ്പിച്ച വിവാഹത്തിൽ നിന്ന് ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ പിൻമാറിയതിനെ തുടർന്നാണ് റംസി സ്വയം ഇല്ലാതാക്കിയത് .റംസി ഹാരിസുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു .നിസ്സഹായയും നിഷ്കളങ്കയുമായ റംസിയോട് വളരെ പരുഷമായാണ് ഹാരിസ് പെരുമാറുന്നതെന്ന് ശബ്ദരേഖയിൽ വ്യക്തമാണ് .
Read More » -
NEWS
ഓണക്കിറ്റ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണം, ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ പരാതി വിജിലൻസ് ഡയറക്ടർക്ക്
തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി. ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി ഉണ്ട്. തൂക്കം, നിലവാരമില്ലായ്‌മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. മാത്രവുമല്ല ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്‌ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്‌ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തിൽ നിരവധി ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതിൽ 7 കരാറുകാരുമുണ്ട്-സന്ദീപ് വാചസ്പതി പരാതിയിൽ പറയുന്നു
Read More » -
കോവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തുന്നു, ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും മാപ്പ് പറയണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത് അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങള്‍ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗപ്രതിരോധത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സര്‍ക്കാരിന്റെ വീമ്പ് പറച്ചില്‍ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ട് മെതിച്ച് രോഗ പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുമ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കൈകളാല്‍ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു. ഗുണ്ടാ- ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനവും, ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും…
Read More » -
NEWS
കുറ്റക്കാർക്കെതിരെ കർശന നടപടി, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ റംസിയുടെ വീട്ടിൽ, കരളുരുകും രംഗങ്ങൾ -വീഡിയോ
റംസി സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. റംസിയുടെ വീട്ടിൽ മാതാപിതാക്കളെ കണ്ടതിനു ശേഷമാണ് പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ടു റംസിയെ വഞ്ചിച്ച ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. റംസിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ആണ് അറസ്റ്റ്. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആണ് പോലീസ് നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ആണ് മുറിക്കുള്ളിൽ റംസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വളയിടൽ ചടങ്ങും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്നു പിന്മാറിയത് റംസിയയെ ഏറെ വിഷമിപ്പിച്ചതായി മാതാപിതാക്കൾ പറയുന്നു.
Read More » -
TRENDING
വീണ്ടുമൊരു ലീഗ് മുഖ്യമന്ത്രി സാധ്യത തള്ളിക്കളയാൻ ആകില്ല,കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമ്പോൾ ഹരി എസ് കർത്തായുടെ കുറിപ്പ്
കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്ക് ഉള്ള തിരിച്ചു വരവിനെ മുഖ്യമന്ത്രി പദവുമായി ബന്ധിപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവുമായ ഹരി എസ് കർത്തായുടെ കൗതുകമുള്ള കുറിപ്പ്. ഫേസ്ബുക്കിലാണ് കുറിപ്പ്. ഹരി എസ് കർത്തായുടെ ഫേസ്ബുക് പോസ്റ്റ് പി. കെ. കുഞ്ഞാലി കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു എന്നത് അടുത്ത കാലത്ത് കേട്ടതിൽ വളരെ പ്രാധാന്യമുള്ള രാഷ്ട്രീയ വാർത്ത. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളിലും നിർണായകമായ നായകത്വമാവും ഈ മുസ്ലിം ലീഗ് നേതാവിന് എന്നത് നിസംശയം. ഒരു പക്ഷെ അടുത്ത കേരള മുഖ്യമന്ത്രി അദ്ദേഹം ആയിക്കൂടെന്നില്ല. മുസ്ലിം ലീഗ് വരുന്ന നിയമസഭയിൽ അംഗബലവും വിലപേശാനുള്ള കരുത്തും കാര്യമായി വർധിപ്പിക്കും എന്നത് സ്വാഭാവികം. മുഹമ്മദ് കോയക്ക് ശേഷം കേരളത്തിൽ വീണ്ടും ഒരു മുസ്ലിം ലീഗ് മുഖ്യമന്ത്രി അധികാരമേൽക്കുന്നതിനുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല. യൂ ഡി എഫിൽ, കുഞ്ഞാപ്പ കോൺഗ്രസിനും ഘടകകക്ഷികൾക്കും സ്വീകാര്യൻ, സമാദരണിയൻ. എൽ ഡി…
Read More »

