TRENDING

69 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി പിറന്നാൾ ദിനത്തിലും മുടക്കാതെ ചെയ്യുന്നത് ഇതാണ്

ലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടൻ ആരെന്നു ചോദിച്ചാൽ യുവനടന്മാർക്കൊപ്പം ആളുകൾ പറയുന്ന പേരാണ് മമ്മൂട്ടി. കോവിഡ് കാലത്ത് മമ്മൂട്ടി ഇട്ട ഒരു ചിത്രം വൈറൽ ആകാനും കാരണം ഇതാണ്.

ആ ചിത്രം സിനിമയിൽ നിന്നുള്ളത് ആയിരുന്നില്ല. ജിംനേഷ്യത്തിൽ നിന്ന് ഉള്ളതായിരുന്നു. ഒരു ദിവസം പോലും മമ്മൂട്ടി വ്യായാമം മുടക്കില്ല. ലോക്ഡൗൺ കാലത്ത് പോലും അത് തുടർന്നു. പിറന്നാൾ ദിനത്തിലും അത് മാറ്റമില്ല.

അഭിനയം പോലെ വ്യായാമത്തിലും മമ്മൂട്ടി ആത്മ സമർപ്പണം ചെയ്യുന്നു. ഷൂട്ടിംഗിന് എവിടെ പോകുമ്പോഴും വ്യായാമത്തിന് സൗകര്യം മമ്മൂട്ടി ഉറപ്പ് വരുത്തിയിരിക്കും.

മികച്ച ഒരു ജിം മമ്മൂട്ടിയുടെ വീട്ടിൽ തന്നെ ഉണ്ടെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ ഫിറ്റ്നസ് ട്രെയിനർ വിപിൻ സേവ്യർ പറയുന്നു. സിനിമയിലെ കഥാപാത്രത്തിന് അനുസരിച്ച് ആണ് വ്യായാമം എന്നതാണ് പ്രത്യേകത.

സാധാരണ രാവിലെ 7 മുതൽ ഒന്നര മണിക്കൂർ നേരമാണ് മമ്മൂട്ടി ജിമ്മിൽ ചെലവിടുന്നത്. ലോക്ഡൗൺ കാലത്ത് വ്യായാമം 11 മണിക്കാണ്. വെയ്റ്റ് ട്രെയിനിങ്, കാർഡിയോ എന്നിവ ഇടകലർത്തിയാണ് ട്രെയിനിങ്. ഓരോന്നും 3 ദിവസം വീതം.

തിങ്കളാഴ്ച നെഞ്ചിനും കൈകൾക്കും ഉള്ള വ്യായാമം ആണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഹൃദയത്തിന്റെ ശേഷി കൂട്ടാനുള്ള വർക്ക്‌ ഔട്ട്, ബുധനാഴ്ച പിൻഭാഗത്തെ മസിലിനാണ് പ്രാധാന്യം. വെള്ളിയാഴ്ച ഷോൾഡർ എക്‌സൈർസൈസ്.

ഭക്ഷണം വാരി വലിച്ചു കഴിക്കുന്ന ശീലം മമ്മൂട്ടിക്കില്ല. കർബോ ഹൈഡ്റേറ്റ് വളരെ കുറവ്. മുട്ട, മത്സ്യം, ചിക്കൻ തുടങ്ങി പ്രോടീൻ കൂടുതൽ ഉള്ള ഭക്ഷണം ആണ് കൂടുതലും.

Back to top button
error: