NEWS

സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസിന്റെ ലക്‌ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കൽ ,തെളിവായി ഫോൺ സംഭാഷണം

കാമുകൻ ഹാരിസ് റംസിയെ രണ്ടാം കെട്ടായി പരിഗണിക്കാൻ നീക്കം നടത്തിയിരുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു .പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ ഉള്ളത് .

റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെൺകുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തിൽ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് പുതിയ പെൺകുട്ടിയുമായി അടുപ്പത്തിൽ ആയത് .

Signature-ad

ഇന്നലെ പുറത്ത് വന്ന ശബ്ദരേഖയിൽ മുഴുവൻ റംസിയുടെ നിസഹായത ആണ് തെളിഞ്ഞു നിന്നത് .തന്നെ ഉപേക്ഷിക്കരുതെന്നു റംസി കരഞ്ഞു പറയുന്നുണ്ട് .എന്നാൽ ഹാരിസാകട്ടെ വളരെ പരുഷമായാണ് റംസിയോട് പെരുമാറുന്നത് .തന്റെ മുമ്പിൽ രണ്ടു മാർഗങ്ങളെ ഉള്ളൂ എന്ന് റംസി പറയുന്നുണ്ട് .ഒന്നുകിൽ ഹാരിസിന്റെ കൂടെ ജീവിക്കുക അല്ലെങ്കിൽ സ്വയം ഇല്ലാതാക്കുക.എന്നാൽ ഹാരിസ് ഇതിനോട് പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത് .മാത്രമല്ല റംസിയെ ഹാരിസ് തെറി വിളിക്കുന്നുമുണ്ട് .

തല്ക്കാലം കാത്തിരിക്കാനും പുതിയ കാമുകിയെ പറഞ്ഞു മനസിലാക്കിയ ശേഷം കൂടെ കൂട്ടാൻ ആവുമോ എന്ന് നോക്കാം എന്നുമാണ് ഹാരിസ് റംസിയോട് പറയുന്നത് .

ഹാരിസിന്റെ ഉമ്മയോടും റംസി സംസാരിക്കുന്ന്നുണ്ട് .ഹാരിസിനെ വിവാഹം കഴിക്കാൻ സഹായിക്കണം എന്നാണ് റംസി ആവശ്യപ്പെടുന്നത് .എന്നാൽ ഉമ്മ ഇത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത് .വേറെ വിവാഹം കഴിക്കാനും ഉമ്മ റംസിയോട് ആവശ്യപ്പെടുന്നുണ്ട് .എന്നാൽ തനിക്കതിനു കഴിയില്ല എന്നായിരുന്നു റംസിയുടെ പ്രതികരണം .താൻ ആർക്കും ബുദ്ധിമുട്ട് ആകില്ല എന്ന് റംസി പറയുന്നതോടെയാണ് ആ ഫോൺ സംഭാഷണം അവസാനിക്കുന്നത് .എന്നാൽ ഈ ശബ്ദ രേഖകളിൽ ഒന്നും സീരിയൽ താരവും ഹാരിസിന്റെ ജേഷ്ഠ പത്നിയുമായ ലക്ഷ്മി പ്രമോദിനെ കുറിച്ച് പരാമർശമില്ല .

Back to top button
error: