Month: September 2020
-
NEWS
മുൻ എംഎൽഎ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു .മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള നിർവേന്ദ്ര കുമാർ മിശ്ര ആണ് കൊല്ലപ്പെട്ടത് . ഉത്തർപ്രദേശിലെ ലാഖീപ്മുർ ഖേറിയിലാണ് സംഭവം .ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട് എംഎൽഎയെയും മകനെയും ഒരു കൂട്ടം ആളുകൾ ആക്രമിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് .എംഎൽഎ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു .മകൻ ഗുരുതരാവസ്ഥയിൽ ചികില്സയിൽ കഴിയുകയാണ് . രണ്ട് തവണ സ്വതന്ത്രനായും ഒരു തവണ സമാജ്‌വാദി പാർട്ടി ടിക്കറ്റിലുമാണ് നിർവേന്ദ്ര കുമാർ മിശ്ര മത്സരിച്ചു ജയിച്ചത് .ഉത്തർപ്രദേശിൽ കാട്ടുനീതി ആണെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതികരിച്ചു .
Read More » -
NEWS
ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ്
ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഉറവിടം വ്യക്തമല്ല.
Read More » -
TRENDING
അവൾ ധീര, ആക്രമിക്കപ്പെട്ടിട്ടും മനുഷ്യമൃഗത്തിനെതിരെ തെളിവുണ്ടാക്കി
കേരളമനസാക്ഷിയെ ഒന്നടങ്കം പിടിച്ചുലച്ച സംഭവമായിരുന്നു കോവിഡ് രോഗിയായ പെണ്‍കുട്ടിക്ക് ഏറ്റ പീഡനം. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത സമൂഹത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. പീഡിപ്പിച്ചതിന് ശേഷം മാപ്പ് പറയുന്നത് കൊണ്ട് പെണ്ണിന്റെ നഷ്ടപ്പെട്ട മാനം തിരിച്ച് കിട്ടുന്നില്ല. ഇതിലൂടെ തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പറ്റാത്ത ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന് കരുതി മാറി നില്‍ക്കാനല്ല അവള്‍ ശ്രമിച്ചത്. മറിച്ച് പ്രതിയുടെ മാപ്പ് പറച്ചിലിനെ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തപ്പോള്‍ അവളിലെ പെണ്‍കരുത്താണ് ലോകം കണ്ടത്. ഇതാണ് കേസിലെ നിര്‍ണായക തെളിവായി മാറിയത്. കേരളത്തിലെ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് പുലര്‍ച്ചെ ആറന്മുളയില്‍ കോവിഡ് രോഗിയായ ഇരുപതുകാരിക്ക് എതിരെയുണ്ടായ പീഡനം. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡെന്ന മഹാമാരിക്കായി ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ സേവനത്തെ മറയാക്കിയ ആംബുലന്‍സ് ഡ്രൈവറുടെ പ്രവര്‍ത്തി…
Read More » -
NEWS
ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും ,പഞ്ചായത്ത് തെരെഞ്ഞടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട്,ജോസ് കെ മാണി ഉറച്ചു തന്നെ
പാർട്ടി നൽകിയ വിപ്പ് ലംഘിച്ചതിന് പി ജെ ജോസഫിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന് ജോസ് കെ മാണി .കേരള കോൺഗ്രസ്സ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഐകകണ്ഠമായാണ് ഈ തീരുമാനം എടുത്തത് എന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു . പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കും .കുട്ടനാട് തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുമ്പോൾ പാർട്ടി നിലപാട് പ്രഖ്യാപിക്കും . കുട്ടനാട്ടിൽ മത്സരിക്കും എന്ന് പി ജെ ജോസഫ് ഏതു ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് പറയുന്നതെന്നും ജോസ് കെ മാണി ചോദിച്ചു . മത്സരിച്ചാലും ജോസഫ് ഏത് ചിഹ്നത്തിലും മേൽ വിലാസത്തിലും മത്സരിക്കുമെന്നും ജോസ് കെ മാണി ചോദിച്ചു .
Read More » -
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം…
Read More » -
NEWS
മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ കാട്ടി പണം തട്ടി, രണ്ട് മലയാളി യുവാക്കൾ ചെന്നൈയിൽ അറസ്റ്റിൽ
പ്രായപൂർത്തി ആകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ കാട്ടി പണം തട്ടിയ കേസിൽ രണ്ട് മലയാളി യുവാക്കളെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ സ്വദേശി സുബിൻ ബാബു, സുഹൃത്ത് സജിൻ വർഗീസ് എന്നിവർ ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ആണ് അറസ്റ്റ്. സുബിൻ സ്വകാര്യ കമ്പനിയിൽ മാനേജർ ആണ്. മൂന്ന് വർഷം മുമ്പാണ് ഇപ്പോൾ 19 വയസുള്ള മലയാളി പെൺകുട്ടിയെ പരിചയപ്പെട്ടത്. അന്ന് പെൺകുട്ടിക്ക് 16 വയസാണ് പ്രായം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക ആയിരുന്നു എന്നാണ് പരാതി. പിന്നീട് ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി പണവും ആഭരണങ്ങളും അടക്കം മൂന്ന് ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടി എടുത്തതായി പരാതിയിൽ പറയുന്നു. പ്രായപൂർത്തി ആയതോടെ പെൺകുട്ടി വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തുക ആയിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടി പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു.…
Read More » -
NEWS
യുപിയില്‍ യോഗിയുടെ ഏക പ്രതിയോഗി, പെരുമാറ്റത്തില്‍ ഇന്ദിരാഗാന്ധി, പ്രിയങ്ക ഒരു രാഷ്ട്രീയ നേതാവാകുന്നത് ഇങ്ങനെ
ഐ എന്‍ സിയുടെ തറവാട്ടമ്മയായ സോണിയ ഗാന്ധിയുടെ പുത്രിയായ പ്രിയങ്ക ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തിനും എല്ലായ്പ്പോഴും ഒരു പ്രഹേളികയായിരുന്നു. സൈക്കോളജിയില്‍ തന്റെ ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം കോണ്‍ഗ്രസ്സിനോടുള്ള തന്റെ കൂറ് ഉറപ്പാക്കി. തന്റെ കുടുംബത്തിനു വേണ്ടി പ്രചാരണ മാനേജര്‍ എന്ന സ്ഥാനമേറ്റെടുത്ത് ഐ എന്‍ സിയുടെ രാഷ്ട്രീയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ നില്ക്കുവാനായി അവര്‍ തിരഞ്ഞെടുത്തു. അവിടെ, 2007 അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയ്ക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതയെ ശാന്തമാക്കുന്നതിനായി ശ്രമിച്ചു. ഗാന്ധി കുടുംബത്തിനുള്ള മുതല്ക്കൂട്ട് എന്ന് തികച്ചും തെളിയിച്ചുകൊണ്ട് ഒടുവില്‍ അവര്‍ രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. അവിടെ അവര്‍ ഉത്തര്‍ പ്രദേശിന് (ഈസ്റ്റ്) വേണ്ടി കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി കാഴ്ചയിലും പെരുമാറ്റത്തിലും അവര്‍ക്കുണ്ടായിരുന്ന അപൂര്‍വമായ സാമ്യമായിരുന്നു പ്രിയങ്കയുടെ ഈ വരവിന് കാരണം. അതേസമയം, തിരക്കുകളില്‍നിന്ന് ഏറെ മാറിനിന്നിരുന്ന, തന്നിലേക്കുമാത്രം ഒതുങ്ങി ജീവിക്കുന്ന പ്രിയങ്കയെ ആരും അറിഞ്ഞതുമില്ല. എന്നാല്‍ അങ്ങനെ ഒരു കാലവും പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നു. 12-ാം വയസ്സിലെ മുത്തശ്ശി…
Read More » -
NEWS
“സർക്കാർ പരാജയപ്പെട്ടു ,പെൺകുട്ടിയോട് മാപ്പു പറയണം “-മുരളീ തുമ്മാരുകുടി
ആറന്മുളയിൽ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് യു എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി .സർക്കാർ പെൺകുട്ടിയോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .ഫേസ്ബുക് കുറിപ്പിലാണ് പ്രതികരണം . മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് – ആംബുലൻസിലെ പീഢനം കോവിഡ് രോഗിയായ ഒരു പെൺകുട്ടിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആംബുലൻസ് ഡ്രൈവർ പീഢിപ്പിച്ചു എന്ന വാർത്ത നിങ്ങളെപ്പോലെ തന്നെ എന്നേയും നടുക്കുന്നുണ്ട്, വിഷമിപ്പിക്കുന്നുണ്ട്, നിരാശപ്പെടുത്തുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഈ സംഭവം നിർഭാഗ്യകരമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നല്ലത്. പക്ഷെ അത് പോരാ. കേരളത്തെ കൊറോണയെന്ന മഹാമാരിയിൽ നിന്നും രക്ഷിക്കാൻ പകലും രാത്രിയും ഊണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന അനവധി ആളുകൾക്കും സംവിധാനങ്ങൾക്കും മൊത്തം ഈ സംഭവം ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇതിനെ മാതൃകാപരമായി കൈകാര്യം ചെയ്തേ പറ്റൂ. കൊറോണ രോഗം ബാധിച്ചു ആശുപത്രിയിലേക്ക് പോകുന്ന പെൺകുട്ടി, വീട്ടിൽ നിന്നിറങ്ങുന്ന നിമിഷം മുതൽ സർക്കാരിന്റെ…
Read More » -
NEWS
കുട്ടനാട്ടിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും ?
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് പരമ്പരാഗത എൽഡിഎഫ് മണ്ഡലം അല്ല .എന്നാൽ യുഡിഎഫിന് ഉറപ്പുള്ള മണ്ഡലവുമല്ല .എന്താണ് കുട്ടനാട്ടിലെ രാഷ്ട്രീയാവസ്ഥ ? പഞ്ചായത്തുകളുടെ കണക്കെടുത്താൽ കൂടുതൽ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ ഡി എഫാണ് .ആകെ 13 പഞ്ചായത്തുകൾ ആണ് മണ്ഡലത്തിൽ ഉള്ളത് .ഇതിൽ എട്ടെണ്ണം നിലവിൽ ഭരിക്കുന്നത് ഭരണമുന്നണിയാണ് .യു ഡി എഫ് അഞ്ചെണ്ണത്തിൽ ആണ് അധികാരത്തിൽ ഉള്ളത് .കോൺഗ്രസിന്റെ കൈവശമുള്ള ഒരു പഞ്ചായത്ത് അവിശ്വാസത്തിലൂടെ ആണ് നഷ്ടമായത് . പുളിങ്കുന്ന് ,എടത്വ ,തലവടി ,മുട്ടാർ ,ചമ്പക്കുളം പഞ്ചായത്തുകളാണ് യുഡിഎഫിന്റെ കൈവശം ഉള്ളത് .രാമങ്കരി ,കാവാലം ,നീലംപേരൂർ ,നെടുമുടി ,കൈനകരി ,വെളിയനാട് ,വീയപുരം പഞ്ചായത്തുകൾ ആണ് എൽഡിഎഫ് ഭരിക്കുന്നത് . ലോക്സഭാ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിന്റെ കണക്കെടുക്കുമ്പോൾ മണ്ഡലത്തിൽ മുന്നിലെത്തിയത് യു ഡി എഫ് സ്ഥാനാർഥി ആയിരുന്നു .2650 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് . നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ ചരിത്രത്തിലെ മികച്ച പ്രകടനമാണ് നടത്തിയത് .എൻ…
Read More » -
NEWS
യുഡിഎഫിലെ ട്രബിൾ ഷൂട്ടർ ,ലീഗിലെ ഏകാന്ത പഥികൻ ,കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തുമ്പോൾ
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് മലപ്പുറം പാണക്കാട് എത്തി ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു .അപ്രതീക്ഷിതമെന്ന് തോന്നിക്കാവുന്ന ഈ സന്ദർശനത്തിന് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ .യു ഡി എഫ് രാഷ്ട്രീയത്തിലെ ട്രബ്ൾ ഷൂട്ടർ പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിക്കണമെന്നു തങ്ങളോട് അഭ്യർത്ഥിക്കൽ . സംസ്ഥാനം മൂന്നു തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയാണ് .ഒന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പാണ് .രണ്ടാമത്തേത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും .മൂന്നാമത്തേത് നിയമസഭാ തെരഞ്ഞെടുപ്പ് .ക്വാർട്ടർ ഫൈനലിനും സെമി ഫൈനലിനും ഫൈനലിനും ഇടയിൽ കാലാവധി ഹ്രസ്വമാണ് .ഈ സാഹചര്യത്തിൽ ആണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയെ തിരികെയെത്തിക്കാനുള്ള അഭ്യർത്ഥനയുമായി രമേശ് ചെന്നിത്തല നേരിട്ട് പാണക്കാട് എത്തിയത് . യു ഡി എഫിന് വീണു കിട്ടിയ അവസരമാണ് സ്വർണക്കള്ളക്കടത്തും സ്വപ്ന സുരേഷും .തുടർഭരണം എൽഡിഎഫ് ഏതാണ്ട് ഉറപ്പിച്ചു നിൽക്കുമ്പോൾ ആണ് അശനിപാതം കണക്കെ സ്വർണക്കള്ളക്കടത്ത് കേസ് പിണറായി സർക്കാരിന് മേൽ പതിക്കുന്നത് .ഇതൊരു അവസരമായി തന്നെ യുഡിഎഫ് കണ്ടു…
Read More »