ഇന്ത്യയില്‍ ഇതുവരെ 42,04614 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്കിനോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. 90,802 പുതിയ കേസുകളാണ് ഒറ്റദിവസം കൊണ്ട് രൂപപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1016 പേര് കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71,642 ആയി.
ഇതുവരെ ഇന്ത്യയില്‍ 42,04614 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇപ്പോള്‍ ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള് രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.
കഴിഞ്ഞ ദിസം യുഎസില്‍ 31,110 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഒരുലക്ഷത്തിനടുത്ത്(91,723) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1000ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലിലും 500ത്താഴെ മാത്രമാണുളളത്.