മോദിക്ക് എട്ടിന്റെ പണി, ഡിസ്‌ലൈക്കുകളുടെ പ്രവാഹം, ഒടുവിൽ ഡിസ്‌ലൈക്ക് ബട്ടൺ മറച്ചു വച്ച് ബിജെപി
ബിജെപി യൂട്യൂബ് ചാനലിന് ഡിസ്‌ലൈക് പ്രവാഹം. ഇതോടെ ഡിസ്‌ലൈക് ബട്ടൺ മറച്ചു വച്ചിരിക്കുകയാണ്. ലൈക്കോ ഡിസ്‌ലൈക്കോ ഇനി ചെയ്യാം. പക്ഷെ സ്‌ക്രീനിൽ തെളിയില്ല.
പ്രധാനമന്ത്രിയുടെ കഴിഞ്ഞയാഴ്ചയിലെ മൻ കി ബാത്ത് വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ മുതലാണ് ഡിസ്‌ലൈക്കുകളുടെ പ്രവാഹം ആരംഭിച്ചത്. ലൈക്കുകളുടെ ഇരട്ടിയാണ് ഡിസ്‌ലൈക്കുകൾ.
പ്രധാനമന്ത്രി ഹൈദരാബാദ് പോലീസ് അക്കാഡമിയിലെ വനിതാ പ്രോബെഷൻ ഓഫീസർക്ക് നൽകുന്ന മറുപടി, കോവിഡ് കാലത്തെ ഇടപെടലുകളെ കുറിച്ചുള്ള അനിമേഷൻ വീഡിയോ, അമേരിക്കൻ സ്ട്രാറ്റെജിക് ഫോറത്തിലെ മോദിയുടെ പ്രസംഗം തുടങ്ങിയ വീഡിയോകൾക്കാണ് ഏറ്റവുമധികം ഡിസ്‌ലൈക്ക്.
ഡിസ്‌ലൈക് പ്രവാഹത്തിന് കാരണം പ്രതിപക്ഷ ഗൂഢാലോചന എന്നാണ് ബിജെപി ഐടി സെൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട വീഡിയോയുടെ ഡിസ്‌ലൈക്ക് ബട്ടനും ഓഫ് ചെയ്തിട്ടുണ്ട്.
ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലും കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത്. ജി ഡി പി തകർച്ചയെ ന്യായീകരിച്ച് ഇട്ട അനിമേഷൻ വീഡിയോക്ക് താഴെ വിമർശനത്തിന്റെ പൂരമാണ്. യുവാക്കളാണ് കൂടുതൽ പ്രതികരിക്കുന്നത്. അതും തൊഴിലില്ലായ്മയെ കുറിച്ച്.