നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും തർക്കിക്കരുത്, വിവാദപ്പെരുമഴയില്‍ ടിനി ടോം

വിവാദങ്ങളുടെ സഹയാത്രികനായ സെലിബ്രിറ്റി ഇപ്പോള്‍ ടിനി ടോം ആണ്. പൗരത്വ ഭോദഗതി ബില്ലിന്റെ സമയത്തും, ബോഡി ഷെയ്മിങ്ങിനെപ്പറ്റി പ്രതികരിച്ച പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന പേരിലും സോഷ്യല്‍ മീഡിയ ഇതിനോടകം ക്രൂശിച്ച് കുരിശിലേറ്റിയ താരമാണ് ടിനി ടോം. തന്നെ വിടാതെ പിന്തുടരുന്ന പ്രശ്‌നങ്ങളില്‍ നിന്നും പാവം രക്ഷപെട്ടോട്ടെ എന്ന് ദൈവം വിചാരിച്ചാലും ടിനി ടോമിന്റെ നാക്ക് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഒരു ചാനല്‍ പ്രോഗ്രാമില്‍ വെച്ച് ലൈംഗീക തൊഴിലാളികളെക്കുറിച്ചും, ഭിക്ഷാടകരെക്കുറിച്ചും മോശമായി സംസാരിച്ചു എന്നതാണ് ടിനി ടോമിന്റെ പേരില്‍ ചാര്‍ത്തി കിട്ടിയ പുതിയ പ്രശ്‌നം.

പ്രോഗ്രാമില്‍ ടിനി പറഞ്ഞതിങ്ങനെയാണ്
എന്റെ കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്…മനസ്സില്‍ വെക്കേണ്ട സന്ദേശമാണത്…നമ്മള്‍ ഒരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കരുത്. ആ പാവങ്ങള്‍ക്ക് ഒന്നും വില്‍ക്കാനില്ല. അവരുടെ ശരീരം വരെ അവര്‍ വിൽക്കുന്നു. ഞാന്‍ അവരെ തള്ളിപ്പറയുന്നതല്ല, അവര്‍ എന്തും എടുത്ത് വില്‍ക്കും. അവര്‍ക്ക് സ്‌കില്‍സ് ഇല്ലല്ലോ. അതുകൊണ്ട് ചീപ്പായ അവരോട് ഞാന്‍ പ്രതികരിക്കാറില്ല. അങ്ങനെ അവര്‍ക്കൊരു പബ്ലിസിറ്റി വേണ്ട.

ടിനിയുടെ വാക്കുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് പലയിടത്തു നിന്നായി ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍പ് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ചപ്പോഴും, ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച ഗായത്രി എന്ന പെണ്‍കുട്ടിക്കെതിരെ പ്രതികരിച്ചപ്പോഴും നേരിട്ടതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ ടിനി ടോം തന്റെ വാദമുഖങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ഞാന്‍ അവരുടെ പേര് പറയില്ല. അങ്ങനെ ഒരു പബ്ലിസിറ്റി വേണ്ട. സൈബര്‍ ബുള്ളീസ് നേരിട്ട് വരില്ല. അവര്‍ മേശയുടെ അടിയില്‍ ഇരുന്നാണ് അറ്റാക്ക്. ഇവര്‍ക്ക് മുഖങ്ങളില്ല. ഐഡിയില്ല. ഓരോ സൈബര്‍ അറ്റാക്ക് നടക്കുമ്പോഴും നമ്മള്‍ അത്ര പവര്‍ ഫുള്ളാകും ഓരോ പരിപാടി കഴിയുന്നേരവും തള്ളയ്ക്കും തന്തയ്ക്കും കേള്‍ക്കുന്ന വിളികളാണ് നമ്മളെ പവര്‍ഫുള്‍ ആക്കുന്നത്‌-ടിനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *