NEWS

മൂന്നംഗ കുടുംബം വാടക വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആരെയും പുറത്തേക്ക് കാണാതെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുടുംബത്തിലെ മൂന്ന് പേരും മരണപ്പെട്ട വിവരം അയല്‍വാസികള്‍ അറിയുന്നത്

ചെങ്കള തൈവളപ്പില്‍ താമസിക്കുന്ന മിഥിലാജ്(50), സാജിദ(38), സഹദ്(14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യല്‍ക്കാരനായിരുന്ന മിഥിലാജും കുടുംബവും നേരിട്ട സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ ചെന്നാണ് മൂന്ന് പേരും മരണപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Back to top button
error: