കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 കടക്കും
ലോകം കോവിഡ് എന്ന മഹാമാരിയുടെ മുന്‍പില്‍ അകപ്പെട്ടിട്ട് മാസങ്ങള്‍ അനവധിയായി. പലയിടത്തും നിയന്ത്രണവിധേയമല്ലാതെ കാര്യങ്ങള്‍ കൈവിട്ട് പോവുന്ന സാഹചര്യത്തിലാണ്. ആദ്യമൊക്കെ കോവിഡിനെതിരെ ശക്തമായി പോരാടിയിരുന്ന കേരളത്തിലും പിടിമുറുക്കുകയാണ് ഇപ്പോള്‍ കോവിഡ്. പ്രതിദിനം കോവിഡ് ബാധിതരുട എണ്ണം 3000 കടന്നത് അതിന്റെ ആദ്യ സൂചനയാണ്. എന്നാലിപ്പോള്‍ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറയുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 5000 കടക്കുമെന്നാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ആളുകള്‍ക്കിടയില്‍ വന്നിരിക്കുന്ന ജാഗ്രതക്കുറവാണ് സംഭവിക്കാന്‍ പോവുന്ന വലിയ വിപത്തിന്റെ മുഖ്യകാരണമായി അദ്ദേഹം എടുത്ത് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുക പ്രയാസകരമായിരിക്കും. ഓണക്കാലത്ത് ആളുകള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതും, കൃത്യമായി മാസ്‌ക് ധരിക്കാത്തതും വലിയ നാശത്തിലേക്കാണ് എത്തിക്കുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു