ഇരുമ്പഴിക്കുള്ളിലായ താര സുന്ദരി റിയ ചക്രബർത്തി ശരിക്കും ആരാണ് ?

ബോളിവുഡിലെ താര സുന്ദരി റിയചക്രബർത്തിയെ കുറിച്ച് കേൾക്കുന്നത് ഇപ്പോൾ നല്ല വാർത്തയല്ല .ശരിക്കും ആരാണ് 28 കാരിയായ റിയ ചക്രബർത്തി ?

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാർ മുഴുവനായും റിയ ചക്രബർത്തി എന്ന താര സുന്ദരിയെ കുറിച്ച് കേൾക്കുന്നത് .ജൂൺ 14 നാണ് സുശാന്തിനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് .ജൂലൈ 25 ന് സുശാന്തിന്റെ പിതാവ് കെ കെ സിങ് റിയക്കും സഹോദരനും കുടുംബത്തിൽ ഉള്ളവർക്കുമെതിരെ കേസ് കൊടുക്കുന്നു .ആ കേസിന്റെ അന്വേഷണത്തിലാണ് ലഹരി മരുന്ന് ബന്ധം കണ്ടെത്തുന്നതും റിയ അറസ്റ്റിൽ ആകുന്നതും .

ബംഗളുരുവിൽ ആണ് റിയയുടെ ജനനം .ഗ്ളാമർ ലോകത്തേക്ക് റിയ വന്നത് 2009 ലാണ് .എംടിവി ഇന്ത്യയുടെ ടിവിഎസ് സ്‌കൂട്ടി ടീൻ ദിവ പരിപാടിയിലൂടെ ആയിരുന്നു അത് .മത്സരത്തിൽ റിയക്കു രണ്ടാം സ്ഥാനം ലഭിച്ചു .തുടർന്ന് റിയ എംടിവിയുടെ നിരവധി ഷോകളിൽ അവതാരക ആയി .

അമ്പാലയിലെ സൈനിക സ്‌കൂളിൽ ആണ് റിയയുടെ വിദ്യാഭ്യാസം .കരസേനയിലെ ഡോക്ടർ ഇന്ദ്രജിത് ചക്രബർത്തി ആണ് റിയയുടെ പിതാവ് .’അമ്മ സന്ധ്യാ ചക്രബർത്തി .

2012 ലാണ് റിയയുടെ സിനിമ അരങ്ങേറ്റം .തെലുങ്ക് സിനിമ തുനിഗ തുനിഗ ആണ് ആദ്യ ചിത്രം .അതേവർഷം ബോളിവുഡിൽ അരങ്ങേറ്റം ,ചിത്രം മേരെ ഡാഡ് കി മാരുതി .യാഷ്‌രാജ് ഫിലിംസിന്റെ സബ്സിഡിയറി കമ്പനി വൈ ഫിലിംസ് ആയിരുന്നു നിർമ്മാതാക്കൾ .

2013 ലെ ബോളിവുഡ് റിലീസിന് ശേഷം റിയ ചെയ്തത് അഞ്ചു ചിത്രങ്ങൾ .മഹേഷ് ഭട്ടിന്റെ 2018 ചിത്രം ജലേബി ആണ് റിയയുടെ അവസാനത്തെ വലിയ ചിത്രം .ഈ ചിത്രത്തിന് ശേഷമാണ് റിയ വിവാദങ്ങളിൽ കുരുങ്ങുന്നത് .മഹേഷ് ഭട്ടുമായി അടുപ്പം പുലർത്തുന്ന ചിത്രങ്ങൾ വിവാദ കേന്ദ്രമായി .നിങ്ങൾ ലോകത്തെ നിങ്ങളുടെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത് എന്നതായിരുന്നു റിയയുടെ വിവാദങ്ങൾക്കുള്ള മറുപടി .

2019  ഏപ്രിൽ മുതൽ റിയ സുശാന്തുമായി ഡേറ്റിംഗ് ആരംഭിച്ചു .രണ്ടു പേരും ആദ്യം അത് സമ്മതിച്ചില്ലെങ്കിലും ഈ ജനുവരിയിൽ ഇൻസ്റ്റാഗ്രാമിലൂടെ റിയ അക്കാര്യം വിളംബരം ചെയ്തു .സുശാന്തിന്റെ ജന്മദിനമായ ജനുവരി 21 നു ഇരുവരുടെയും ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടായിരുന്നു ആ പ്രഖ്യാപനം .കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ഫ്രാൻസ് ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വെക്കേഷൻ ആസ്വദിച്ചത് പിന്നീട് ലോകം അറിഞ്ഞു ആ യാത്രക്ക് മാത്രമായി സുശാന്ത് ചെലവഴിച്ചത് അരക്കോടി രൂപയാണ് .

ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു ഇരുവരും .എന്നാൽ വടക്കുപടിഞ്ഞാറൻ ബാന്ദ്രയിലെ വീട് വിട്ട് റിയ ഇറങ്ങിയത് സുശാന്തിന്റെ മരണത്തിനു 6 ദിവസം മുമ്പാണ് .മരണത്തിനു ശേഷം ഒരു മാസം റിയ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നു .ഒരു മാസത്തിനു ശേഷമാണ് ഇൻസ്റ്റാഗ്രാമിൽ സുശാന്തിനെ കുറിച്ച് ഒരു കുറിപ്പെഴുതിയത് .

കഴിഞ്ഞ മാസം റിയയുടെ സഹോദരൻ ഷൗവിക്ക് സുശാന്തുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്തു .എന്റെ സഹോദരനും പ്രോത്സാഹകനും എന്നാണ് സുശാന്തിനെ റിയയുടെ സഹോദരൻ വിവരിച്ചത് .ഇപ്പോഴിതാ സഹോദരന് പിന്നാലെ റിയയും ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *