Month: September 2020
-
NEWS
റിയ ലഹരി മാഫിയയിലെ പ്രധാന കണ്ണി
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. ആ അന്വേഷണം ചെന്നെത്തിയത് ബോളിവുഡിലെ വലിയ ലഹരിബന്ധത്തിലും. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ ലഹരി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇപ്പോഴിതാ കേസില്‍ വീണ്ടും വഴിത്തിരിവ്. റിയ ചക്രവര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയരിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്ത് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നു. ഈ വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കുന്നതിനൊപ്പം സുശാന്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്നു റിയയുടെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് എന്‍സിബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ലഹരി ചാറ്റുമായി ബന്ധപ്പെട്ട…
Read More » -
NEWS
കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത് അധ്യാപകന്‍; പേടിച്ച് കുട്ടികള്‍, ഒടുവില്‍ പുറത്താക്കി
ശരീരത്തില്‍ ചിത്രപ്പണി നടത്തുന്നത് ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹരമാണ്. പണ്ട് നഗരങ്ങളില്‍ മാത്രം കണ്ടുവന്ന ശീലം ഇന്ന് ഗ്രാമീണ യുവാക്കളിലും വ്യാപകമായി. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ഒരു ഉപാധിയായി യുവാക്കള്‍ ടാറ്റൂയിംഗ് അഥവാ പച്ചകുത്തലിനെ കാണുന്നു. ചെറിയ ചെറിയ ടാറ്റൂകളില്‍ നിന്നു തുടങ്ങി ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന ശീലങ്ങളിലേക്ക് മലയാളിയും എത്തിക്കഴിഞ്ഞു. ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിന് പണം ഒരു പ്രശ്നമല്ലാത്ത നിലയായി. മലയാളി യുവാക്കളുടെ ഈ ഭ്രമം മനസിലാക്കി ഇന്ന് ഇന്ത്യയിലെ മെട്രോപോളിറ്റന്‍ നഗരങ്ങളിലേതുപോലെ കൊച്ചിയും കോഴിക്കോടും മറ്റും ടാറ്റൂ പാര്‍ലറുകളുടെ കേന്ദ്രമായി. മുന്‍പ് സ്വന്തം പേരും പങ്കാളിയുടെ പേരും പോലുള്ള ചെറിയ ടാറ്റൂകള്‍ അടിക്കാനാണ് യുവാക്കള്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താബോധം എന്നിവ വെളിപ്പെടുത്തുന്ന വ്യത്യസ്തമായ ടാറ്റൂ ഡിസൈനുകളും മറ്റുമാണ് ഇന്നത്തെ യുവാക്കളില്‍ ഹരമായി നില്‍ക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ ഒരു ടാറ്റു ചെയ്ത് കുഴപ്പത്തിലായിരിക്കുകയാണ് ഒരു അധ്യാപകന്‍. ഫ്രാന്‍സിലെ ഒരു…
Read More » -
LIFE
ഉപതെരഞെടുപ്പുകൾ നടത്തേണ്ടതില്ല :കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ല എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു .സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം . കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ല എന്ന് സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് കേരളത്തെ യോഗത്തിൽ പ്രതിനിധീകരിച്ചത് . കോവിഡ് പശ്ചാത്തലത്തിലും കാലാവധി അധികമില്ല എന്നതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു വെക്കാൻ കാരണം .മറ്റു ചില സംസ്ഥാന സർക്കാരുകളുടെ ഇത്തരത്തിലുള്ള ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു .
Read More » -
NEWS
പ്രതിപക്ഷ സമരങ്ങളുടെ ലക്ഷ്യം ഭരണത്തുടർച്ച ഇല്ലാതാക്കലെന്ന് കോടിയേരി
പ്രതിപക്ഷ സമരങ്ങളുടെ ലക്ഷ്യം ഭരണത്തുടർച്ച ഇല്ലാതാക്കലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .ഒരിക്കൽ കൂടി എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഏറിയാൽ തങ്ങളുടെ നിലനിൽപ്പ് ഇല്ലാതാകുമെന്ന് യുഡിഎഫ് ഭയക്കുന്നു .പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുക ആയിരുന്നു കോടിയേരി . മഴവിൽ സഖ്യത്തിനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ ആരുമായും കൂട്ടുകൂടുമെന്നാണ് പ്രഖ്യാപനം .ബിജെപി ശത്രുവല്ലെന്നു മുസ്‌ലിം ലീഗ് പറയുന്നു .ജമാ അത് ഇസ്ളാമി ,എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി വരെ കൂട്ടുചേരുകയാണ് യുഡിഎഫ് .ഇവരോട് കൈകോർക്കുകയാണ് ആർഎസ്എസ് .ഈ നീക്കങ്ങളെഒറ്റപ്പെടുത്താൻ ജനം മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു . ദുരന്തങ്ങൾ ഓരോന്നായി വന്നപ്പോൾ എങ്ങിനെ സർക്കാരിനെ കൊണ്ട് പോകണമെന്ന് പിണറായി സർക്കാർ കാണിച്ചു തന്നു .എൽഡിഎഫ് സർക്കാർ ഓരോ മേഖലയിലും വിജയിച്ചു കൊണ്ടിരിക്കുക ആണെന്നും കോടിയേരി പറഞ്ഞു .
Read More » -
NEWS
മൂന്ന് സ്ത്രീകളുടെ ചുവടുവയ്പ്പ് പ്രശംസനീയം; മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല
സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്ഷേപുന്നയിച്ച യൂട്യൂബ് വ്‌ളോഗറെ കൈയ്യേറ്റം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വഷയം. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി. മൂന്ന് സ്ത്രീകളുടെ ഈ ചുവടുവയ്പ്പ് പ്രശംസനീയമെന്ന് ലിസി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം. ചില ക്രിമിനുകള്‍ മാത്രമാണ് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു. ലിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും…
Read More » -
NEWS
കന്മദം സിനിമയിലെ മുത്തശ്ശി ഇനി ഓര്‍മ
കന്മദം സിനിയമിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതാനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍. മോഹന്‍ലാലിനേയും മഞ്ജു വാര്യറേയും പ്രധാന കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലൂടെ ഏറെ ശ്രദ്ധ നേടിയ മുത്തശ്ശി കഥാപാത്രമായി ആയിരുന്നു ശാരദ നായര്‍ വേഷമിട്ടത്. 1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു. വിട പറഞ്ഞ കലാകാരിക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചനം അര്‍പ്പിച്ചു.
Read More » -
NEWS
അനിൽ അക്കര കാത്തിരുന്നു ,നീതു വന്നില്ല
സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ നീതു ജോൺസൻ മങ്കരയെ റോഡരികിൽ രണ്ട് മണിക്കൂർ കാത്ത് നിന്ന് അനിൽ അക്കര എംഎൽഎ .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ആളാണ് താൻ എന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കിൽ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കരുതെന്നും വിവരിച്ച് അനിൽ അക്കരെയ്ക്ക് എഴുതിയ കത്ത് വൈറൽ ആയിരുന്നു . ഇതിനു പിന്നാലെ പെൺകുട്ടിയെ താൻ ഇന്ന് രാവിലെ 9 മണി മുതൽ 11 വരെ കാത്ത് നിൽക്കുമെന്നും പെൺകുട്ടി വന്നാൽ വീട് പണിയാൻ സഹായം നൽകുമെന്നും അനിൽ അക്കര പ്രഖ്യാപിച്ചത് .അനിൽ അക്കര ,പെൺകുട്ടി കത്തിൽ സൂചിപ്പിക്കുന്ന കൗൺസിലർ സൈറാബാനു, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവരാണ് നീതുവിനെ കാത്തിരുന്നത് . നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് അനില അക്കര ഫെയ്‌സബുക്ക് ലൈവിലെത്തി. പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നും അനിൽ…
Read More » -
NEWS
മകളെ പീഡിപ്പിച്ച പിതാവിനെതിരെ പരാതിയുമായി മലയാളി യുവതി
ന്യൂഡല്‍ഹി: ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി. കോടതി ഇടപെടലിനെ തുടര്‍ന്ന് പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്നും അമ്മ ആരോപിക്കുന്നു. അതേസമയം, കുട്ടിയുടെ പിതാവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഡല്‍ഹിയില്‍ സ്വന്തമായി നടത്തുന്ന ഹോട്ടലിന് ആവശ്യമായ പച്ചക്കറി വാങ്ങാന്‍ താന്‍ മാര്‍ക്കറ്റിലേക്ക് പോയ സമയത്താണ് പിതാവ് മകളെ പീഡിപ്പിച്ചതെന്നാണ് അമ്മയുടെ പരാതി. ഈ വര്‍ഷം ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. സരിത വീഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ ഗസ്റ്റ് ഹൗസും ഹോട്ടലും നടത്തുന്ന മലപ്പുറം സ്വദേശിയായ ഭര്‍ത്താവിന് പൊലീസില്‍ ഉന്നത സ്വാധീനമാണെന്നും ആരോപണമുണ്ട്. പിന്നീട് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെയാണ് സാകേത് കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും വൈദ്യപരിശോധനയ്ക്കും ഉത്തരവിട്ട കോടതി, കേസെടുക്കാന്‍ വൈകിയ അന്വേഷണ ഉദ്യോഗസ്ഥന് കാരണം…
Read More » -
NEWS
കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി ഐഎംഎ അറിയിച്ചു. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വര്‍ഗീസ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ് കേരളത്തിലേതെന്നു ഐഎംഎ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലമാണ് കേരളം. വൈറസ് വ്യാപനത്തിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കേരളത്തില്‍ ഇപ്പോഴും കുറവാണെന്നും ഐഎംഎ വ്യക്തമാക്കി. ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന…
Read More » -
NEWS
‘ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ ഒരു ഇന്ത്യക്കാരന്‍ അടക്കി വാഴുമ്പോള്‍…
ഇന്ത്യയില്‍ കച്ചവട അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബര്‍ 31-നു എലിസബത്ത് ഒന്നാം രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്‍കി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളില്‍ 15 വര്‍ഷത്തെ കുത്തക ലഭിച്ചു. വ്യാപാരത്തിനെത്തിയവര്‍ പതുക്കെ നാടിന് ഉടയവരായി മാറി. ഇത് മാറി നിന്ന് കണ്ട് നില്‍ക്കാനേ പാവം ഇന്ത്യക്കാര്‍ക്ക് ആയുളളൂ. എന്നാല്‍ നമുക്കും ഒരു അവസരം വരും എന്ന് പറയുന്നത് ഒരു പഴങ്കഥയല്ല എന്ന് കാലം തെളിയിച്ചു. ആ കഥ ഇങ്ങനെയാണ്. ഒരു കാലത്ത് സാമ്രാജ്യത്വത്തിന്റെ അടയാളമായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് ഇന്നൊരു ഇന്ത്യക്കാരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2005ലാണ് ഇന്ത്യന്‍ വ്യവസായിയായ സഞ്ജീവ് മേത്ത ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയത്. അദ്ദേഹം പിന്നീട് ഈ കമ്പനിയെ വിലകൂടിയ കാപ്പി, തേയില, മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റി. ലണ്ടനിലെ മെയ് ഫെയറിലായിരുന്നു…
Read More »