കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ല എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു .സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം .
കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ല എന്ന് സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് കേരളത്തെ യോഗത്തിൽ പ്രതിനിധീകരിച്ചത് .
കോവിഡ് പശ്ചാത്തലത്തിലും കാലാവധി അധികമില്ല എന്നതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു വെക്കാൻ കാരണം .മറ്റു ചില സംസ്ഥാന സർക്കാരുകളുടെ ഇത്തരത്തിലുള്ള ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു .