Month: September 2020

  • NEWS

    ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്നു: ഉമ്മന്‍ചാണ്ടി

    ജനാധിപത്യ അവകാശങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചവിട്ടി മെതിക്കുന്നുവെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിഉമ്മന്‍ചാണ്ടി. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷങ്ങളില്‍ ഒരു കൂടിയാലോചനയും നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്‌കരിക്കുന്നു. ഭരണഘടനയ്‌ക്കും ഫെഡറല്‍ സംവിധാനങ്ങള്‍ക്കും വിരുദ്ധമായിട്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ്‌ കേരള സര്‍ക്കാരും സ്വീകരിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുകയെന്ന ഉത്തരവാദിത്തമാണ്‌ പുതിയ ഭാരവാഹികള്‍ക്കുള്ളത്‌.പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ്‌ കടന്ന്‌ പോകുന്നത്‌.ഇവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്നും സമാജികനെന്ന നിലയില്‍ കഴിഞ്ഞ അമ്പതുവര്‍ഷമായി തനിക്ക്‌ കിട്ടിയ ആദരവ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ള ആംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി ആദരിച്ചു.പുതിതായി ചുമത ഏറ്റെടുത്ത ഭാരവാഹികള്‍ക്ക്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം.ഹസ്സന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,വൈസ്‌ പ്രസിഡന്റുമാരായ ഡോ.ശൂരനാട്‌ രാജശേഖരന്‍,മണ്‍വിള രാധാകൃഷ്‌ണന്‍,ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍,പാലോട്‌ രവി,മണക്കാട്‌ സുരേഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • NEWS

    കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ കൊള്ളനടത്തുന്നു: രമേശ്‌ ചെന്നിത്തല

    അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പൂര്‍ണ്ണമായും പാളി. രോഗികള്‍ക്ക്‌ ആവശ്യമായ കിടക്കകളോ വെന്റിലേറ്റര്‍ സൗകര്യമോയില്ല.രോഗവ്യാപനം നിയന്ത്രണാതീതമായി പോകുന്നതിനാലാണ്‌ സര്‍ക്കാരിന്റെയും മന്ത്രിമാരുടേയും അഴിമതിക്കെതിരായ പ്രത്യക്ഷ പോരാട്ടം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ യു.ഡി.എഫ്‌ തീരുമാനിച്ചത്‌.പ്രതിപക്ഷം എടുത്ത വിവേകപൂര്‍വ്വമായ ആ തീരുമാനത്തെ പരിഹസിക്കാനാണ്‌ മന്ത്രി തോമസ്‌ ഐസക്‌ ശ്രമിക്കുന്നത്‌.രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും അഴിമതിക്ക്‌ മുഖ്യമന്ത്രി കൂട്ട്‌ നില്‍ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്‌.അതില്‍ എന്താണ്‌ തെറ്റുള്ളത്‌. കേരളത്തിലാദ്യമാണ്‌ ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌.എല്‍.ഡി.എഫ്‌ സമരം ചെയ്യുമ്പേള്‍ കോവിഡ്‌ പടരില്ലെയെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം സമരം ചെയ്‌തത്‌ കൊണ്ടാണോ മന്ത്രിമാര്‍ക്ക്‌ കോവിഡ്‌ വന്നത്‌. ഇതൊന്നും മനസിലാക്കാതെയാണ്‌ തോമസ്‌ ഐസക്‌ തരംതാണ നിലയില്‍ പ്രതികരിക്കുന്നത്‌.കോവിഡ്‌…

    Read More »
  • NEWS

    വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല: മുല്ലപ്പള്ളി

    ആശയ സംഘര്‍ഷങ്ങള്‍ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്‌.പരിണിത പ്രജ്ഞരായ മുതിര്‍ന്ന നേതാക്കളും ഊര്‍ജ്ജ്വലരും അച്ചടക്കമുള്ളവരും ആശയ വ്യക്തയുള്ളവരും ഉള്‍പ്പെടുന്ന യുവതല മുറയും ചേര്‍ന്ന നേതൃത്വമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. ഇവരണ്ടും പരസ്‌പരം വിശ്വാസത്തോടെയും അതിലേറെ ഹൃദയബന്ധത്തോടെയും നീങ്ങിയതാണ്‌ കോണ്‍ഗ്രസിന്റെ ചരിത്രം. അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള വേദി എന്നും കോണ്‍ഗ്രസിലുണ്ട്‌. താന്‍ അധ്യക്ഷനായ അന്നു മുതല്‍ പാര്‍ട്ടി വേദികളില്‍ പരിപൂര്‍ണ്ണ ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി പുന:സംഘടന ഒരു നീണ്ട പ്രകിയയാണ്‌. അതു നീണ്ടുപോയതില്‍ വിഷമമുണ്ട്‌.കോണ്‍ഗ്രസ്‌ പോലൊരു പ്രസ്ഥാനത്തില്‍ എല്ലാവരെയും സംതൃപ്‌തിപ്പെടുത്തി ഒരു ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണ്‌.ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.എല്ലാവിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞു.എങ്കിലും അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.മന:പൂര്‍വ്വം ആരേയും…

    Read More »
  • NEWS

    ഭാഗ്യലക്ഷ്മി വിജയ് പി നായരെ തല്ലിയത് ശരിയോ.?പ്രമുഖരുടെ പ്രതികരണം ഇങ്ങനെ

    വിജയ്.പി.നായര്‍ ഭാഗ്യലക്ഷ്മി വിവാദം ഉമിത്തീപോലെ കേരള സമൂഹത്തില്‍ നീറിപ്പുകഞ്ഞു നില്‍ക്കുകയാണ്. പുരുഷ ധാര്‍ഷ്ട്യത്തിന്റെ ചെവിക്കല്ലിനേറ്റ അടിയാണെന്നാണ് ഭൂരിപക്ഷം മലയാളികളും വിലയിരുത്തിയത്. സ്ത്രീ,പുരുഷ്‌ന്റെ നിഴലും അടിമയുമായി സ്വന്തം ജീവിതം തീറെഴുതി കൊടുക്കുന്ന പഴയ കാലത്തു നിന്നും നാം വളരെ മുന്നോട്ടുപോയി. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും നെറികേടിനെ പൊരുതി തോല്‍പ്പിക്കുകയും ചെയ്യുന്നവളാണ് പുതിയ കാലത്തെ സ്ത്രീ… ഭാഗ്യലക്ഷ്മി ,ദിയസന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീ മൂന്നുപേര്‍ ചേര്‍ന്ന് നടത്തിയ പോരാട്ടത്തെക്കുറിച്ചുളള ചില പ്രതികരണങ്ങളാണിത്.

    Read More »
  • NEWS

    മന്ത്രിമാർക്ക് കോവിഡ് വന്നത് യുഡിഎഫ് സമരത്തിൽ പങ്കെടുത്തിട്ടോ ?വി ഡി സതീശന്റെ 12 ചോദ്യങ്ങൾ

    ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി വി ഡി സതീശൻ എംഎൽഎ .പ്രതിപക്ഷ സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു .ഈ പശ്ചാത്തലത്തിൽ ഫേസ്ബുക് പോസ്റ്റിലൂടെ 12 ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ . വി ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ – ധനകാര്യമന്ത്രി തോമസ് ഐസക്കിനൊരു മറുപടി. കഴിഞ്ഞ ദിവസം താങ്കൾ ഇട്ട fb പോസ്റ്റിൽ പ്രതിപക്ഷമാണ് കൊവിഡ് രോഗവ്യാപനത്തിന് കാരണമെന്നും, ഇപ്പോൾ സമരം നിർത്തി ഒളിച്ചോടിപ്പോയെന്നും ആക്ഷേപിച്ചിരുന്നു. അതിലെ ഭാഷ കണ്ടിട്ട് താങ്കളാണ് അത് എഴുതിയതെന്ന് ഞാൻ കരുതുന്നില്ല. അത്രക്ക് തരം താഴ്ന്ന രീതിയിലാണ് താങ്കളുടെ കുറിപ്പ്. അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നു. 1. കഴിഞ്ഞ മാസം തന്നെ ആരോഗ്യ വകുപ്പുമന്ത്രി സെപ്റ്റംബർ മാസത്തിൽ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുമെന്നും രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നും പറഞ്ഞിരുന്നതല്ലേ. മന്ത്രി ആധികാരികമായി പറയുന്നത് ആരോഗ്യ വകുപ്പിലെ വിദഗ്ദാഭിപ്രായമല്ലേ? അപ്പോൾ…

    Read More »
  • NEWS

    ‘ഡിവോഴ്‌സ്’ സിനിമ ഷൂട്ടിങ് സെറ്റില്‍ കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു, നടന്‍ പി.ശ്രീകുമാറിനും രോഗം

    സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപകമാവുകയാണ്. ഈ സാഹര്യത്തില്‍ സിനിമ മേഖലയും വളരെ പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ ഷൂട്ടിങ് സംഘത്തില്‍പെട്ടവര്‍ക്കു കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു. ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധയുണ്ടായത്. ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി.ശ്രീകുമാര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാളിനും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ക്കും കോവിഡ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഷൂട്ടിങ് സംഘത്തിലുള്ളവര്‍ ക്വാറന്റീനിലാണ്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫീസില്‍ എത്താറുള്ളതിനാല്‍ അവിടവും അണുവിമുക്തമാക്കി അടച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. സ്ഥിതി മാറിയാല്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ അറിയിച്ചു. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്‌സ്.

    Read More »
  • NEWS

    ആരാണ് വിജയ് പി നായർ ?അടിമുടി ദുരൂഹത ,ശാന്തിവിള ദിനേശുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു

    യൂട്യൂബിലൂടെ സ്ത്രീകളെ കുറിച്ച് അശ്ലീലം പറഞ്ഞ വിജയ് പി നായർ അടിമുടി ദുരൂഹത നിറഞ്ഞ വ്യക്തിത്വം .ആറ് വർഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി നായരുടെ കുടുംബം താമസിക്കുന്നത് .എന്നാൽ നാട്ടുകാർക്കോ ജനപ്രതിനിധികൾക്കോ ഇവരെ പറ്റി കാര്യമായി ഒന്നും അറിയില്ല . വാടക വീട്ടിൽ അമ്മയും സഹോദരനും ആണുള്ളത് .സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിലിനടുത്താണ് വിജയ് പി നായർ വാടകയ്ക്ക് താമസിക്കുന്നത് .ഇടയ്ക്കിടെ ഇയാൾ അമ്മയെ കാണാൻ പോകാറുണ്ട് .എന്നാൽ നാട്ടുകാരുമായി ബന്ധം പുലർത്താറില്ല . സഹോദരൻ അവിവാഹിതൻ ആണ് . ജോലിക്കൊന്നും പോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത് .സ്പെഷ്യൽ ബ്രാഞ്ച് തന്നെ ഇവരുടെ വീട് കണ്ടെത്താൻ ബുദ്ധിമുട്ടി .ഒടുവിൽ പോസ്റ്റ്‌മാന്റെ സഹായം തേടേണ്ടി വന്നു .സഹോദരി നഗരത്തിൽ എവിടെയോ താമസിക്കുന്നുണ്ട് എന്നാണ് ‘അമ്മ പൊലീസിന് നൽകിയ വിവരം . കണ്ണട കടകൾക്ക് ലെൻസ് വില്പന ആണ് തന്റെ ജോലി എന്നാണ് വിജയ് പി നായർ അമ്മയോട് പറഞ്ഞിരിക്കുന്നത് .അവിവാഹിതൻ…

    Read More »
  • NEWS

    നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

    ചെന്നൈ: നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ആല്‍വാര്‍പേട്ട് പോലീസ് കണ്ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനാല്‍ വ്യാജ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു. നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. അതിനാല്‍ ഈ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ വശമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് നടന്‍ വിജയ്‌ടെ വസതിക്കും നടന്‍ അജിത്തിന്റെ വസതിക്കും നടന്‍ രജനികാന്തിന്റെ വസതിക്ക് നേരെയും ഇത്തരം വ്യാജ സന്ദേശം ലഭിച്ചിരുന്നു.

    Read More »
  • LIFE

    വിജയ് പി നായർ പട്ടാളക്കാരെയും ആക്ഷേപിച്ചു ,പരാതിയുമായി റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന

    സ്ത്രീകളെ മാത്രമല്ല വിജയ് പി നായർ ആക്ഷേപിച്ചത് .രാജ്യാതിർത്തി സംരക്ഷിക്കുന്ന പട്ടാളക്കാരെയും വിജയ് പി നായർ തന്റെ വീഡിയോകളിലൂടെ ആക്ഷേപിച്ചു .അശ്ലീലം നിറഞ്ഞതും അയഥാർത്ഥവുമായ ആരോപണങ്ങളാണ് പട്ടാളക്കാർക്ക് മേൽ വിജയ് പി നായർ ചൊരിഞ്ഞത് . പട്ടാളക്കാരുടേത് ഒറ്റപ്പെട്ട ജീവിതമാകയാൽ എന്ന് പറഞ്ഞു തുടങ്ങുന്ന വിജയ് പി നായർ മനോരോഗ വിദഗ്ധൻ എന്ന വേഷം കെട്ടിയാണ് പട്ടാളക്കാരുടെ മനോനിലയെ കുറിച്ച് പറയുന്നത് .പട്ടാളക്കാരെ വളരെ മോശമായി ചിത്രീകരിക്കുന്ന വിഡിയോയിൽ തന്റേതായ ചില കണ്ടുപിടുത്തങ്ങളും വിജയ് പി നായർ നിരത്തുന്നുണ്ട് .ഈ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട് . ഈ പശ്ചാത്തലത്തിൽ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന രംഗത്ത് വന്നത് .അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് . സംഘടനയുടെ പരാതി ഇങ്ങനെ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനികരുടെ സംഘടനയാണ് അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ .ഈയിടെ സ്ത്രീകൾക്കെതിരെ അശ്‌ളീല…

    Read More »
  • NEWS

    കോവിഡിന് പിന്നാലെ ക്യാറ്റ് ക്യൂ വരുന്നു…

    കോവിഡിനെ തുരത്താന്‍ ലോകമെമ്പാടും വാക്‌സിന്‍ നിര്‍മാണത്തിലാണ്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു വൈറസു കൂടി എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ചൈനീസ് വൈറസായ ക്യാറ്റ് ക്യൂ വൈറസ്. ഈ വൈറസിന് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ശേഷിയുണ്ടെന്നാണ് ഐ.സി.എം.ആര്‍. ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് ക്യാറ്റ് ക്യൂ. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സി.ക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

    Read More »
Back to top button
error: