പ്രതിപക്ഷ സമരങ്ങളുടെ ലക്ഷ്യം ഭരണത്തുടർച്ച ഇല്ലാതാക്കലെന്ന് കോടിയേരി

പ്രതിപക്ഷ സമരങ്ങളുടെ ലക്‌ഷ്യം ഭരണത്തുടർച്ച ഇല്ലാതാക്കലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .ഒരിക്കൽ കൂടി എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഏറിയാൽ തങ്ങളുടെ നിലനിൽപ്പ് ഇല്ലാതാകുമെന്ന് യുഡിഎഫ് ഭയക്കുന്നു .പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുക ആയിരുന്നു കോടിയേരി .

മഴവിൽ സഖ്യത്തിനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ ആരുമായും കൂട്ടുകൂടുമെന്നാണ് പ്രഖ്യാപനം .ബിജെപി ശത്രുവല്ലെന്നു മുസ്‌ലിം ലീഗ് പറയുന്നു .ജമാ അത് ഇസ്ളാമി ,എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി വരെ കൂട്ടുചേരുകയാണ് യുഡിഎഫ് .ഇവരോട് കൈകോർക്കുകയാണ് ആർഎസ്എസ് .ഈ നീക്കങ്ങളെഒറ്റപ്പെടുത്താൻ ജനം മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു .

ദുരന്തങ്ങൾ ഓരോന്നായി വന്നപ്പോൾ എങ്ങിനെ സർക്കാരിനെ കൊണ്ട് പോകണമെന്ന് പിണറായി സർക്കാർ കാണിച്ചു തന്നു .എൽഡിഎഫ് സർക്കാർ ഓരോ മേഖലയിലും വിജയിച്ചു കൊണ്ടിരിക്കുക ആണെന്നും കോടിയേരി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *