അനിൽ അക്കര കാത്തിരുന്നു ,നീതു വന്നില്ല

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ നീതു ജോൺസൻ മങ്കരയെ റോഡരികിൽ രണ്ട് മണിക്കൂർ കാത്ത് നിന്ന് അനിൽ അക്കര എംഎൽഎ .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ആളാണ് താൻ എന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കിൽ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കരുതെന്നും വിവരിച്ച് അനിൽ അക്കരെയ്ക്ക് എഴുതിയ കത്ത് വൈറൽ ആയിരുന്നു .

ഇതിനു പിന്നാലെ പെൺകുട്ടിയെ താൻ ഇന്ന് രാവിലെ 9 മണി മുതൽ 11 വരെ കാത്ത് നിൽക്കുമെന്നും പെൺകുട്ടി വന്നാൽ വീട് പണിയാൻ സഹായം നൽകുമെന്നും അനിൽ അക്കര പ്രഖ്യാപിച്ചത് .അനിൽ അക്കര ,പെൺകുട്ടി കത്തിൽ സൂചിപ്പിക്കുന്ന കൗൺസിലർ സൈറാബാനു, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവരാണ് നീതുവിനെ കാത്തിരുന്നത് .

നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് അനില അക്കര ഫെയ്‌സബുക്ക് ലൈവിലെത്തി. പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നും അനിൽ അക്കര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *