Month: September 2020

  • NEWS

    2021 തുടക്കത്തിൽ തന്നെ ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉണ്ടാകും ,ആദ്യ കുത്തിവെപ്പ് ആരോഗ്യമന്ത്രി ഹർഷവർദ്ധനിൽ

    2021 തുടക്കത്തിൽ തന്നെ കോവിഡ് 19 വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ .”തിയ്യതി കൃത്യമായി പറയുന്നില്ല .എന്നാൽ 2021 ന്റെ ആദ്യ പാദത്തിൽ തന്നെ കോവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും .”ഹർഷവർദ്ധൻ വ്യക്തമാക്കി . വാക്സിൻ തയ്യാറായാൽ ഉടൻ തന്നെ അംഗീകാരം നൽകുമെന്ന് മന്ത്രി അറിയിച്ചു .ആളുകളിൽ വിശ്വാസം വർധിപ്പിക്കാൻ ആദ്യ ഡോസ് താൻ എടുക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി .വാക്സിൻ എടുക്കാൻ ലോകത്തെ പല ഭാഗങ്ങളിൽ ഉള്ള ജനങ്ങൾക്ക് മടി ഉണ്ടെന്നു ബ്രിട്ടീഷ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു . പാക്കിസ്ഥാൻ ,ഇൻഡോനേഷ്യ ,സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനോടുള്ള എതിർപ്പ് ഇന്ത്യയിൽ കുറവാണെന്നാണ് പഠനം പറയുന്നത് .2015 നും 2019 നും ഇടയിൽ വാക്സിൻ ഭീതി എത്രത്തോളം മാറി എന്നത് സംബന്ധിച്ചാണ് പഠനം നടന്നത് .

    Read More »
  • NEWS

    ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം ;പാർലമെന്റ് കലുഷിതമാകും

    പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നാരംഭിക്കും .ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും .ഇതോടെ സഭാന്തരീക്ഷം കലുഷിതമാകാനാണ് സാധ്യത . കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത യോഗത്തിൽ സമ്മേളന അജണ്ട നിശ്ചയിച്ചു .യോഗത്തിൽ ഇന്ത്യ -ചൈന അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്ന് സർക്കാർ പാർലമെന്റിനെ അറിയിക്കണമെന്ന് എ ഐ എം ഐ എം എംപി അസദുദ്ദിൻ ഒവൈസി ആവശ്യപ്പെട്ടു .ദേശീയ സുരക്ഷാ വിഷയം ആയതിനാൽ മാധ്യമങ്ങളെ ഒഴിവാക്കി എംപിമാരെ മാത്രം അറിയിക്കണമെന്നാണ് ഒവൈസിയുടെ ആവശ്യം . പാർലമെന്റിനെ മറികടന്നു ഓർഡിനൻസുകൾ തുടരെ തുടരെ കൊണ്ട് വരുന്നതിനെ ചില എംപിമാർ എതിർത്തു .കോവിഡ് പ്രോട്ടോകോൾ പറഞ്ഞ് ചോദ്യോത്തര വേള റദ്ദാക്കിയതിനു എതിരെയും വിമർശനം ഉയർന്നു .

    Read More »
  • NEWS

    ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് ,കോൺഗ്രസ് നേതാക്കളുമായി പുതുശ്ശേരി ചർച്ച നടത്തി

    കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് വഴികൾ തേടുന്നു .എൽ ഡി എഫിലേക്കില്ല എന്നതാണ് ജോസഫ് എം പുതുശ്ശേരിയുടെ തീരുമാനം .തന്നെ കോൺഗ്രസിൽ എടുക്കണം എന്നാവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആശയ വിനിമയം നടത്തി . എന്നാൽ പി ജെ കുര്യനുമായി കാലങ്ങളായി ഉള്ള പ്രശ്നം തീർക്കാൻ ആണ് കോൺഗ്രസ് നേതാക്കൾ ഉപദേശിച്ചത് . ഈ പശ്ചാത്തലത്തിൽ മിനിഞ്ഞാന്ന് 3 മണിക്ക് ജോസഫ് എം പുതുശ്ശേരി പി ജെ കുര്യനെ വസതിയിൽ എത്തി കണ്ടു . പി ജെ കുര്യൻ പത്തനംതിട്ട ഡിസിസിയെ ബോധ്യപ്പെടുത്താൻ ആണ് ആവശ്യപ്പെട്ടത് .പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജുമായി നേരിൽ കാണാനും നിർദേശിച്ചു . ഇതുവരെ ജോസഫ് എം പുതുശ്ശേരിക്ക് കോൺഗ്രസിലേക്കുള്ള വാതിൽ തുറന്നിട്ടില്ല .എന്നാൽ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ തുറക്കാനും മതി .

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി…

    Read More »
  • NEWS

    ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഉപേക്ഷിക്കുമോ ? റംസിയുടെ സഹോദരിയ്ക്ക് ചോദിക്കാൻ ഉള്ളത്

    റംസിയെ ഹാരിസിന്റെ കുടുംബം കറിവേപ്പില ആക്കുക ആയിരുന്നുവെന്നു റംസിയുടെ സഹോദരി അൻസി .പരമാവധി ഊറ്റിയെടുത്ത് എല്ലാം കഴിഞ്ഞതിനു ശേഷം ഉപേക്ഷിക്കുക ആയിരുന്നുവെന്നും അൻസി കണ്ണീരോടെ പറയുന്നു . ഹാരിസിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ആൻസി ഉന്നയിക്കുന്നത് .”റംസിയ്ക്ക് വിവാഹാലോചനകൾ വന്നിരുന്നു .എന്നാൽ ഹാരിസിനെ മാത്രമേ കെട്ടൂ എന്നാണ് റംസി പറഞ്ഞത് .വിവാഹാലോചനകൾ ഹാരിസും പറഞ്ഞു മുടക്കിയിരുന്നു .ലോൺ എടുത്താണ് ഹാരിസിന് പണം കൊടുത്ത് സഹായിച്ചത് .റംസിയ്ക്കായി കരുതി വച്ച സ്വർണം കട തുടങ്ങാൻ എന്ന് പറഞ്ഞ് ഹാരിസ് വാങ്ങി .ഉമ്മയ്ക്ക് പാസായ ലോൺ 30 ,000 രൂപ കൈയ്യോടെ വാങ്ങിക്കൊണ്ടുപോയി .പണയം വച്ച സ്വർണം എടുത്തു തരാം എന്ന് പറഞ്ഞ് അവധികൾ പറഞ്ഞ് പറ്റിച്ചു .ഞങ്ങളിൽ നിന്നെല്ലാം ഊറ്റി .ഇനിയൊന്നും ഇല്ലെന്നു കണ്ടപ്പോൾ അവളെ ഉപേക്ഷിച്ചു .”അൻസി കണ്ണീരോടെ പറയുന്നു . “തന്നെ ഉപേക്ഷിച്ചാൽ മരിക്കുമെന്ന് ഹാരിസിന്റെ ഉമ്മയോട് വരെ റംസി പറഞ്ഞതാണ് .എന്നിട്ടും ആ സ്ത്രീയ്ക്ക് കൂസൽ ഇല്ലായിരുന്നു…

    Read More »
  • NEWS

    ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം

    മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതിന് ശേഷം മന്ത്രി വീട്ടിലേക്കാണ് എത്തിയത്. അതിന് ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്‍നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ…

    Read More »
  • NEWS

    ഭാര്യക്ക് പി എസ് സി ജോലി ലഭിച്ചതിന്റെ ആഹ്ലാദം പങ്ക് വച്ച് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്, വെട്ടിലായത് ബിജെപി

    ഭാര്യക്ക് പി എസ് സി ജോലി ലഭിച്ചതിന്റെ ആഹ്ലാദം പങ്ക് വച്ച് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്‌. കഠിനാധ്വാനം ചെയ്താൽ സർക്കാർ ജോലി ലഭിക്കുമെന്നും കെ വി നാരായണൻ പറയുന്നു. എന്നാൽ ഇതോടെ വെട്ടിലായത് ബിജെപി ആണ്. പി എസ് സിയിൽ നിയമനം നടക്കുന്നില്ലെന്നും റാങ്ക് ലിസ്റ്റിൽ ഉള്ളവർ ദുരിതത്തിൽ ആണെന്നും പല ഘട്ടങ്ങളിൽ ബിജെപി ആരോപിച്ചിരുന്നു. ഇതിനെ തള്ളുന്നതാണ് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ്. കെ വി നാരായണൻറെ ഭാര്യ ഇന്ദു തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഡിവിഷൻ ബിജെപി സ്ഥാനാർത്ഥി ആയിരുന്നു. കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്‌ – ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞ ദിവസം. അവൾക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും ഇന്ദുവിന് ഒരു സർക്കാർ ജോലി എന്ന എന്ന സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയി അവൾ ഇന്ന് കോട്ടയം…

    Read More »
  • NEWS

    നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷന്‍ കോടതിയില്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം. ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഈ കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. നിലവില്‍ കേസില്‍ രഹസ്യ വിചാരണ നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം, നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ കൂറുമാറിയിരുന്നു. ഇവര്‍ ആദ്യം നല്‍കിയ മൊഴിയും വിചാരണ സമയത്ത് നല്‍കിയ മൊഴിയും…

    Read More »
  • TRENDING

    വിലക്കുകള്‍ നീങ്ങി; ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

    മുംബൈ: ഒത്തുകളി ആരോപണത്തില്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന എഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു. വരും ദിവസങ്ങളില്‍ താരത്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേണമെങ്കിലും കളിക്കാം. വലിയ ആശ്വാസം എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. വീണ്ടും കളിക്കാനുളള സ്വാതന്ത്ര്യം അത് വലിയൊരു ആശ്വാസമാണ്. ആ ആശ്വാസം മറ്റൊരാള്‍ക്കും മനസ്സിലാകില്ലെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെവിടെയും കളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. കൊച്ചിയില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞു. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു. ഫിറ്റ്നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത്് വ്യക്തമാക്കി. ദേശീയ ടീമിലേക്ക് ഒരിക്കല്‍കൂടി തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര സീസണ്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടി ദേശീയ സെലക്റ്റര്‍മാരുടെ…

    Read More »
  • TRENDING

    നെഗറ്റീവ് മനോഭാവം ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം -കൗൺസിലിംഗ് സൈക്കോളജിസ്റ്റ്  ഡോ .വിധു വാസുദേവ് വിശദീകരിക്കുന്നു

    ജീവിതത്തിൽ നമ്മൾ പോസിറ്റീവും നെഗറ്റീവും മനോഭാവം ഉള്ള ആളുകളെ കാണാറുണ്ട് .പോസിറ്റീവ് ആളുകളുടെ സാന്നിധ്യം നമ്മുക്കു സ്വയം സന്തോഷമുണ്ടാക്കും .എന്നാൽ നെഗറ്റീവ് ആളുകളുടെ സാന്നിധ്യം നമ്മുടെ ജീവിതം തന്നെ ദുസ്സഹമാക്കും .ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം?കൗൺസിലിംഗ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും സ്പിരിച്വൽ ഹീലറുമായ ഡോ .വിധു വാസുദേവ്, മുംബൈ പറയുന്നത് കേൾക്കുക .ഫോൺ നമ്പർ -09869084285.

    Read More »
Back to top button
error: