പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും, പെണ്‍കുട്ടി ജീവനൊടുക്കി; 11 മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍

വിവാഹത്തില്‍ നിന്നും കാമുകൻ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുമ്പ് ഇപ്പോഴിതാ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും മൂലം യുവതി ജീവനൊടുക്കിയ സംഭവത്തിലെ രണ്ട് പ്രതികള്‍ പതിനൊന്ന് മാസത്തിന് ശേഷം അറസ്റ്റിലായിരിക്കുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ 19കാരിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പതിനൊന്നു മാസം മുമ്പ് കണ്ടെത്തിയത്.
കൊല്ലം വടക്കേവിള ശ്രീനഗര്‍ ആറ്, രാജ്ഭവനില്‍ റോബിന്‍ രാജ് (20), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ വാടി പനമൂട് പുരയിടത്തില്‍ എസ്.എന്‍ കോട്ടേജില്‍ സോജിന്‍ (19)എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.

അതേസമയം, കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം അന്വേഷണ ഉദ്യാഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലടക്കം പെണ്‍കുട്ടിക്കെതിരേ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത്.

കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിനാണ് എറണാകുളത്ത് കോളേജില്‍ പഠിച്ചിരുന്ന പട്ടത്താനം സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ രേഖകളില്‍ നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കോളേജ് സുഹൃത്തുക്കളുടെ മൊഴിയും ശേഖരിച്ച ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, റംസി കേസില് ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുംബവും നാട് വിട്ടതായി റിപ്പോർട്ട് .ഇവർ ബെംഗളുരുവിലേക്ക് കടന്നതായാണ് സൂചന .പരിശോധനകൾ ഇല്ലാതെ നാട് വിടാൻ ഇവർക്ക് ഭരണതലത്തിലെ ഉന്നതന്റെ സഹായം ലഭിച്ചതായും റിപ്പോർട്ട് ഉണ്ട് .

ലക്ഷ്മി മുൻ‌കൂർ ജാമ്യം തേടുന്നുവെന്നാണ് വിവരം .അതുവരെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം .റംസിയുടെ ആത്മഹത്യയിൽ കാമുകൻ ഹാരിസ് പോലീസ് പിടിയിലാണ് .താമസിയാതെ ലക്ഷ്മി അടക്കമുള്ള കുടുംബത്തിലെ അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നു വിവരം ഉണ്ടായിരുന്നു .ഇത് മണത്തറിഞ്ഞാണ് ലക്ഷ്മിയുടെ നീക്കം എന്നാണ് വിവരം .

Leave a Reply

Your email address will not be published. Required fields are marked *