മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്‌ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ചയാണ് ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതി പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. അതേസമയം,ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. ‘കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.’ പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി രഘുവംശ പ്രസാദ് ലാലു പ്രസാദ് യാദവിന് എഴുതിയ കത്തില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *