അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദ് നാട് വിട്ടു ? ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് റംസിയുടെ കുടുംബം
റംസി കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുംബവും നാട് വിട്ടതായി റിപ്പോർട്ട് .ഇവർ ബെംഗളുരുവിലേക്ക് കടന്നതായാണ് സൂചന .പരിശോധനകൾ ഇല്ലാതെ നാട് വിടാൻ ഇവർക്ക് ഭരണതലത്തിലെ ഉന്നതന്റെ സഹായം ലഭിച്ചതായും റിപ്പോർട്ട് ഉണ്ട് .
ലക്ഷ്മി മുൻകൂർ ജാമ്യം തേടുന്നുവെന്നാണ് വിവരം .അതുവരെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം .റംസിയുടെ ആത്മഹത്യയിൽ കാമുകൻ ഹാരിസ് പോലീസ് പിടിയിലാണ് .താമസിയാതെ ലക്ഷ്മി അടക്കമുള്ള കുടുംബത്തിലെ അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നു വിവരം ഉണ്ടായിരുന്നു .ഇത് മണത്തറിഞ്ഞാണ് ലക്ഷ്മിയുടെ നീക്കം എന്നാണ് വിവരം .
പോലീസ് പിന്നാലെയുണ്ട് എന്ന ബോധ്യത്തിലാണ് നാടുവിടാൻ ലക്ഷ്മി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട് .ഇതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം .കേസിൽ പോലീസിനെതിരെ റംസിയുടെ കുടുംബത്തിന് പരാതിയുണ്ട് .കേസിൽ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം .ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു .
റംസിയുടെ ആത്മഹത്യയിൽ ഹാരിസിനും കുടുംബത്തിനും പങ്കുണ്ടെന്നു പുറത്ത് വന്ന ശബ്ദരേഖകളിൽ നിന്ന് വ്യക്തമാണ് .എന്നാൽ പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് കിട്ടിയിട്ട് തുടർനടപടി എന്നാണ് പോലീസ് നിലപാട് .ഇതിനിതിരെ ആക്ഷൻ കൌൺസിൽ രംഗത്ത് വന്നിട്ടുണ്ട്.റംസിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് നടക്കാനുണ്ട് .അത് കഴിഞ്ഞ് പ്രത്യക്ഷ പ്രതിഷേധത്തിന് തയ്യാറാവുകയാണ് ആക്ഷൻ കൗൺസിൽ .അതിനിടെ ജസ്റ്റിസ് ഫോർ റംസി ഹാഷ് ടാഗ് ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് .ധാരാളം പേർ ഹാഷ് ടാഗ് ഷെയർ ചെയ്യുന്നുണ്ട് .
പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ ഇരുപത്തിനാലുകാരി റംസി കഴിഞ്ഞ മൂന്നാം തിയ്യതിയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ചത് .10 വർഷമായി പ്രണയിക്കുകയും ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത കാമുകൻ വഞ്ചിച്ചതിനെ തുടർന്നാണ് ആത്മഹത്യ.
റംസിയെ വിവാഹം കഴിക്കുമെന്ന് ഹാരിസും വീട്ടുകാരും ഉറപ്പിച്ചു പറഞ്ഞതും വളയിടൽ ചടങ്ങ് നടത്തിയതുമാണ് . എന്നാൽ പിന്നീട് ഹാരിസ് വാക്ക് മാറി .തന്നെ ഉപേക്ഷിക്കരുതെന്നു റംസി ഹാരിസിനോടും ഉമ്മയോടും താണുകേണപേക്ഷിച്ചെങ്കിലും ഇരുവരും ചെവിക്കൊണ്ടില്ല .പുതിയ പെൺകുട്ടിയെ വിവാഹം കഴിച്ച ശേഷം കൂടെ കൂട്ടാം എന്നായിരുന്നു ഹാരിസിന്റെ വാഗ്ദാനം .വേറെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ ഉമ്മ ആരിഫ ഉപദേശിച്ചത് .മനം നൊന്താണ് റംസി ഒടുവിൽ ആത്മഹത്യയിൽ അഭയം തേടിയത് .